- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റുവൈസിനെ പറ്റി അന്വേഷിച്ചപ്പോൾ അയാൾക്ക് ഇതിന് മുമ്പ് വേറെ ബന്ധമുള്ളതായാണ് അറിഞ്ഞത്; ഇതുകൂടെ ആയതോടെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഞാൻ അനിയത്തിയോട് ആവശ്യപ്പെട്ടിരുന്നു; കല്യാണം ഉറപ്പിച്ച് ഉമ്മയും സഹോദരനും എത്തിയത് നവംബറിൽ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജാസിം നാസ്; ഡോ ഷഹ്നയുടേത് സ്ത്രീധന കൊലപാതകം തന്നെ!
തിരുവനന്തപുരം: യുവഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കുടുംബം. റുവൈസിനെ തന്റെ പെങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെന്ന് ആത്മഹത്യ ചെയ്ത ഷഹനയുടെ സഹോദരൻ ജാസിം നാസ് പറയുന്നു. വിവാഹം രജിസ്റ്റർ ചെയ്ത് നൽകാൻ പോലും തയ്യാറായതാണ്. എന്നാൽ അയാളുടെ കുടുംബക്കാർ ആവശ്യപ്പെട്ട സ്ത്രീധനത്തിനാണ് റുവൈസ് പ്രാധാന്യം നൽകിയതെന്നും ജാസിം നാസ് വെളിപ്പെടുത്തി. അതിനിടെ റുവൈസിന് മറ്റൊരു ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞെന്നും ഇക്കാര്യം അനുജത്തിയോട് പറഞ്ഞിരുന്നുവെന്നും വിശദീകരിച്ചിട്ടുണ്ട്. ആത്മഹത്യ എന്നതിൽ അപ്പുറം സ്ത്രീധന ആവശ്യത്തിൽ കുടുക്കിയ കൊലപാതകത്തിന് സമാനമാണ് ഷഹ്നയുടെ മരണം.
സ്ത്രീധനം വാങ്ങിക്കുന്ന കുടുംബത്തിലേക്ക് വിടാൻ എനിക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. പക്ഷെ അനിയത്തിയുടെ ആഗ്രഹത്തിന് എതിര് നിൽക്കാനും കഴിഞ്ഞില്ല, ജാസിം പറഞ്ഞു. യുവഡോക്ടറുടെ ആത്മഹത്യയിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പഞ്ചായത്തംഗം സുധീർ വെഞ്ഞാറമൂടും ആവശ്യപ്പെട്ടു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പ്രണയത്തിൽ നിന്നും പിന്മാറിയതിന് പിന്നാലെ കുട്ടിയെ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് അപമാനിച്ചുവെന്ന് പറഞ്ഞു കേൾക്കുന്നുണ്ട്. ഇതും ആത്മഹത്യയ്ക്ക് കാരണമായെന്നാണ് വിലയിരുത്തൽ. റുവൈസ് ഡോക്ടർ ഷഹനയുടെ വീട്ടിൽ വന്ന് വിവാഹം ചെയ്തുകൊള്ളാമെന്ന് വാഗ്ദാനം നൽകിയതിന് ശേഷം ഷഹനയുടെ മാതാവും സഹോദരനും റുവൈസിന്റെ വീട്ടിൽ പോയിരുന്നു. നവംബർ മാസം ആദ്യവാരത്തിലായിരുന്നു അവർ പോയത്. പിന്നീടെല്ലാം പെട്ടെന്ന് മാറിമറിഞ്ഞു.
റുവൈസിനെ പറ്റി അന്വേഷിച്ചപ്പോൾ അയാൾക്ക് ഇതിന് മുമ്പ് വേറെ ബന്ധമുള്ളതായാണ് അറിഞ്ഞത്. ഇതുകൂടെ ആയതോടെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഞാൻ അനിയത്തിയോട് ആവശ്യപ്പെട്ടിരുന്നു. അതെല്ലാം കേട്ടതോടെ ഷഹനയ്ക്ക് ആകെ വല്ലാതായി. വിവാഹം മുടങ്ങിയിട്ട് പിന്നെ ഒരുമിച്ച് ജോലി ചെയ്യേണ്ടി വരുന്നതൊക്കെ സമ്മർദ്ദമുണ്ടാക്കി. റുവൈസിനെ പറ്റി സുഹൃത്തുക്കളും സഹപ്രവർത്തകരും പറഞ്ഞ് കേട്ട അറിവിൽ നിന്നാണ് അയാളോട് അവൾക്ക് മതിപ്പ് തോന്നിയത്. നല്ലയാളാണ് എന്നാണ് അവൾ അറിഞ്ഞത്. അസോസിയേഷൻ പ്രസിഡന്റും ആയിരുന്നു. അങ്ങനെ പരിചയപ്പെട്ടാണ് ഇഷ്ടത്തിലായത്-ജാസിം നാസ് പറയുന്നു.
വിവാഹം മുടങ്ങിയതിന്റെ മാനസിക വിഷമം മൂലമാണ് ഷഹന അത്മഹത്യ ചെയ്തത്. ഷഹനയെ ഇങ്ങോട്ട് വന്ന് റുവൈസ് വിവാഹം ആലോചിച്ചതാണ്. വിവാഹത്തിന് സമ്മതിച്ച് അത് നടത്തിക്കൊടുക്കാൻ തീരുമാനിച്ചു. റുവൈസിന്റെ വീട്ടിലും വിവാഹത്തിന്റെ ഭാഗമായി പോയിരുന്നതാണ്. എന്നാൽ ഇരുവരും തമ്മിൽ അടുപ്പത്തിലായതുകൊണ്ട് കല്യാണം നടത്താൻ തീരുമാനിച്ചു. റുവൈസിനെ തന്റെ പെങ്ങൾക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നുവെന്ന് ജാസിം പറയുന്നു. പക്ഷെ സ്ത്രീധനത്തിന്റെ പേരിൽ അവൻ വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ അവൾ ഡിപ്രഷനിലായി. അതാണ് ഈ അവസ്ഥയിലെത്തിച്ചത്.
സ്ത്രീധനത്തിന്റെ പേരിൽ വിവാഹം മുടങ്ങുമെന്ന് കണ്ടതോടെ റുവൈസും പെങ്ങളും തമ്മിൽ രജിസ്റ്റർ വിവാഹം ചെയ്ത് നൽകാൻ വരെ തയ്യാറാണെന്ന് അറിയിച്ചിരുന്നു. പക്ഷെ വിവാഹത്തിന് സ്ത്രീധനം വേണെമന്ന് അവൻ നിർബന്ധിച്ചു. റുവൈസിന്റെ പിതാവാണ് സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടത്. റുവൈസിനെ ഷഹനയ്ക്ക് വളരെ ഇഷ്ടമായിരുന്നു. അവനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. റുവൈസ് ഇങ്ങോട്ട് വന്ന് ഷഹനയെ വിവാഹം കഴിച്ച് തരുമോയെന്ന് ആവശ്യപ്പെട്ടു. പക്ഷെ ഇത്രയും കഴിഞ്ഞ് സ്ത്രീധനത്തിന്റെ പേരിൽ വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ അത് ഉൾക്കൊള്ളാൻ അവൾക്ക് സാധിച്ചില്ല. മാനസികമായി തകർന്നു.
പറ്റുന്ന തരത്തിൽ സ്ത്രീധനം നൽകാമെന്ന് ഞാൻ അവനെ അറിയിച്ചിരുന്നതാണ്. പക്ഷെ ഞങ്ങൾക്ക് താങ്ങാൻ പറ്റാത്ത തരത്തിലുള്ളതാണ് അവർ ആവശ്യപ്പെട്ടത്. സ്ത്രീധനത്തിന്റെ പേരിൽ ബാപ്പ സമ്മതിക്കുന്നില്ല എന്നാണ് റുവൈസ് ഷഹനയെ വിളിച്ച് സമ്മർദ്ദം ചെലുത്തിയത്. എനിക്ക് പണമാണ് പ്രധാനം എന്ന് അവൻ പറഞ്ഞതോടെ അവൾ തകർന്നുപോയി. റുവൈസിന്റെ പിതാവ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുന്ന ആളാണ്. ഞങ്ങൾക്ക് സാധിക്കുന്ന തുക നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും അതിലൊന്നും അയാൾ തൃപ്തിപ്പെട്ടില്ല-ഇതാണ് പുറത്തു വരുന്ന ആരോപണം.
മറുനാടന് മലയാളി ബ്യൂറോ