- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്താവളത്തിലെ പരിചയം പ്രണയമായി; സ്വകാര്യ നിമിഷങ്ങൾ ഫോണിലും പകർത്തി; വിവാഹത്തിന് നിർബന്ധിച്ച് ആദ്യകാമുകൻ വീണ്ടും എത്തിയതോടെ സ്വകാര്യ ചിത്രങ്ങൾക്കായി വിലപേശൽ; പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് രണ്ടാം കാമുകനെ കൊലപ്പെടുത്തിയ യുവതിയും ആദ്യകാമുകനും പിടിയിൽ
ഗുവാഹത്തി: ത്രികോണ പ്രണയം ഭയവും പകയുമായി മാറിയപ്പോൾ കൊലപാതകത്തിൽ കലാശിച്ചു. ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, മുൻ കാമുകിയും അവരുടെ കാമുകനും അറസ്റ്റിലായി. പൂണെയിൽ നിന്നുള്ള കാർ ഡീലറായ സന്ദീപ് കാംബ്ലിയാണ് (42)കൊല്ലപ്പെട്ടത്. ഗുവാഹത്തി വിമാനത്താവളത്തിന് അടുത്തുള്ള റാഡിസൺ ബ്ലു ഹോട്ടലിലെ മുറിയിൽ കുത്തേറ്റ് മരിച്ച സന്ദീപിന്റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു. ഇയാളുടെ മൂക്കിലെ മുറിവിൽ നിന്ന് ചൊരയൊലിക്കുന്നുണ്ടായിരുന്നു.
തിങ്കളാഴ്ച നടന്ന സംഭവത്തിൽ, പ്രതികളെ വളരെ വേഗത്തിൽ പൊലീസ് പിടികൂടി. ഇരുവരും കൊൽക്കത്തയിലേക്ക് കടക്കാൻ ഒരുങ്ങുന്നതിനിടെയിലാണ് പിടിവീണത്. പ്രതികളായ കൊൽക്കത്ത സ്വദേശികൾ അഞ്ജലി ഷാ (25), കാമുകൻ രാകേഷ് ഷാ (27) എന്നിവരാണ് പിടിയിലായത്. ഇരുവരും രാത്രി കൊൽക്കത്തയ്ക്കുള്ള ഫ്‌ളൈറ്റിൽ കയറി പറക്കാൻ തയ്യാറെടുക്കുകയായിരുന്നു.
കൊൽക്കത്ത വിമാനത്താവളത്തിലെ റസ്‌റ്റോറണ്ടിൽ ജോലി ചെയ്തിരുന്ന അഞ്ജലി കഴിഞ്ഞ വർഷമാണ് കാംബ്ലിയെ കണ്ടുമുട്ടുന്നത്. അഞ്ജലി നേരത്തെ തന്നെ രാകേഷുമായി അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കാൻ നിർബ്ബന്ധിച്ചുകൊണ്ടിരുന്ന രാകേഷിന് ആദ്യം കാംബ്ലിയുമായുള്ള ബന്ധം അറിയുമായിരുന്നില്ല. ഒടുവിൽ കാമുകനോട് എല്ലാം തുറന്നുപറയുകയും. കാംബ്ലിയുടെ ഫോണിൽ തന്റെ സ്വകാര്യ ചിത്രങ്ങൾ ഉണ്ടെന്ന് പറുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു.
പ്രശ്‌നം പരിഹരിക്കാനായി കാംബ്ലിയെ അനുനയിപ്പിക്കാൻ ഇരുവരും തീരുമാനിച്ചു .കൊൽക്കത്ത വിമാനത്താവളമാണ് കൂടിക്കാഴ്ചയ്ക്കായി ആദ്യം തീരുമാനിച്ചത്. പിന്നീട് കാംബ്ലി ലൊക്കേഷൻ ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി.സന്ദീപും അഞ്ജലിയും ചേർന്ന് ഹോട്ടൽ റാഡിസൻ ബ്ലു മുറിയെടുത്തു. സന്ദീപ് അറിയാതെ ഇതേ ഹോട്ടലിൽ രാകേഷും മുറിയെടുത്തു.
തിങ്കളാഴ്ച, സന്ദീപും അഞ്ജലിയുമുള്ള മുറിയിലേക്ക് രാകേഷ് വന്നു. ഫോണിലെ ഫോട്ടോയെ ചൊല്ലിയുള്ള തർക്കം മൂത്തതോടെ തർക്കവും, പരസ്പരം ആക്രമണവുമായി. കൊലയ്ക്ക് ശേഷം ചിത്രങ്ങളടങ്ങിയ ഫോണുമായി കമിതാക്കൾ കടന്നുകളഞ്ഞു. ഹോട്ടൽ ജീവനക്കാരാണ് സന്ദീപിനെ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. ഹോട്ടൽ രജിസ്റ്റർ, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ അഞ്ജലിയെയും രാകേഷിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹോട്ടലിലെ ഒമ്പതാം നിലയിലെ മുറിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ