- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേര്യമംഗലത്തിന് സമീപം ചീയപ്പാറ വെള്ളച്ചാട്ടത്തിന് എതിർവശത്ത് വനത്തിൽ യുവാവിന്റെ ജഡം; മൂന്നാറിൽ റിസോർട്ടിലെ ഷെഫായിരുന്ന കൂത്താട്ടുകുളം സ്വദേശിയുടേത് എന്ന് സ്ഥിരീകരിച്ചു പൊലീസ്; 20 ദിവസം മുമ്പ് ജോലിക്ക് കയറിയ ജോജി ജോണിന് സംഭവിച്ചതെന്ത്?
കോതമംഗലം: കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിൽ നേര്യമംഗലത്തിന് സമീപം ചീയപ്പാറ വെള്ളച്ചാട്ടത്തിന് എതിർവശത്ത് വനത്തിൽ യുവാവിന്റെ ജഡം കണ്ടെത്തി. കൂത്താട്ടുകുളം സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കൂത്താട്ടുകുളം പാലക്കുഴ പാലനിൽക്കും തടത്തിൽ ജോജി ജോണിന്റെ(40) മൃതദ്ദേഹമാണ് കണ്ടെത്തിയിട്ടുള്ളത്.
മൂന്നാറിൽ റിസോർട്ടിലെ ഷെഫായിരുന്നു ജോജി. മൂന്നാറിലെ സ്ഥാപനത്തിൽ ജോലിക്ക് കയറിയിട്ട് 20 ദിവസമെ ആയിട്ടുള്ളുവെന്നാണ് വീട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം. രാവിലെ ഇവിടെ കലുങ്കിന് അടുത്ത് സ്‌കൂട്ടർ കാണപ്പെട്ടിരുന്നു. ഇതുവഴിയെത്തിയ യാത്രക്കാരിൽ ചിലരാണ് കലുങ്കിന് താഴെ മൃതദ്ദേഹം കണ്ടെത്തിയത്. താമസിയാതെ വിവരം അറിഞ്ഞ് അടിമാലി പൊലീസ് സ്ഥലത്തെത്തി.
ഫയർഫോഴ്സിന്റെ സഹായത്തോടെ അടിമാലി പൊലീസ് മൃതദ്ദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. മേൽനടപടികൾ സ്വീകരിച്ചുവരുന്നു. രാത്രി വീട്ടിലേയ്ക്ക് വരുന്നതിനിടെ കലുങ്കിൽ ഇരുന്നപ്പോഴോ, കിടന്ന് ഉറങ്ങുമ്പോഴോ താഴെ വീണിരിക്കാമെന്നാണ് സംശയം ഉയർന്നിട്ടുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.