- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീരിയഡ്സാണെന്ന് പറഞ്ഞിട്ടും വകവെച്ചില്ല; റൂമിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ചപ്പോൾ ഓടിച്ചിട്ട് പിടിച്ച് കൈകാലുകൾ കെട്ടിയിട്ട് വായിൽ തുണി തിരുകി പീഡനം; പ്രതിക്ക് ലൈംഗിക വൈകൃത സ്വഭാവമെന്നും പൊലീസ്; ഏലംകുളം കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
മലപ്പുറം: പീരിയഡ്സാണെന്ന് പറഞ്ഞിട്ടും വകവെക്കാതിരുന്ന ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് ക്രൂരമായി പീഡിപ്പിച്ച്. മലപ്പുറം ഏലംകുളത്ത് ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതി മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി പാറപ്പുറവൻ മുഹമ്മദ് റഫീഖിനെ (35) ചോദ്യം ചെയ്തതിൽ നിന്നും മെഡിക്കൽ പരിശോധനാ റിപ്പോർട്ടിൽ നിന്നുമാണു ഭാര്യയായഏലംകുളം സ്വദേശിനി ഫാത്തിമ ഫഹ്നയെ (30) കൊല്ലപ്പെടുത്തിയതിന്റെ യാഥാർഥ്യം മനസ്സിലാക്കാനായതെന്നു പെരിന്തൽമണ്ണ പൊലീസ് വ്യക്തമാക്കി. റിമാൻഡിൽ കഴിയുന്ന പ്രതിയെ നാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. ഫഹ്നയുടേയും ഭർത്താവ് റഫീഖിന്റേയും ദാമ്പത്യ ജീവിതത്തിൽ എന്നും പൊരുത്തക്കേടുളുണ്ടായിരുന്നു. പ്രതിക്ക് ലൈംഗിക വിഷയത്തിൽ വികൃതമായ സ്വഭാവമുള്ളതായി നേരത്തെ ഫാത്തിമ ഫഹ്ന ബന്ധുക്കളോടു പരാതി പറഞ്ഞിരുന്നു.
2017 ലായിരുന്നു ഇവരുടെ വിവാഹം. ഇതിനിടയിൽ മൂന്നര വർഷത്തോളം ഇരുവരും അകന്നാണു കഴിഞ്ഞിരുന്നത്. റഫീഖിന്റെ സ്വഭാവ ദൂഷ്യം കാരണമാണു മകളെ വീട്ടുകാർ സ്വന്തം വീടായ ഏലംകുളത്തേക്കുതന്നെ കൊണ്ടുവന്നത്. തുടർന്നു ബന്ധം ഒഴിവാക്കാനാണ് ഫാത്തിമ ഫഹ്നയുടെ മാതാപിതാക്കൾ തീരുമാനിച്ചിരുന്നത്. ഇക്കാര്യം റഫീഖിന്റെ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. പിന്നീടാണു റഫീഖിന്റെ ബന്ധുക്കൾ ഫഹ്നയുടെ വീട്ടിലെത്തി മാപ്പു പറഞ്ഞും ഇനി പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നു ഉറപ്പു നൽകിയാണു കഴിഞ്ഞ ഒക്ടോബർ മാസത്തിൽ മധ്യസ്്ഥന്മാർ ഇടപെട്ട് വീണ്ടും ഒരുമിച്ചുപോകാൻ തീരുമാനിച്ചത്. നാലുവയസുകാരി ഏകമകളെ കാണാകാതെ ജീവിക്കാൻ കഴിയില്ലെന്നു പൊട്ടിക്കരഞ്ഞു പറഞ്ഞതോടെയാണു ഫഹ്നക്കും റഫീഖിനോടു അലിവു തോന്നി ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചത്.
എന്നാൽ റഫീഖ് വീണ്ടും തനി സ്വഭാവം കാണിക്കുകയായിരുന്നു. സംഭവത്തിന്റെ തലേദിവസം ആലുവയിൽനിന്നും റഫീഖ് ഫ്ഹനയെ ഫോണിൽ വിളിച്ചിരുന്നു. താൻ വീട്ടിൽ വരുന്നുണ്ടെന്നു റഫീഖ് ഫഹ്നയോടു പറഞ്ഞു. എന്നാൽ പീരിയഡ്സാണെന്ന വിവരം ഫഹ്ന അപ്പോൾ തന്നെ റഫീഖിനോട് പറഞ്ഞിരുന്നു. റഫീഖിന്റെ സ്വഭാവം മനസ്സിലാക്കിയതുകൊണ്ടുതന്നെയാണു ഫഹ്ന ഇത്തരത്തിൽ പറഞ്ഞതെന്നു പൊലീസും പറയുന്നു. ലൈംഗിക വിഷയത്തിൽ വികൃതമായ സ്വഭാവമുള്ളതായി നേരത്തെ തന്നെ ഫഹ്ന പരാതിപ്പെട്ടിരുന്നു.
മേലാറ്റൂരിലെ വീട്ടിലെത്തിയ റഫീഖ് രാത്രി ഫഹ്നയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ വന്നപ്പോൾ തനിക്ക് പീരിഡ്സ് ആണെന്ന് നേരത്തെ പറഞ്ഞതല്ലേ എന്നു പറഞ്ഞിട്ടും കേൾക്കാതെ ക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ റൂമിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ചപ്പോൾ കൈകാലുകൾ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായിൽ തുണി തിരുകിയ നിലയിലും കെട്ടിയിട്ട് പീഡിപ്പിച്ചു. ഭർത്താവിന്റെ സ്വഭാവം മാറുന്നതു കണ്ടതോടെ താൻ തൊട്ടടുത്ത റൂമിൽ കിടന്നുറങ്ങുന്ന മാതാവിന്റെ അടുത്തേക്കു പോകുകയാണെന്നു പറഞ്ഞാണു ഫഹ്ന പുറത്തിറങ്ങി ഓടാൻ ശ്രമിച്ചത്.
ഇതോടെയാണു പ്രതി നീ നുണ പറയുകയാണെന്നും ഇപ്പോൾ നിനക്ക് വേറെ ആരുമായോ ബന്ധമുണ്ടെന്നും പറഞ്ഞു ക്രൂരമായി കെട്ടിയിട്ട് പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചു. ഫഹ്നയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടു പരിശോധിച്ചപ്പോൾ മരണ സമയത്ത് യുവതി പീരിയഡ്സിലായിരുന്നുവെന്നു ബോധ്യപ്പെട്ടുവെന്നും ഇക്കാര്യം സ്ഥിരീകരിക്കാൻ പരിശോധന നടത്തിയ ഡോക്ടറുമായി സംസാരിച്ചുവെന്നും പൊലീസ് പറഞ്ഞു.
തുടർന്നു യുവതി മരണപ്പെട്ടതോടെ കഴുത്തിലണിഞ്ഞിരുന്ന സ്വർണമാല, മോതിരം, വള എന്നിവ അഴിച്ചെടുത്ത് മണ്ണാർക്കാട്ടിലെ സ്വന്തം വീട്ടിലേക്കു പോയത്. പൊലീസ് നടത്തിയ പരിശോധനയിൽ ഈ സ്വർണങ്ങളെല്ലാം കസ്റ്റഡിയിലെടുത്തു. നാളെ കസ്റ്റഡിയിൽ വാങ്ങുന്ന പ്രതിയുമായി കൃത്യം നടന്ന സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഏലംകുളത്തെ സ്വന്തം വീട്ടിൽ, ഭർത്താവിനും നാലുവയസുകാരി മകൾക്കുമൊപ്പം ഉറങ്ങാൻ കിടന്ന ഫാത്തിമ ഫഹ്നയെയാണ് മരണപ്പെട്ട നിലയിൽ വീട്ടുകാർ കണ്ടത്. അർദ്ധരാത്രിയോടെ മുറിയിൽ നിന്നും ഒച്ചയും ബഹളവും കേട്ട് അടുത്തുള്ള റൂമിൽ കിടന്നുറങ്ങുകയായിരുന്ന ഫഹ്നയുടെ മാതാവ് ചെന്ന് നോക്കിയപ്പോൾ വീട്ടിൽ നിന്ന് ഓടിപ്പോകുന്ന റഫീഖിനെ കണ്ടു. റൂമിൽ നോക്കിയപ്പോൾ ഫഹ്നയെ കൈകാലുകൾ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായിൽ തുണി തിരുകിയ നിലയിലും കണ്ടു.
തുടർന്നുബന്ധുക്കെളെത്തി പെരിന്തൽമണ്ണ പൊലീസിൽ അറിയിച്ചു. പൊലീസിന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പേ മരണപ്പെട്ടിരുന്നു. ഏലംകുളം, പെരിന്തൽമണ്ണ, കൊപ്പം എന്നിവിടങ്ങളിലെ ബേക്കറികളിൽ ഷവർമ നിർമ്മാണ ജോലിക്കാരനായ റഫീഖ് ജോലിയില്ലാത്തപ്പോൾ ഏലംകുളത്ത് ഭാര്യവീട്ടിലാണ് താമസം. സംഭവശേഷം ഇയാൾ ഓട്ടോറിക്ഷയിൽ ചെറുകരയിലും അവിടെ നിന്ന് പെരിന്തൽമണ്ണയിലും തുടർന്ന് മണ്ണാർക്കാട്ടെ വീട്ടിലെത്തും എത്തുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ മണ്ണാർക്കാട് പൊലീസാണ് പിറ്റേദിവസം രാവിലെ തന്നെ വട്ടമ്പലത്തെ വീട്ടിലെത്തി ഇയാളെ പിടികൂടിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്