- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്രയും പോരെന്ന സൂചന നൽകിയ ബാപ്പ! എന്തെല്ലാം വേണമെന്ന് അക്കമിട്ട് പറഞ്ഞ കാമുകൻ; പണമാണ് വലുതെന്ന ഉപദേശവും കാമുകിക്ക് നൽകിയ വിദ്യാർത്ഥി സംഘടനാ നേതാവായ ഡോക്ടർ; 'മെഡിക്കോസ്' പ്രസ്ഥാനത്തെ പോലും നാണിപ്പിക്കുന്ന സ്ത്രീധന മോഹം; അച്ഛനെ ധിക്കരിക്കില്ലെന്ന് പറഞ്ഞ് റുവൈസ്; ഡോ ഷഹ്നയുടെ മരണത്തിൽ പ്രതിയുടെ ബാപ്പയും സംശയത്തിൽ
തിരുവനന്തപുരം: ഡോക്ടറായ കാമുകിയോട് പണമാണ് എല്ലാത്തിനും മുകളിൽ വലുതെന്ന് പറഞ്ഞ എസ് എഫ് ഐക്കാരനായ മറ്റൊരു ഡോക്ടർ. കഴിയാവുന്നത്ര പണം നൽാകമെന്ന് പറഞ്ഞിട്ടും അച്ഛനെ ധിക്കരിക്കാൻ കഴിയില്ലെന്ന് പ്രണയിനിയോട് പറഞ്ഞ മെഡിക്കോസ് നേതാവ്. ഡോ റുവൈസിന്റെ അച്ഛനായിരുന്നു സ്ത്രീധനം വേണ്ടിയിരുന്നത്. ഈ മോഹമാണ് ഡോ ഷഹ്നയുടെ ആത്മഹത്യയിൽ കലാശിച്ചത്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഷഹ്നയുടെ സഹാദരൻ നടത്തുന്നത്. മകനൊപ്പം അച്ഛനേയും പ്രതിയാക്കേണ്ട കേസ്.
സ്ത്രീധനം കൂടുതൽ ചോദിച്ചത് റുവൈസിന്റെ അച്ഛനാണ്. കഴിയുന്നത്ര കൊടുക്കാമെന്നു പറഞ്ഞു. എന്നാൽ അത് പോരെന്ന് റുവൈസ് നിലപാട് എടുത്തു. സ്ത്രീധനത്തിനായി റുവൈസ് സമ്മർദ്ദം ചെലുത്തി. എന്തെല്ലാം വേണമെന്ന് ആവശ്യപ്പെട്ടത് റുവൈസാണ്. പണമാണ് വലുതെന്ന് സഹോദരിയോട് റുവൈസ് പറഞ്ഞെന്നും സഹോദരൻ വിശദീകരിക്കുന്നു. അച്ഛനെ ധിക്കരിക്കില്ലെന്നും പറഞ്ഞു. റുവൈസ് സമ്മതിച്ചിരുന്നുവെങ്കിൽ രജിസ്റ്റർ മാരീജ് എങ്കിലും നടത്താമായിരുന്നു. എന്നാൽ അതിന് റുവൈസ് വഴങ്ങിയില്ല-സഹോദരൻ ജാസിം നാസ് വെളിപ്പെടുത്തി. ഇതനുസരിച്ചാണെങ്കിൽ റുവൈസിന്റെ അച്ഛനേയും കേസിൽ പ്രതിചേർക്കേണ്ടതാണ്. എന്നാൽ ഈ കേസിന് മതിയായ തെളിവില്ലെന്ന വാദം പ്രതിയെ രക്ഷിക്കാനായി ചില കേന്ദ്രങ്ങൾ ആരോപിക്കുന്നുണ്ട്.
ബാപ്പ സൂചന നൽകി. ഇതൊന്നും പോരാ എന്നും പറഞ്ഞു. അതിന് ശേഷം റുവൈസ് ഡിമാൻഡുകൾ മുന്നോട്ട് വച്ചു. ഇതൊക്കെ വേണമെന്ന് പറഞ്ഞു. അച്ഛനെ ധിക്കരിക്കാൻ കഴിയില്ലെന്നും വിശദീകരിച്ചു-സഹോദരൻ പറയുന്നു. കേസിൽ ഡോക്ടർ റുവൈസിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന നിരോധന നിയമം അനുസരിച്ചുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരുന്നത്. ഇപ്പോൾ ഷഹ്നയുടെ സഹോദരിയുടേയും അമ്മയുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് റുവൈസിനെ പ്രതിചേർത്തത്. അറസ്റ്റും ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് റുവൈസിനെതിരെ കേസെടുക്കാത്തത് സംബന്ധിച്ച് ആക്ഷേപമുണ്ടായിരുന്നു. ഇന്നലെ രാത്രി പൊലീസ് ഷഹ്നയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഷഹ്ന സംസ്ഥാന പി.ജി. ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായിരുന്ന റുവൈസുമായി അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് വിവാഹം ആലോചിച്ചിരുന്നുവെന്നും പറഞ്ഞത്. വിവാഹ ആലോചനയുടെ ഭാഗമായി വീട്ടിലെത്തിയപ്പോൾ വലിയ സ്ത്രീധനമാണ് ചോദിച്ചതെന്നും മാതാവിന്റെ മൊഴിയിൽ കൃത്യമായി പറയുന്നു. വിവാഹം മുടങ്ങിയതിനെ തുടർന്ന് ഒരുമാസത്തോളം ഷഹ്ന വീട്ടിൽ തന്നെയായിരുന്നു താമസം.
പിന്നീട് വീട്ടുകാർ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി മെഡിക്കൽ കോളേജിലേക്ക് മടക്കി അയക്കുകയായിരുന്നു. എന്നാൽ വീട്ടിൽ നിന്ന് തിരികെ പോയ ഷഹ്ന ആത്മഹത്യ ചെയ്യുകയായിരുന്നു. വിവാഹം മുടങ്ങിയതുമായി ബന്ധപ്പെട്ട മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് അമ്മ തറപ്പിച്ച് പറയുകയും സഹോദരിയും ഇതേ മൊഴി നൽകുകയും ചെയ്തതോടെയാണ് റുവൈസിനെ പ്രതി ചേർത്തത്. വിവാഹം നിശ്ചയിച്ചതിന് പിന്നാലെ അഞ്ചേക്കർ സ്ഥലവും ഒരു കാറും സ്ത്രീധനമായി നൽകാമെന്ന് ഷഹ്നയുടെ ബന്ധുക്കൾ യുവാവിന്റെ വീട്ടുകാരെ അറിയിച്ചു. എന്നാൽ അത് പോരെന്നും കാർ ബിഎംഡബ്ല്യു തന്നെ വേണമെന്നും 15 ഏക്കർ സ്ഥലവും അതിന് പുറമേ സ്വർണവും വേണമെന്നും ശാഠ്യം പിടിക്കുകയായിരുന്നു.
ഇത് കഴിയില്ലെന്ന് പറഞ്ഞതോടെയാണ് ഡോക്ടർ റുവൈസും ബന്ധുക്കളും വിവാഹത്തിൽ നിന്ന് പിന്മാറിയത്. പിജി പഠനകാലത്തിന്റെ തുടക്കത്തിൽ തന്നെ ഷഹ്നയുടെ വിവാഹം ഉറപ്പിച്ചിരുന്നുവെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കം മൂലമാണ് വിവാഹം മുടങ്ങിയതെന്നും ഷഹ്നയുടെ കുടുംബം പൊലീസിൽ നൽകിയ മൊഴിയിൽ ആരോപിച്ചു. വിവാഹത്തിനായി വീടിന്റെ പെയിന്റ് പണിയുൾപ്പെടെ നടത്തിയിരുന്നു. ഈ സമയത്താണ് ഭീമമായ തുക സ്ത്രീധനമായി ആവശ്യപ്പെട്ട് വരന്റെ ബന്ധുക്കളെത്തിയതെന്നും കുടുംബം ആരോപിച്ചു.
വിവാഹം മുടങ്ങിയതിന് പിന്നാലെ ഷഹ്ന ഡിപ്രഷനുൾപ്പെടെ അനുഭവിച്ചിരുന്നെന്നും സഹോദരൻ പറഞ്ഞു. ഷഹ്നയുടെ മരണത്തിൽ പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണവുമായി മുന്നോട്ട് പോവുകയാണ് പൊലീസ്.ബന്ധുക്കളുടെ ആരോപണം സാധൂകരിക്കുന്ന വാക്കുകൾ ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിലും ഉണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ