- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടപാടുകൾ നടത്തിയത് ആഡംബര ഹോട്ടലുകളിൽ മുറിയെടുത്തുകൊണ്ട്; ലക്ഷ്യമിട്ടത് സാമ്പത്തിക ശേഷിയുള്ളവരെ മാത്രം ലക്ഷ്യം; ഡിനോയും റിജോയും മൃദുലയെ ഒപ്പം കൂട്ടിയത് സ്ത്രീ കൂടെയുണ്ടെങ്കിൽ പൊലീസ് സംശയിക്കില്ലെന്ന വിശ്വാസത്തിൽ; കൊച്ചിയിൽ പിടിയിലായത് മയക്കുമരുന്ന് തൂക്കിവിൽക്കുന്നവർ
കൊച്ചി: സിന്തറ്റിക് മയക്കുരുന്നു വിൽപ്പനക്കാരുടെ സ്വർഗ്ഗമായി മാറിയിട്ടുണ്ട് കുറച്ചുകാലമായി കൊച്ചി നഗരം. അത്രയ്ക്ക് വ്യാപകമാണ് കൊച്ചി നഗരത്തിലെ മയക്കുമരുന്ന് ഉപയോഗം. ബംഗളുരുവിൽ നിന്നും മയക്കുമരുന്ന എത്തിച്ചു വിൽപ്പന നടത്തുന്ന നിരവധി സംഘം തന്നെ കൊച്ചിയിൽ പ്രവർത്തിക്കുന്നു. ഇത്തരത്തിൽ മയക്കുമരുന്നു വിൽപ്പന സംഘത്തിന്റെ ഹബ്ബായി കൊച്ചി മാറിയിട്ടുണ്ട്.
പല തട്ടുകളിലായാണ് മയക്കുമരുന്നു വിൽപ്പന നടക്കുന്നത്. വിനോദ സഞ്ചാര മേഖലയിൽ മയക്കുമരുന്നു വിൽപ്പന നടത്തുന്ന ഒരു കൂട്ടരും. ഡിജെ പാർട്ടികളിലേക്ക് ഡ്രഗ്‌സ് എത്തിക്കുന്ന മറ്റൊരു സംഘങ്ങളും സജീവമാണ്. ഇതിനിടെയാണ് ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ചു മയക്കുമരുന്നു വിൽപ്പന നടത്തുന്ന സംഘവും പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ പിടിയിലായത് ത്രാസും കൊണ്ടു നടന്ന് മയക്കുമരുന്ന് തൂക്കി വിൽക്കുന്ന സംഘത്തിൽ പെട്ടവരാണ്.
ഒരു യുവതി ഉൾപ്പെടെ മൂന്ന് പേരാണ് പിടിയിലായത്. മയക്കുമരുന്നും അത് തൂക്കി വിൽക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഡിജിറ്റൽ വെയിങ് മെഷീനും കസ്റ്റഡിയിൽ എടുത്തിരുന്നു. കൊല്ലം ഓച്ചിറ സ്വദേശി റിജോ, കോട്ടയം കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു, തലശ്ശേരി ധർമ്മടം സ്വദേശിനി മൃദുല എന്നിവരാണ് കൊച്ചി സൗത്ത് പൊലീസിന്റെ പിടിയിലായത്.
കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ നിന്നാണ് മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടിയത്.ഇവരിൽ നിന്ന് മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 19.82 ഗ്രാം എം.ഡി.എം.എയും 4.5 ഗ്രാം ഹാഷ് ഓയിലും പൊലീസ് പിടിച്ചെടുത്തു.ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് വലിയ സാമ്പത്തിക ശേഷിയുള്ള ഇടപടുകാരെ കണ്ടെത്തിയാണ് സംഘം മയക്കുമരുന്ന് വിറ്റിരുന്നത്.
ഒന്നിച്ച് വാങ്ങി ശേഖരിക്കുന്ന മയക്കുമരുന്ന് ഓരോ ഇടപാടുകാർക്കും അപ്പപ്പോൾ തൂക്കി വിൽക്കുകയാണ് ഇവർ ചെയ്തിരുന്നത്. ഇതിനായി ഇലക്ട്രോണിക്ക് ഡിജിറ്റൽ വെയിങ് മെഷീനും സംഘം കയ്യിൽ കരുതിയിരുന്നു. മൃദുലയെ മുന്നിൽ നിർത്തിയാണ് റിജോയും ഡിനോ ബാബുവും മയക്കുമരുന്ന് കൊണ്ടുവരികയും വിൽക്കുകയും ചെയ്തിരുന്നത്.
സ്ത്രീ കൂടെയുണ്ടെങ്കിൽ പൊലീസ് സംശയിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ഇരുവരും തലശേരി സ്വദേശി മൃദുലയെ കൂടെ കൂട്ടിയത്. ഒന്നാം പ്രതി റിജുവും രണ്ടാം പ്രതി ഡിനോ ബാബുവും മറ്റ് നിരവധി കേസുകളിലും പ്രതികളാണ്. ഒന്നാം പ്രതി റിജുവിനെതിരേ നിരവധി കേസുകൾ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ കടവന്ത്ര പൊലീസിന്റെ പിടിയിലായിരുന്ന ഇയാൾ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് അധികമായില്ല.
കൂടാതെ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് കേസും സെൻട്രൽ പൊലീസ് സ്റ്റേഷനിലും മൂവാറ്റുപുഴ, കോതമംഗലം, കോഴഞ്ചേരി, കഞ്ഞിക്കുഴി, ചങ്ങനാശ്ശേരി, പേട്ട, പുത്തൂർ തുടങ്ങിയ വിവിധ പൊലീസ് സ്റ്റേഷനുകളിലും നിരവധി വഞ്ചനാ കേസുകളും ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രതി ഡിനോ ബാബുവിന് മരട് പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്നു കേസും മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലും കോതമംഗലം പൊലീസ് സ്റ്റേഷനിലും വഞ്ചനാ കേസുമുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.




