- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുറ്റത്തുനിന്ന പെൺകുട്ടിയോട് വിലാസം ചോദിച്ചു; പിന്നാലെ വെള്ളം ചോദിച്ച് അടുക്കളയിലെത്തി കയറിപ്പിടിച്ചു; പീഡിപ്പിക്കാൻ ശ്രമം; തടയാനെത്തിയ സഹോദരിയോടും അതിക്രമം; മദ്യ ലഹരിയിൽ വീട്ടിൽ അതിക്രമിച്ച് കയറി സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച ഡെലിവറി ബോയ് അറസ്റ്റിൽ
നെയ്യാറ്റിൻകര: മുറ്റത്തുനിന്ന പെൺകുട്ടിയോട് വിലാസം ചോദിക്കാനെന്ന മട്ടിൽ എത്തിയ ശേഷം വീട്ടിൽ അതിക്രമിച്ച് കയറി സഹോദരിമാരായ പെൺകുട്ടികളെ കടന്നു പിടിച്ച ഡെലിവറി ബോയ് അറസ്റ്റിൽ. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പൂവാർ പൊലീസ് പിടികൂടിയ നെയ്യാറ്റിൻകര കടവട്ടാരം ചിറ്റാക്കോട്ട കൊട്ടാരത്തുവിള വീട്ടിൽ രതീഷിനെ (32) 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. പുവ്വാർ പൊലീസ് പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികളെയാണ് പ്രതി ചൂക്ഷണം ചെയ്യാൻ ശ്രമിച്ചത്. മുറ്റം അടിച്ചു വാരിക്കൊണ്ടു നിന്ന പെൺകുട്ടിയോട് വിലാസം ചോദിച്ചാണ് പ്രതി എത്തിയത്. ബുള്ളറ്റിൽ എത്തിയ രതീഷ് ബേക്കറിയിലെ ഡെലിവറി ബോയ് എന്നാണ് പരിചയപ്പെടുത്തിയത്.
പ്രതി പിന്നീട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. ഇത് എടുക്കാൻ അടുക്കളയിലേക്ക് നീങ്ങിയതും പിന്നാലെ എത്തി കടന്നുപിടിച്ചു. കുതറി ഓടാൻ തുടങ്ങിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം തൊട്ടടുത്ത റൂമിൽ മൊബൈലിൽ ഗെയിം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഇളയ സഹോദരി ഓടിയെത്തി സഹോദരിയെ രക്ഷിക്കാൻ ശ്രമിച്ചു.
ഇളയ സഹോദരിയെയും സമാന രീതിയിൽ പ്രതി ഉപദ്രവിക്കുകയായിരുന്നു. അതിക്രമം നടക്കുമ്പോൾ പെൺകുട്ടികളുടെ അച്ഛനും അമ്മയും വീട്ടിൽ ഇല്ലയായിരുന്നു. രക്ഷിതാക്കൾ എത്തിയ ശേഷം പെൺകുട്ടികൾ തങ്ങൾക്ക് നേരെ ഉണ്ടായ അതിക്രമം അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കളാണ് പുവ്വാർ പൊലീസിൽ പരാതി നൽകിയത്.
പരാതിയിൽ പുവാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മദ്യ ലഹരിയിലാണ് അതിക്രമം നടത്തിയതെന്നും പ്രതി സമ്മതിച്ചു. പ്രതിക്കെതിരെ രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പോക്‌സോ നിയമ പ്രകാരവും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൂവാർ എസ്‌ഐ എ.തിങ്കൾ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തിയത്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്