കോഴിക്കോട്: ചികിത്സക്കെത്തിയ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കോഴിക്കോട്ടെ പ്രമുഖ ശിശുരോഗ വിദഗ്ധനും 78കാരനുമായ ഡോ. സിഎം അബൂബക്കറിനെതിരെ കൂടുതൽ പീഡന ആരോപണങ്ങളുമായി കോഴിക്കോട്ടെ മറ്റു ഡോക്ടർമാർ. എന്നാൽ പരസ്യമായി പരാതി നൽകാനും രംഗത്തുവരാനും ഇവർ താൽപര്യപ്പെടുന്നില്ല. വയോധികനായ ഇയാൾ ചികിത്സക്കെത്തിയ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നത് പതിവാണെന്നും പലകേസുകളും ഒതുക്കിത്തീർത്തത് ലക്ഷങ്ങൾ നൽകിയാണെന്നും പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ ഡോക്ടർമാർ പറഞ്ഞു.

ക്ലിനിക്കിൽവെച്ച് പെൺകുട്ടിയെ ലൈംഗികമായി ഉപപ്രദവിച്ചതിന് 2013ൽ വടകരയിൽവെച്ചു നാട്ടുകാർ സിഎം അബൂബക്കറിനെ കൈകാര്യംചെയ്തിരുന്നു.ഇതിനുപുറമെ സമാനമായി മലപ്പുറം പെരിന്തൽമണ്ണയിലെ ഒരു പെൺകുട്ടിയോടു പെരുമാറിയത് ഒതുക്കിത്തീർത്തതാണ് 30ലക്ഷം രൂപ നൽകിയാണെന്നും ഡോ്ക്ടർമാർ പറയുന്നു. സമാനമായി പല പരാതികളെ കുറിച്ചും അറിവുണ്ടെങ്കിലും ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാൽ തങ്ങൾക്കു നടപടിയെടുക്കാൻ കഴിയുന്നില്ലെന്നാണു പൊലീസ് പറയുന്നത്. കോഴിക്കോട് ക്ലനിക്കിൽ ജോലിചെയ്യുന്ന സമയത്ത് ഇത്തരത്തിലുള്ള മോശം പ്രവർത്തനം ആവർത്തിച്ചതോടെ ഇയാളെ ഇവിടെ നിന്നും പുറത്താക്കിയിരുന്നു.

ചികിത്സക്കെത്തിയ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനാണിപ്പോൾ ചാലപ്പുറത്തെ ഡോ. സി എം അബുബക്കേഴ്‌സ് ക്ലിനിക് ഉടമയായ ഡോ. സിഎം അബൂബക്കറിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് ഇന്നലെ ഇയാൾക്കു കോടതി ജാമ്യം നൽകി. ഈകേസും പരാതിക്കാരിയെ സ്വാധീനിച്ച് ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.

ക്ഷയരോഗത്തിന് പെൺകുട്ടി കാലങ്ങളായി ഇതേ ഡോക്ടറുടെ ചികിത്സയിലായിരുന്നു. തുടർന്നു അമ്മയ്ക്കും സഹോദരനുമൊപ്പമാണ് പെൺകുട്ടി ചികിത്സക്കെത്തിയത്. പരിശോധനാ മുറിയിൽ കയറിയ പെൺകുട്ടിയെ ഡോക്ടർ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. മുമ്പും ശരീരഭാഗങ്ങളിൽ കയറി പിടിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

ഡോക്ടർ കോൺഗ്രസ് നേതാവും ഭാര്യ കോർപറേഷൻ കൗൺസിലറുമാണ്. വർഷങ്ങൾക്ക് മുൻപ് സമാനരീതിയിൽ മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഡോക്ടറുടെ ക്ലിനിക്കിലേക്ക് ബഹുജന മാർച്ചുവരെ നടത്തിയിരുന്നു. അന്ന് നിർധന കുടുംബത്തിൽപ്പെട്ട കുട്ടിയുടെ വീട്ടുകർക്ക് വൻ തുക നൽകി കേസ് ഒതുക്കുകയായിരുന്നുവെന്നു പ്രതിയുടെ സുഹൃത്തുക്കളായ ഡോക്ടർമാർ തന്നെ പറയുന്നു. വയോധികനായ പ്രതി പലതവണ ഇത്തരത്തിൽ പ്രവർത്തിച്ചിട്ടും എല്ലാ കേസുകളിൽ നിന്നും ഊരിപ്പോകുന്നതുകൊണ്ടാണു വീണ്ടും സമാനമായി കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നതെന്നും ഇതിനു പരിഹാരം കാണണമെന്നാണു ഇവർ പറയുന്നത്.

ഐ.എം.എയും,സജീവമായ പ്രവർത്തകരാണ് പ്രതിയും ഭാര്യയുമെന്നും ഇതിനാൽ തന്നെ വലിയൊരു കേസിൽ അറസ്റ്റിലായിട്ടും പ്രതിക്കെതിരെ ഐ.എം.എ നടപടിയെടുക്കാത്തതെന്നും ഇവർ ആരോപിക്കുന്നു. നേരത്തെ വടകരയിൽ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രരിച്ച കേസിനെ കുറിച്ചു ഐ.എം.എ മീറ്റിംഗിൽ ഒരു ഡോക്ടർ സംസാരിച്ചെങ്കിലും ഭാരവാഹികൾ ചേർന്ന് ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തതെന്നും ഇവർ പറയുന്നു.

പന്നാൽ ഇന്ത്യൻ അക്കാദമി ഓഫ് പ്രീഡിയാട്രീഷൻ(ഐ.എ.പി)യിൽനിന്നും, റോട്ടറി ഓഗർഗനൈസേഷനിൽനിന്നും നിലവിൽ ഇയാളെ സസ്‌പെൻഡ് ചെയ്തു മാതൃക കാണിച്ചുണ്ട്. പ്രതികുറ്റക്കാരനെല്ലന്ന് തെളിഞ്ഞ തിരിച്ചു അംഗത്വം പുനഃസ്ഥാപിക്കാമെന്നുമാണ് ഇവർ പറയുന്നത്. റോട്ടറിയുടെ പഴയ ഗവർണർകൂടിയാണു പ്രതി. അതേ സമയം ഡോക്ടർമാരുടെ പരാതി വർധിച്ചതോടെ പേരിന് കാരണംകാണിക്കൽ നോട്ടീസ് നൽകാമെന്ന തീരുമാനം ഇന്നലെ ഐ.എം.എ എടുത്തതാണു സൂചനയുണ്ട്.

പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണു കസബ ഇൻസ്‌പെക്ടർ എൻ പ്രജീഷ് ഡോക്ടറെ പ്രതിയെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ഡോക്ടറെ 14 ദിവസത്തേക്ക് കോഴിക്കോട് ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. നെഞ്ചുവേദന ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ഡോക്ടറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഇയാളുടെ പ്രായം കണക്കിലെടുത്തു വിവദ അസുഖങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയും ഇയാൾ റിമാൻഡിൽ കഴിയുന്ന സമയമത്രയും ചികിത്സയുടേ പേരിൽ ആശുപത്രിയിൽ തന്നെയായിരുന്നുവെന്നാണു വിവരം. തുടർന്നു ഇക്കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണു പ്രതിക്കു ജാമ്യം ലഭിച്ചതെന്നുമാണ് സൂചന.