- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യുവാവ് കെട്ടിടത്തിൽ നിന്ന് താഴെ വീണ് മരിച്ച സംഭവം കൊലപാതകം
കോഴിക്കോട്: പുതുവർഷാഘോഷത്തിനിടെ, യുവാവ് കെട്ടിടത്തിൽ നിന്ന് താഴെ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങേരി സ്വദേശി അബ്ദുൽ മജീദാണ് കൊല്ലപ്പെട്ടത്. കോഴിക്കോട് തടമ്പാട്ടുതാഴത്തെ ആളൊഴിഞ്ഞ വീട്ടിലെ ടെറസിൽ നിന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് അബ്ദുൾ മജീദിനെ സുഹൃത്ത് ലാലു തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് അബ്ദുൾ മജീദിന്റെ മരണത്തിൽ അസ്വാഭാവികത കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.
തടമ്പാട്ടുതാഴത്ത് ഡിസംബർ 31ന് അർദ്ധരാത്രിയായിരുന്നു കൊലപാതകം നടന്നത്. അബ്ദുൾ മജീദ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. സംഭവ ദിവസം രാത്രി അബ്ദുൾ മജീദും സുഹൃത്തുക്കളും മദ്യപിക്കാൻ വേണ്ടി കെട്ടിടത്തിന് മുകളിലേക്ക് കയറുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
മണിക്കൂറുകൾ നീണ്ട മദ്യപാനത്തിനിടെ മജീദും ലാലുവും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. ഇതിനിടയിൽ ലാലു അബ്ദുൾ മജീദിനെ പിടിച്ച് തള്ളി. താഴെ കല്ലിൽ തലയിടിച്ചുവീണ് അബ്ദുൾ മജീദ് തത്ക്ഷണം മരിക്കുകയും ചെയ്തു. അബ്ദുൾ മജീദ് കെട്ടിടത്തിൽ നിന്ന് വീണതാണെന്നായിരുന്നു ആദ്യഘട്ടത്തിൽ സുഹൃത്തുക്കളെല്ലാം പറഞ്ഞിരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സത്യം പുറത്തുവന്നത്.