- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മൈലപ്രയിൽ വ്യാപാരിയെ ശ്വാസം മുട്ടിച്ച് കൊന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയെ കടയിൽ കയറി കൊലപ്പെടുത്തി മോഷണം നടത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ. കേസിലെ മുഖ്യപ്രതിയായ ഡോൺ എന്നു വിളിക്കുന്ന മുത്തുകുമാറാണ് പിടിയിലായത്. തമിഴ്നാട്ടിലെ രാജപാളയത്തുനിന്നു പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചുടുകാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഇയാൾ കൊടും ക്രിമിനലാണെന്നാണ് പൊലീസ് പറയുന്നത്.
ഡിവൈഎസ്പി എസ്.നന്ദകുമാർ, ഇൻസ്പെക്ടർ ജിബു ജോൺ, എസ്ഐ അനൂപ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു വൈകിട്ട് പ്രതിയെ പിടികൂടിയത്. മുത്തുകുമാർ കൊടുംക്രിമിനലാണെന്നും ചുടുകാട്ടിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നുവെന്നും പത്തനംതിട്ട ഡിവൈഎസ്പി പറയുന്നു. ഇതോടെ കേസിലെ അഞ്ച് പ്രതികളും പിടിയിലായി.
പ്രതികൾ കടയിൽനിന്നു മോഷ്ടിച്ച ഹാർഡ് ഡിസ്ക് അച്ചൻകോവിലാറ്റിൽനിന്ന് പൊലീസ് കഴിഞ്ഞ ദിവസം വീണ്ടെടുത്തിരുന്നു. വലഞ്ചുഴി ഭാഗത്തുനിന്നാണ് ഇതു വീണ്ടെടുത്തത്. കടയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കൊലപാതകത്തിനുശേഷം പ്രതികൾ അവിടെനിന്ന് എടുത്തുകൊണ്ടു പോവുകയായിരുന്നു.
ഡിസംബർ 30നാണ് മൈലപ്ര പുതുവേലിൽ സ്റ്റോഴ്സ് ഉടമ ജോർജ് ഉണ്ണൂണ്ണിയെ കടയ്ക്കുള്ളിൽ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. ഒന്നാം പ്രതി ഹരീബ് (38) , മദ്രാസ് മുരുഗൻ (42), എം.സുബ്രഹ്മണ്യം (24) , നിയാസ് അമാൻ (33) എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 30 ന് വൈകിട്ടാണ് മൈലപ്രയിലെ വ്യാപാരിയായ ജോർജ് ഉണ്ണൂണ്ണിയെ കടയ്ക്കുള്ളിൽ കൈകാലുകൾ കൂട്ടിക്കെട്ടി ശ്വാസം മുട്ടിച്ച് പ്രതികൾ കൊലപ്പെടുത്തിയത്. ജോർജ്ജ് ഉണ്ണൂണ്ണിയുടെ മാലയും പണവും പ്രതികൾ കവർന്നിരുന്നു.
മുരുകൻ ജർമൻ യുവതിയെ പീഡിപ്പിച്ച കേസിലടക്കം 20 കേസുകളിൽ പ്രതിയാണ്. മധുര സ്വദേശിയായ സുബ്രഹ്മണ്യൻ അഞ്ചുകേസുകളിലും പ്രതിയാണ്. തമിഴ്നാട് സ്വദേശി മുത്തുകുമാരനായി അന്വേഷണം തുടരുകയാണെന്നും എസ്പി അറിയിച്ചു. മറ്റൊരു കേസിൽ ഉൾപ്പെട്ട് ജയിൽ കഴിയവേയാണ് ഓട്ടോ ഡ്രൈവറായ ഹാരിബ്, സുബ്രഹ്മണ്യനെയും മുരുകനെയും പരിചയപ്പെടുന്നത്. തുടർന്ന് മൂവരും ഗൂഢാലോചന നടത്തിയാണ് 70 കാരനെ കൊലപ്പെടുത്തി സ്വർണവും പണവും അപഹരിച്ചത്.