- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യമന്ത്രിയെ പഴിചാരി റുവൈസിനെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്നതും 'ഡിആർ ഫാൻസ്'; ജാമ്യ ഹർജിയിലെ ഡോ വന്ദനാദാസിന്റെ കൊലപാതകത്തിൽ പൊലീസിനെ വിമർശിച്ചതിലുള്ള പ്രതികാരമെന്ന വാദമുയർത്തുന്നതും ആരോഗ്യമന്ത്രിയെ കുറ്റപ്പെടുത്താൻ; ഈ കേസും വണ്ടിപ്പെരിയാറിന് സമാനമാകും
കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നടത്തിയ ഇടപെടലുകൾ 'ഡി ആർ ഫാൻസ്' എന്ന അഴിമതി കൂട്ടായ്മയ്ക്ക് എതിരായിരുന്നു. പല ഇടപെടലുകളും അതുകാരണം നടന്നില്ല. ഈ ഗ്രൂപ്പിലെ പ്രധാനിയാണ് ഡോ റുവൈസ്. ഡോ ഷഹ്ന കേസിൽ റുവൈസിനെ രക്ഷിച്ചെടുക്കാൻ മുന്നിൽ നിൽക്കുന്നതും ഡി ആർ ഫാൻസാണ്. ഇതിന് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ ചിലരും ഒത്താശ ചെയ്തു. അതുകൊണ്ടാണ് ആത്മഹത്യാ കുറിപ്പ് അടക്കം പുറത്തുവരാൻ വൈകിയതും. റുവൈസിന്റെ പേര് ആത്മഹത്യാ കുറിപ്പിൽ ഇല്ലെന്നും പറഞ്ഞു വച്ചു. ഇതെല്ലാം കളവാണെന്ന് തെളിഞ്ഞു.
അതിനിടെ ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ പൊലീസിനെ വിമർശിച്ചതിലുള്ള പ്രതികാരമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ഡോ. ഷഹ്ന ജീവനൊടുക്കിയ കേസിൽ പ്രതിയായ മെഡിക്കൽ പിജി വിദ്യാർത്ഥി ഡോ. ഇ.എ. റുവൈസ് ഹൈക്കോടതിയിൽ പറഞ്ഞു. ജാമ്യഹർജിയിൽ വാദത്തിനിടെയാണ് ഇക്കാര്യം ആരോപിച്ചത്. കേസിൽ റുവൈസിന്റെ അച്ഛന് ജാമ്യം കിട്ടിയിട്ടുണ്ട്. ഈ അറസ്റ്റ് ഒഴിവാക്കിയതും പൊലീസിന്റെ തന്ത്രമായിരുന്നു. അതുകൊണ്ട് മാത്രമാണ് അച്ഛന് ജാമ്യം കിട്ടിയത്. ആരോഗ്യമന്ത്രി വീണാ ജോർജിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലാണ് റുവൈസിന്റെ ജാമ്യ ഹർജിയിലെ വാദം,. വന്ദനാദാസ് കൊലക്കേസിൽ റുവൈസ് കടന്നാക്രമിച്ചത് ആരോഗ്യമന്ത്രിയെയായിരുന്നു.
എന്നൽ ഹൈക്കോടതിയിലെ റുവൈസിന്റെ അഭിപ്രായം കോടതി ഗൗരവത്തോടെ എടുത്തിട്ടില്ല. അങ്ങനെ പറയാനാവില്ലെന്നും സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റമാണെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് പി. ഗോപിനാഥ് പറഞ്ഞു. ഡോ. ഇ.എ റുവൈസ് സ്ത്രീധനത്തിന്റെ പേരിൽ വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള മനോവിഷമം മൂലം ഡോ. ഷഹ്ന ആത്മഹത്യ ചെയ്തെന്നാണ് കേസ്. സർക്കാരിന്റെ പ്രതിഛായ വർധിപ്പിക്കാനാണ് അറസ്റ്റെന്നും സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണം ശരിയല്ലെന്നും പിജി കോഴ്‌സ് പൂർത്തിയാക്കിയശേഷം വിവാഹം നടത്താമെന്നു പറഞ്ഞത് ഷഹന സമ്മതിച്ചിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു. ഇതെല്ലാം ഡി ആർ ഫാൻസിന്റെ തന്ത്രമാണ്. വണ്ടിപെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതിയെ കോടതി കുറ്റ വിമുക്തനാക്കിയിരുന്നു.
കുട്ടിയുടേതെന്ന് കൊലപാതകമെന്ന് കോടതി വിധിയിലുണ്ട്. എന്നാൽ തെളിവ് ശേഖരണത്തിൽ വീഴ്ച വരുത്തി. ഇതാണ് പ്രതിയെ വെറുതെ വിടാൻ കാരണം. കുട്ടിയുടെ മരണം അറിഞ്ഞ് വണ്ടിപെരിയാറിൽ ഓടിയെത്തിയത് പ്രതിയുടെ അച്ഛനായിരുന്നു. പോസ്റ്റ്‌മോർട്ടം നടത്താതിരിക്കാൻ പോലും ശ്രമം നടന്നു. അതിന് ശേഷം അന്വേഷണം അട്ടിമറിച്ചു. അങ്ങനെ പ്രതി കുറ്റവിമുക്തനാക്കി. ഇതേ ഇടപെടലുകൾ ഡോ ഷഹ്നാ കേസിലും സംഭവിക്കുമെന്നാണ് വിലയിരുത്തൽ.
റുവൈസിനെതിരെയുള്ളത് ആരോഗ്യമന്ത്രിയുടെ പകയാണെന്ന് വരുത്താനാണ് നീക്കം. തുടക്കത്തിൽ അപ്രസക്തമായ കേസ് ഉയർന്നുവെന്നത് ആരോഗ്യമന്ത്രിയുടെ ഇടപെടലിലാണ്. സ്ത്രീധനം ചോദിക്കുകയെന്നത് ഗുരുതര കുറ്റകൃത്യമാണ്. ഇത് മനസ്സിലാക്കിയാണ് ആത്മഹത്യാ കുറിപ്പ് അടക്കം തുടക്കത്തിൽ രഹസ്യമാക്കിയത്. സ്ത്രീധന വിവരങ്ങൾ ഷഹ്നയുടെ കുടുംബം പുറത്തു വിട്ടതു കൊണ്ട് മാത്രമാണ് കേസിൽ വഴിത്തിരിവായത്. ആരോഗ്യമന്ത്രിയും കൃത്യമായ ഇടപെടൽ നടത്തി. ഒളിവിൽ പോയ റുവൈസിന്റെ പിതാവിന്റെ ചിത്രം പോലും പൊലീസ് പുറത്തു വിട്ടിട്ടില്ല. ഇതുകൊണ്ട് തന്നെ ഇയാൾക്ക് ഒളിവിൽ കഴിയുമ്പോഴും കറങ്ങി നടക്കാൻ കഴിഞ്ഞു. ഓയൂരിലും മറ്റും പ്രതികളെ പിടികൂടാൻ കാട്ടിയ ആവേശം ഈ കേസിൽ പൊലീസ് എടുത്തിില്ല. പ്രതിയുടെ ചിത്രം പുറത്തു വന്നിരുന്നുവെങ്കിൽ നാട്ടുകാർ തന്നെ ഈ സ്ത്രീധന പീഡകനെ പിടിക്കുമായിരുന്നു. അങ്ങനെ എല്ലാം റുവൈസിന്റെ അച്ഛനെ സഹായിച്ചു.
ഷഹ്നയുടെ മരണം വൻ ചർച്ചയായതോടെയാണ് ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാനും റുവൈസിനെ അറസ്റ്റ് ചെയ്യാനും പൊലീസ് തയാറായത്. ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി റുവൈസിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരത്തെ കോടതി തള്ളിയത് ഗുരുതര പരാമർശങ്ങളുമായാണ്. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുറ്റം അതീവഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.
ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന വാദം കൂടി പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. എന്നാൽ ഈ ജാമ്യ ഹർജിയിലെ നിരീക്ഷണം കണ്ടിട്ടും കേട്ടിട്ടും പൊലീസിന് മാത്രം കുലുക്കമില്ല. ഇതാണ് റുവൈസിന്റെ അച്ഛന് തുണയായതും.
മറുനാടന് മലയാളി ബ്യൂറോ