- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലങ്കര ഡാമിൽ മീൻ പിടിക്കാൻ കുട്ട വഞ്ചിയിൽ വരുന്ന തങ്ങൾക്ക് മാത്രം അവകാശം; ആക്രോശത്തിന് പിന്നാലെ കുട്ടവഞ്ചി ഇടിപ്പിച്ചും ചവിട്ടിയും വള്ളം മറിക്കാൻ ശ്രമം; സഹോദരങ്ങളെയും 17 വയസുകാരൻ മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ
ഇടുക്കി: മലങ്കര ഡാമിന്റെ ശങ്കരപ്പള്ളി ഭാഗത്ത് രാത്രി വള്ളത്തിൽ മീൻ പിടിക്കാൻ എത്തിയ സഹോദരങ്ങളെയും 17 വയസ്സുകാരനായ മകനെയും രണ്ട് കുട്ടവഞ്ചികളിൽ എത്തി ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ.
കുമാരമംഗലം വില്ലേജ് ഏഴല്ലൂർ കരയിൽ പ്ലാന്റേഷൻ ഭാഗത്ത് കുന്നേൽ വീട്ടിൽ ശശി മകൻ പ്രശാന്ത്(36 ),കോട്ടയം മീനച്ചിൽ ഭരണങ്ങാനം വില്ലേജിൽ ചൂണ്ടശ്ശേരി കരയിൽ കൊണ്ടനാനിക്കൽ വീട്ടിൽ ശിവരാമൻ നായർ മകൻ രാജേഷ് (53),മുട്ടം ശങ്കരപ്പിള്ളി കോളനിബാഗത്ത് മഠത്തിപറമ്പിൽ രാഹുൽ(29)എന്നിവരെയാണ് മുട്ടം പൊലീസ് അറസ്റ്റുചെയ്തത്.
മീൻപിടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മുട്ടം പനയ്ക്കൽ ധനേഷ് (38) സഹോദരൻ ദിനേശ് (35) ധനേഷിന്റെ മകൻ അശ്വിൻ(17)എന്നിവരെയാണ് വള്ളം മറിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. ധനേഷിന്റെ തലയ്ക്കും മകന്റെ കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.
നിങ്ങൾക്ക് ഇവിടെ മീൻ പിടിക്കാൻ അവകാശമില്ലന്നും കൊല്ലും എന്നും മറ്റും അലറിവിളിച്ച് കുട്ടവഞ്ചി വള്ളത്തിൽ ഇടിപ്പിക്കുകയായിരുന്നെന്നും ഇടിയുടെ ആഘാതത്തിൽ ബാലൻസ് തെറ്റിയ വള്ളം അക്രമികൾ ചവിട്ടി മറിക്കുകയായിരുന്നെന്നും ദിനേശ് പറഞ്ഞു.
വള്ളം തുഴഞ്ഞിരുന്നത് അശ്വൻ ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ തുഴ കൈയിൽ നിന്നും വിട്ടുപോയിരുന്നു. ഈ അവസരത്തിലാണ് രാഹുലും കൂട്ടാളികളും വള്ളം ചവിട്ടി മറിച്ചത്. തലയിൽ നിന്നും രക്തം വാർന്നൊഴുകുന്ന അവസ്ഥയിലായിരുന്ന സഹോദരനെയും മകനെയും ഒരു വിധത്തിൽ കരയ്ക്കെത്തിക്കുകയായിരുന്നു.
തങ്ങൾക്ക് മാത്രമാണ് ഡാമിൽ മീൻപിടിക്കാൻ അധികാരമുള്ളു എന്ന നിലയിലാണ് കുട്ടവഞ്ചിക്കാർ പെരുമാറിയിരുന്നത്.ഇത് ലംഘിച്ച് തങ്ങൾ മീൻപിടിക്കാൻ ഇറങ്ങിയതാണ് ആക്രമണത്തിന് കാരണം.ദിനേശ് വിശദമാക്കി.
മലങ്കര ഫിഷിങ് സൊസൈറ്റി മീൻപിടുത്തത്തിനായി ഏതാനുംപേർക്ക് കുട്ടവഞ്ചി നൽകയിട്ടുണ്ട്.ഇവർക്ക് മീൻപിടുത്തത്തിനായി പ്രത്യേക സഹായങ്ങളും ലഭിച്ചിരുന്നതായിട്ടാണ് സൂചന.ഭാഗ്യം കൊണ്ട് മാത്രമാണ് ദുരന്തം ഒഴിവായതെന്നാണ് സൂചന.
പരിക്കേറ്റിട്ടും അവശതകൾ വകവയ്ക്കാതെ നീന്തി ,കരയ്ക്കെത്തിയതുമൂലമാണ് 3 പേരുടെയും ജീവൻ രക്ഷപെട്ടത്. സംഭവത്തിൽ കുട്ടവഞ്ചികളും വള്ളവും പൊലീസ് കസ്റ്റഡിയിലെടുത്തു.
മറുനാടന് മലയാളി ലേഖകന്.