- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്ത് നിന്ന് ആരുമറിയാതെ നാട്ടിൽ എത്തി ഭാര്യവീടിന് അടുത്ത് ഒളിച്ചിരുന്നു; രാത്രി ശുചിമുറിയിൽ നിന്ന് ഇറങ്ങി വന്ന സുലൈഖയെ തലങ്ങും വിലങ്ങും കുത്തി; പുലർച്ചെ ഹൈദരാബാദിലേക്ക് കടന്നു; പൊന്നാനിയിയിൽ സംശയരോഗം മൂത്ത് ഭാര്യയെ വകവരുത്തിയ പ്രവാസിയായ ഭർത്താവ് പിടിയിൽ
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ സംശയരോഗം കാരണം ഭാര്യയെ തലക്കടിച്ചും കുത്തിയും കൊലപ്പെടുത്തി മുങ്ങിയ പ്രവാസിയായ ഭർത്താവ് പിടിയിൽ. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതി ഭർത്താവ് യൂനസ് കോയ (39) എന്ന ഹിന്ദി കോയയെ ഊർജിതമായ അന്വേഷണത്തിന് ഒടുവിൽ ഹൈദ്രാബാദിൽ നിന്നും പൊന്നാനി പൊലീസ് പിടികൂടിയത്.
വിദേശത്തു നിന്നു നേരിട്ട് എത്തിയ പ്രവാസിയായ കോയ തന്റെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തുകായിരുന്നു. ജെ എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ ( 36 ) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് കോയയുമായി പിണങ്ങി സ്വന്തം വീട്ടിലാണ് സുലേഖയും കുട്ടികളും താമസിച്ചിരുന്നത്. ഭർത്താവ് കോയയുടെ സംശയരോഗമാണ് കൊലപാതകത്തിന് കാരണമായത്.
കഴിഞ്ഞ ഇരുപതാം തീയതി രാത്രി ഒൻപതരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുളി കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭർത്താവ് പടിഞ്ഞാറെക്ക സ്വദേശി കോയ നെഞ്ചിൽ ആദ്യം കുത്തുകയും മരണം ഉറപ്പിക്കാൻ വേണ്ടി മുതുകിലും കുത്തുക അയിരുന്നു. കൊല നടത്താൻ വേണ്ടി മാത്രം വിദേശത്തായിരുന്ന പ്രതി മറ്റാരും അറിയാതെ നാട്ടിൽ എത്തി സുലൈഖയുടെ കനോലി കനാലിന്റെ തീരത്ത് ഉള്ള വീടിന് സമീപത്ത് ഒളിച്ചിരുന്നു രാത്രിയാണ് കൃത്യം നടത്തിയത് .
സുലേഖയുടെ അലർച്ച കേട്ട് വീട്ടുകാർ ഓടി എത്തുമ്പോഴേക്കും പ്രതി കോയ പുഴ കടന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻ ഓടിക്കൂടിയ നാട്ടുകാർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം നടന്ന ഉടൻതന്നെ പൊന്നാനി പൊലീസ് സ്ഥലത്തെത്തി എന്ന് മനസ്സിലായ പ്രതി ഒളിവിൽ പോകുക ആയിരുന്നു . കൊലപാതകത്തിന് ശേഷം കൂട്ടായി പടിഞ്ഞാറേക്കര ഭാഗത്തേക്ക് പുഴ നീന്തി കടന്നു രക്ഷപെട്ട ശേഷം പൊന്തക്കാടുകളിലും മറ്റും രാത്രിയിൽ പതിയിരുന്ന ശേഷം പിറ്റേന്ന് രാവിലെ തിരൂരിൽ നിന്നും ട്രെയിൻ മാർഗം ചെറുപ്പകാലത്ത് പഠനം നടത്തുകയും പിന്നീട് ആക്രി കച്ചവടക്കാരൻ ആയി ജോലി ചെയ്യുകയും ചെയ്തിരുന്ന ഹൈദരബാദിൽ എത്തിയത്. പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിന് ഒടുവിൽ ഹൈദരാബാദ് നാമ്പള്ളി എന്ന സ്ഥലത്ത് ഒളിവിൽ താമസിക്കുകയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിൽ ആകുന്നത്.
കൊലപാതകം നടന്ന് ഏഴ് ദിവസങ്ങൾക്ക് ശേഷം പ്രതിയെ പൊലീസ് ഹൈദരാബാദിൽ നിന്ന് പിടികൂടുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് .സുജിത്ത് ദാസ് .ഐ. പി .എസിന്റെ നിർദ്ദേശ പ്രകാരം തിരൂർ ഡി.വൈ.എസ്‌പി കെ.എം ബിജു. താനൂർ എ.സി.പി ശഹൻഷ എന്നിവരുടെ നേതൃത്വത്തിൽ പൊന്നാനി പൊലീസ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ, എസ് .ഐ നവീൻ ഷാജ്. എം. കേ, എ. എസ് .ഐ പ്രവീൺ കുമാർ, വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ സജു കുമാർ, പ്രിയ , അനിൽ വിശ്വൻ, സി പി ഒ മാരായ നാസർ ,സജി മോൻ, പ്രശാന്ത് കുമാർ ,രഞ്ജിത്ത്, വിനോദ് എന്നിവരെ കൂടാതെ തിരൂർ ഡി .വൈ. എസ് പി യുടെ പ്രത്യേക അന്വേഷണ സംഘത്തിലെ എസ് ഐ പ്രമോദ്, ജയപ്രകാശ്, രാജേഷ്, ഉദയ കുമാർ എന്നിവരും തിരൂർ ഡാൻസാഫ് അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും എന്ന് പൊലീസ് അറിയിച്ചു..
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്