- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പ ലംഘിച്ച് മലപ്പുറത്ത് കടന്നതിന് ആദ്യം പിടിയിലായത് അർജ്ജുൻ ആയങ്കിയുടെ ചാരൻ ആമിയൻ ഷംനാദ്; കരിപ്പൂരിലെ സ്വർണക്കടത്ത് വിവരങ്ങൾ ആയങ്കിക്ക് ചോർത്തിയതും ഷംനാദ്; ഒരുവർഷത്തേക്ക് വിലക്കിയ പ്രതി സാബിനൂലും കാപ്പ ലംഘനത്തിന് പിടിയിൽ
മലപ്പുറം: മലപ്പുറത്ത് അർജുൻ ആയങ്കിയുടെ ചാരനായ ആമിയൻ ഷംനാദ് കാപ്പ ലംഘിച്ചതിന് പിടിയിലായതിന് പിന്നാലെ മറ്റൊരു പ്രതിയും വിലക്ക് മറികടന്ന് നാട്ടിലെത്തി അറസ്റ്റിലായി. കോഡൂർ സ്വദേശി ആമിയൻ ഷംനാദാണ് ആദ്യം പിടിയിലായത്. ഇതിന് പിന്നാലെ, ഒരുവർഷത്തേക്ക് നാടുകടത്തിയ വിവിധ കേസുകളിൽ പ്രതിയായ തിരൂർ തൃപ്രങ്ങോട് സ്വദേശി ആലുക്കൽ വീട്ടിൽ സാബിനൂൽ (38) ആണ് അറസ്റ്റിൽ ആയത്.
നേരത്തെ പിടിയിലായ ഷംനാദ് അന്തർ സംസ്ഥാന സ്വർണ്ണക്കവർച്ചാ സംഘത്തലവൻ അർജുൻ ആയങ്കിക്കു കരിപ്പൂർ വിമാനത്തവളത്തിലെ സ്വർണക്കടത്ത് വിവരങ്ങൾ ചോർത്തിയ ചാരനായി പ്രവർത്തിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കരിപ്പൂരിലെ സ്വർണക്കടത്ത് രഹസ്യങ്ങളും, പൊലീസ് നീക്കങ്ങളും വരെ ഷംനാദ് ആയങ്കിയെ അറിയിച്ചതിന്റെ വാട്‌സ്ആപ്പ് ചാറ്റുകൾ പൊലീസിന് ലഭിച്ചിരുന്നു.
അതേ സമയം പ്രവേശന വിലക്ക് ലംഘിച്ച് സാബിനൂൽ മലപ്പുറം ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് ഇൻസ്പെക്ടർ ജിജോയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജിഷിൽ, സി.പി.ഒ ഉണ്ണിക്കുട്ടൻ, സി.പി.ഒ ധനീഷ്, തിരൂർ ഡൻസാഫ് ടീം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 2007 ലെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ (കാപ്പ )പ്രകാരം സാബിനൂലിനെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതി ഇല്ലാതെ ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഉത്തരവ്. അറസ്റ്റ് ചെയ്ത പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കും.
സമാനമായാണ് നേരത്തെ ഷംനാദും പിടിയിലായിരുന്നത്. മോഷണം, ചതി ചെയ്യൽ, തട്ടിക്കൊണ്ടുപോകൽ സ്വഭാവത്തിലുള്ള നിരവധി കേസുകളിലെ പ്രതിയാണ് ഷംനാദ്. തുടർന്ന് രഹസ്യവിവരത്തെ തുടർന്ന് ഷംനാദിനെ മലപ്പുറം താനൂരിൽനിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു സ്‌പെഷ്യൽ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്നു പ്രതിയെ താനൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത് ദാസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിന്മേലായിരുന്നു ഇയാൾക്കെതിരെ നടപടിയെടുത്തിരുന്നത്.
മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വധശ്രമം, മോഷണം, ചതി ചെയ്യൽ, തട്ടിക്കൊണ്ടുപോകൽ സ്വഭാവത്തിലുള്ള നിരവധി കേസുകൾ നിലവിലുള്ളതായി പൊലീസ് പറയുന്നു. പ്രതിക്കു താനൂരിൽ ഒളിവിൽ കഴിയാൻ ആരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടേയെന്നും പൊലീസ് പരിശോധിച്ചിരുന്നു. ഇത്തരം പ്രതികളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും കേസെടുക്കുമെന്ന നിലപാടിലാണ് പൊലീസ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്