മലപ്പുറം: മലപ്പുറം ഏലംകുളത്ത് ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് ലൈംഗികാവശ്യം നിരാകരിച്ചതിനെ തുടർന്ന് പ്രകോപിതനായെന്ന് മൊഴി. പരപുരുഷ ബന്ധം ആരോപിക്കുകയും ചെയ്തു. സംഭവത്തിൽ ഇന്നലെ കസ്റ്റഡിയിലെടുത്ത ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി പാറപ്പുറവൻ മുഹമ്മദ് റഫീഖ് (35) ആണ് അറസ്റ്റിലായത്. ഏലംകുളത്തെ പൂത്രോടി കുഞ്ഞലവിയുടെയും നഫീസയുടെയും ഏകമകൾ ഫാത്തിമ ഫഹ്നയാണ് (30) കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രി ഏലംകുളത്തെ സ്വന്തം വീട്ടിൽ, ഭർത്താവിനും നാലുവയസുകാരി മകൾക്കുമൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു ഫഹ്ന. ലൈംഗികാവശ്യം നിരാകരിച്ചതിനെ തുടർന്ന് പ്രകോപിതനായ പ്രതി പരപുരുഷ ബന്ധം ആരോപിച്ച് ക്രുദ്ധനാവുകയായിരുന്നു. അർദ്ധരാത്രിയോടെ മുറിയിൽ നിന്നും ഒച്ചയും ബഹളവും കേട്ട് അടുത്തുള്ള റൂമിൽ കിടന്നുറങ്ങുകയായിരുന്ന ഫഹ്നയുടെ മാതാവ് ചെന്ന് നോക്കിയപ്പോൾ വീട്ടിൽ നിന്ന് ഓടിപ്പോകുന്ന റഫീഖിനെ കണ്ടു. റൂമിൽ നോക്കിയപ്പോൾ ഫഹ്നയെ കൈകാലുകൾ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായിൽ തുണി തിരുകിയ നിലയിലും കണ്ടു. ഉടൻ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു.

ഭാര്യയുടെ സ്വർണാഭരണം ഊരിയെടുത്ത് മണ്ണാർക്കാട് അവണക്കുന്നിലെ വീട്ടിലെത്തിയ റഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിനിടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ കണ്ടെടുത്തു. തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ കോഴിക്കോട് ജില്ലയിൽ കളവിനും കല്ലടിക്കോട് സ്റ്റേഷൻ പരിധിയിൽ എ.ടി.എം തീയിട്ട് നശിപ്പിക്കാൻ നോക്കിയതിനും കേസുകൾ നിലവിലുണ്ട്.

അതേ സമയം പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. തെളിവെടുപ്പിനിടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ കണ്ടെടുത്തു. തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.