- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്
കൊച്ചി: മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് സിപിഎം നേതാവും മുൻ മന്ത്രിയുമായ തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടീസ് അയച്ചു. ചൊവ്വാഴ്ച ഇ ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ബന്ധപ്പെട്ട രേഖകളും ഹാജരാക്കണമെന്ന് നിർദ്ദേശമുണ്ട്.
മസാല ബോണ്ടുമായി ബന്ധപ്പെട്ടുള്ള ഇ ഡിയുടെ സമൻസ് ചോദ്യം ചെയ്തു തോമസ് ഐസക് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇ ഡിക്ക് നോട്ടീസ് അയച്ചിരുന്നു. ഹർജി ഈ മാസം ഒൻപതിനു പരിഗണിക്കുന്നതിനു മുമ്പായി നോട്ടീസിനു മറുപടി നൽകണമെന്നായിരുന്നു നിർദ്ദേശം. ഇതിനിടെയാണ് ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് പുതിയ നോട്ടീസ് നൽകിയത്.
മുൻപും ഇ ഡി അയച്ച സമൻസിനെതിരെ തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇ ഡി സമൻസ് പിൻവലിച്ചു. എന്നാൽ ആഴ്ചകൾക്കകം വീണ്ടും സമൻസ് അയച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് വീണ്ടും കോടതിയിലെത്തിയത്. ഈ ഹർജി പരിഗണിച്ചാണ്, ഫെബ്രുവരി ഒൻപതിനകം മറുപടി നൽകാൻ ഹൈക്കോടതി ഇ ഡിക്കു നോട്ടീസ് അയച്ചത്.
നേരത്തെ കിഫ്ബി മസാല ബോണ്ട് കേസിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന് തോമസ് ഐസക്ക് വ്യക്തമാക്കിരുന്നു. മസാല ബോണ്ട ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ക്ക് മറുപടി നൽകി. തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡാണെന്നും ഏഴ് പേജുള്ള മറുപടിയിൽ പറയുന്നു.
തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് മുഖ്യമന്ത്രി ചെയർമാനായ ബോർഡാണ്. 17 അംഗ ഡയക്ടർബോർഡാണ് കാര്യങ്ങൾ തീരുമാനിച്ചത്. ധനമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തം മാത്രമായിരുന്നു തനിക്കുണ്ടായിരുന്നു. ധനമന്ത്രിസ്ഥാനം ഒഴിഞ്ഞതോട് കൂടി തനിക്ക് ഇതിൽ യാതൊരു ഉത്തരവാദിത്തവുമില്ലെന്നും തോമസ് ഐസക് നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഐസക്ക് ഉയർന്ന നിരക്കിൽ മസാല ബോണ്ട് ഇറക്കാൻ ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.