- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഡിഎംഎ കേസിൽ കുടുക്കിയത് സ്വന്തം ഭാര്യയുടെ മരണത്തിൽ ജയിലിൽ കിടന്ന ഷമീം; കൂട്ടുപ്രതിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ 28കാരന്റെ വെടിയേറ്റ് മരണം; മയക്കുമരുന്ന് മാഫിയാ തലവൻ കുടുങ്ങുമ്പോഴും കേസിൽ ഇപ്പോഴും അടിമുടി ദുരൂഹത; എടവണ്ണയിലെ വെടിവയ്പ് ക്വട്ടേഷനോ?
മലപ്പുറം: എടവണ്ണ ചെമ്പക്കുത്തിൽ എം.ഡി.എം.എ കേസിലെ പ്രതിയായ 28കാരൻ വെടിയേറ്റു മരിച്ച കേസിൽ മുഖ്യപ്രതിയായ സുഹൃത്തും മൂന്നു കൂട്ടുപ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും കേസിലെ ദൂരുഹത മാറുന്നില്ല. കൊല്ലപ്പെട്ട ചെമ്പകുത്ത് അറയിലകത്ത് റിദാൻ ബാസിലിനോടൊപ്പം നേരത്തെ എം.ഡി.എം.എ കേസിൽ അറസ്റ്റിലായ സുഹൃത്ത് ഷമീമിനേയും ഇന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വന്തം ഭാര്യയുടെ മരണത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ അറസ്റ്റിലായ ഷമീമിനും ഈകേസിൽ പങ്കുള്ളതായി ചില ബന്ധുക്കൾ സംശയിക്കുന്നുണ്ട്.
തന്നെ ഷമീമാണു എം.ഡി.എം.എ കേസിൽ കുടുക്കിയതെന്നും എടവണ്ണ മേഖലയിൽ നടക്കുന്ന ലഹരിക്കടത്തുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും തനിക്കറിയാമെന്നും ഇതുസംബന്ധിച്ചു പലകാര്യങ്ങളും താൻ തുറന്നുപറയുമെന്നും ചില അടുപ്പക്കാരോട് റിദാൻ പറഞ്ഞതിനു പിന്നാലെയാണു വെടിയേറ്റു മരിക്കുന്നത്. ഇതിനാൽ തന്നെ വ്യക്തിവൈരാഗ്യമാണ് കൊലക്കുകാരണമെന്നു പൊലീസ് പറയുമ്പോഴും എന്നാൽ മരണത്തിൽ മയക്കുമരുന്ന് മാഫിയകൾക്കു ബന്ധമുണ്ടെന്നാണു റിദാന്റെ ബന്ധുക്കൾ ആരോപിക്കുന്നത്.
നാട്ടിലെ പല പ്രമുഖർക്കും പ്രദേശത്തെ ലഹരിക്കടത്തുകേസുമായി ബന്ധപ്പെട്ടു പങ്കുണ്ടെന്നും ഇതു പുറത്തുവരാതിരിക്കാനാണു സുഹൃത്ത് എടവണ്ണ മുണ്ടേങ്ങര സ്വദേശി കൊളപ്പാടൻ മുഹമ്മദ് ഷാനെ(30)ഉപയോഗിച്ച് റിദാനെ കൊലപ്പെടുത്തിയതെന്ന സംശയങ്ങളും നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തു അനാസ്ഥയുണ്ടായതായ സംശയങ്ങളും ചില ബന്ധുക്കൾക്കുണ്ട്. എന്നാൽ തുടർ ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ടു വ്യക്തത വന്നില്ലെങ്കിൽ പരസ്യമായി രംഗത്തുവരാനുള്ള പുറപ്പാടിലാണു റിദാന്റെ ബന്ധുക്കൾ. ഇത്രപ്രമാദമായ കേസിൽ പ്രതികളെ പിടികൂടിയിട്ടും ഒരു പ്രസ്മീറ്റ് പോലും നടത്താതിരിക്കുന്ന പൊലീസ് നിലപാടും സംശയകരമായി നിലനിൽക്കുന്നുണ്ട്. സാധാരണ ചെറിയ കേസുകളിൽപോലും പ്രതികളെ പിടികൂടുമ്പോൾ പത്രസമ്മേളനം നടത്തി കാര്യങ്ങൾ പറയുന്ന പൊലീസ് ഇക്കാര്യത്തിൽ എന്തോ മറച്ചുവെക്കുന്നുവെന്ന സംശയം ബന്ധുക്കൾക്കുണ്ട്.
ഇന്നു കസ്റ്റഡിയിലായ ഷമീം സ്വന്തംഭാര്യയെ ആത്മഹത്യചെയ്ത കേസിൽ അടുത്തിടെ അറസ്റ്റിലായ വ്യക്തിയാണ്. ഷമീമിന്റ ഭാര്യ സുൽഫത്ത് (25)വീടിനുള്ളിൽ തൂങ്ങി മരിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. തന്റെ മരണത്തിന് ഉത്തരവാദി ഭർത്താവാണെന്ന് കാണിച്ച് എഴുതിയ ആത്മഹത്യ കുറുപ്പ് പോലസ് കണ്ടെടുത്തിരുന്നു.തുടർന്നാണു ആത്മഹത്യാപ്രേരണാകുറ്റത്തിന് ഷമീം അറസ്റ്റിലായിരുന്നത്. പിന്നീട് മഞ്ചേരി സബ്ജയിലേക്ക് റിമാൻഡ് ചെയ്ത പ്രതി ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു.
സുൽഫത്ത് ആത്മഹത്യ ചെയ്യത ദിവസം സുൽഫത്തിന്റെ സഹോദരനും ഷമീമിനൊപ്പം വീട്ടിലുണ്ടായിരുന്നു. ഇരുവരും മയക്കുമരുന്നുകടത്തലുമായി ബന്ധപ്പെട്ട ബംഗളൂരുവിൽ പോകാറുണ്ടെന്നും സൂൽഫത്തിനെ ഇവർ അറിയാതെ കാരിയറാക്കി ഉപയോഗിച്ചിരുന്നതായും പിന്നീട് ബന്ധുക്കളോട് പറഞ്ഞിരുന്നു. 2021 ൽ എടവണ്ണയിൽ ഫാസ്റ്റ് ഫുഡ് കട നടത്തിയിരുന്ന ഷമീമിനെ നേരത്തെ മറ്റു ചില കേസുകളിൽ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്യതിരുന്നു, റിമാന്റിലായിരുന്ന ഷമീം ജാമ്യത്തിലിറങ്ങിയെങ്കിലും പിന്നീട് കടയിൽ പോയിരുന്നില്ല, രണ്ട് മാസം മുൻപ് കടപൂട്ടി കൂട്ടുപ്രതി ശിക്ഷിക്കപ്പെട്ടെങ്കിലും ഷമീമിനെ വെറുതെ വിടുകയായിരുന്നു. ഇടക്കിടെ ഷമീം ബംഗളൂരു യാത്ര ചെയ്യതിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്, കഴിഞ്ഞഫെബ്രുവരി 11-ന് സുൽഫത്തിന്റെ സഹോദരൻ സെൽ മാനൊപ്പം ബാംഗ്ലൂരിൽ പോയിരുന്നു, മടങ്ങി വന്ന ദിവസമാണ് സുൽഫത്ത് ആത്മഹത്യ ചെയ്യതത്. തനിക്ക് ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂര മർദ്ദനങ്ങളും പീഡനങ്ങളും ആത്മഹത്യ കുറുപ്പിൽ ഉണ്ടായിരുന്നു.
ഈമരണത്തിൽ സംശയമുണ്ടെന്നു കാണിച്ച് ബന്ധുവായ സക്കീർ ഹുസൈൻ നിലമ്പൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ഭർത്താവ് ഷമീമി (32) നെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേ സമയം മേഖലയിലെ മയക്കുമരുന്ന് കടത്തിന് ചുക്കാൻ പിടിക്കുന്ന ഷമീമാണെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. നിലവിൽ ഷമീം പൊലീസ് കസ്റ്റഡിയിലുണ്ടെങ്കിലൂം അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. റിദാനെ വെടിവെച്ച കേസിൽ ഇത്തരത്തിൽ പല ദുരൂഹതകൾ നിലനിൽക്കുന്നുണ്ടെങ്കിലും മയക്കുമരുന്ന് മാഫിയകളുടെ ഇടപെടലിനെ കുറിച്ചു ഇതുവരെ പൊലീസ് ഒരു സ്ഥിരീകണവും പറഞ്ഞിട്ടില്ല. വ്യക്തിവൈരാഗ്യം മൂലം കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസ് ഭാഷ്യം. മറ്റു കാര്യങ്ങൾ പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ 22 ന് പെരുന്നാൾ ദിവസം രാവിലെ എട്ടു മണിയോടെയാണ് റിദാൻ ബാസിലിനെ വീടിനു സമീപമുള്ള കുന്നിൻ മുകളിൽ വെടിയേറ്റു മരിച്ച നിലയിൽ സഹോദരൻ റാസിൻ ഷാൻ കണ്ടത്. ഒരു വർഷത്തോളമായി റിദാനോട് പ്രതിക്കുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷാനെ സഹായിച്ച മൂന്നു പേർ കൂടി ഇന്നലെ അറസ്റ്റിലായിരുന്നു. എടവണ്ണ മുണ്ടേങ്ങര സ്വദേശി എൻ.പി. അബ്ദുറഹൂഫ്, തിരുവാലി സ്വദേശി അനസ്, കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി അഫ്‌നാസ് എന്നിവരെയാണ് നിലമ്പൂർ ഡിവൈഎസ്‌പി. സാജു കെ. എബ്രഹാം അറസ്റ്റ് ചെയ്തത്.
റിദാനെ കൊലപ്പെടുത്താനായി തീരുമാനിച്ച മുഹമ്മദ് ഷാൻ ഇതിനായി കേരളത്തിനു പുറത്തു നിന്നും പിസ്റ്റൾ സംഘടിപ്പിച്ചിരുന്നു. റിദാനും പ്രതിയും ചേർന്ന് വാടകക്കെടുത്ത വാഹനത്തിന്റെ സാമ്പത്തിക ഇടപാട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് 21 ന് രാത്രി 9.00 മണിയോടെ പ്രതി റിദാനെ വീട്ടിലെത്തി സ്‌കൂട്ടറിൽ കയറ്റി റിദാന്റെ വീടിനു സമീപമുള്ള കുന്നിൻ മുകളിലെ വിജനമായ സ്ഥലത്തേക്ക് കൂട്ടികൊണ്ടു പോയി.
റിദാനെ കൊണ്ട് ഭാര്യയുടെ ഫോണിലേക്ക് വിളിപ്പിച്ച് വീട്ടിലേക്ക് 10.30 ക്ക് എത്തുമെന്ന് അറിയിച്ച ശേഷം പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് റിദാനെ വെടിവെച്ചു കൊല്ലുകയായിരുന്നു. 7 റൗണ്ട് വെടിവെച്ചെങ്കിലും 3 എണ്ണമാണ് ശരീരത്തിൽ തറച്ചത്. ഇതോടെ നിലത്തു വീണ റിദാൻ മരിച്ചു എന്നുറപ്പു വരുത്തിയ ശേഷം റിദാന്റെ ഫോണുമെടുത്ത് പ്രതി വീട്ടിലേക്ക് പോവുകയും പോകുന്ന വഴിയിൽ വെച്ച് മൊബൈൽ ഫോൺ സീതി ഹാജി പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് എറിയുകയായിരുന്നു. ഇതിനിടയിൽ റിദാന്റെ ഭാര്യയെ വിളിച്ച് താൻ അവിടുന്നു പോന്നു എന്നും റിദാൻ കുന്നിൻ മുകളിൽ ഉണ്ടെന്നും പ്രതി വിളിച്ചു പറഞ്ഞു.
ഭാര്യ റിദാനെ ഫോണിൽ പല തവണ വിളിച്ചെങ്കിലും കിട്ടാത്തതിനാൽ പ്രതിയെ വിളിച്ച് അന്വേഷിച്ചിരുന്നു. എനിക്കറിയില്ല എന്നു പറഞ്ഞ് പ്രതി ഒഴിഞ്ഞു മാറുകയായിരുന്നു. തുടർന്ന് രാവിലെ റിദാന്റെ സഹോദരൻ കുന്നിൻ മുകളിൽ പോയി നോക്കിയപ്പോഴാണ് റിദാൻ മരിച്ചു കിടക്കുന്നത് കണ്ടത്. മറ്റാർക്കും സംശയം തോന്നാതിരിക്കാൻ പ്രതിയും റിദാൻ മരിച്ചു കിടക്കുന്ന സ്ഥലം സന്ദർശിച്ചിരുന്നു. കേസ്സ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയേയും റിദാന്റെ മറ്റു സുഹൃത്തുക്കളേയും വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ആദ്യമൊക്കെ എതിർത്തു നിന്നെങ്കിലും ഒടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
തോക്ക് പ്രതിയുടെ വീടിന്റെ പുറകിലെ വിറകുപുരയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. മറ്റാരെങ്കിലും പ്രതിയെ സഹായിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി നിലമ്പൂരിൽ ക്യാംപ് ചെയ്ത് നേരിട്ടാണ് അന്വേഷണത്തിന് നേതൃത്വം കൊടുത്തത് .ഡി.വൈ.എസ്‌പി മാരായ സാജു.കെ.അബ്രഹാം, സന്തോഷ്‌കുമാർ, കെ.എം.ബിജു, സിഐ പി.വിഷ്ണു, എസ്‌ഐമാരായ വിജയരാജൻ, അബ്ദുൾ അസീസ്, സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ മോഹൻദാസ്, സൈബർ സെൽ ഉദ്യോഗസ്ഥരായ എഎസ്ഐക ബിജു, ശൈലേഷ് തുടങ്ങിയവരും ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് കേസ് അന്വേഷിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്