- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മയുടെയും റോസ്ലിന്റെയും ശരീരങ്ങൾ വെട്ടുക്കൂട്ടിയത് 61 കഷ്ണങ്ങളായി; പത്മയുടെയുടേത് 56 കഷ്ണങ്ങളാക്കിയും റോസ്ലിന്റേത് അഞ്ചായും മുറിച്ചു; എല്ലാ ക്ഷണങ്ങളുടെയും ഡിഎൻഎ പരിശോധന പൂർത്തിയായാൽ മാത്രമേ മൃതദേഹങ്ങൾ കൈമാറാനാകൂ; ഇവരെ കൂടാതെ മറ്റാരുടെയും ശരീരഭാഗങ്ങളുണ്ടോയന്നും പരിശോധിക്കുന്നു; ഇലന്തൂരിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹത്തിനായി ഉറ്റവരുടെ കാത്തിരിപ്പ് നീളുമ്പോൾ
കൊച്ചി : ഇലന്തൂർ നരബലി സംഭവത്തിൽ കൊല്ലപ്പെട്ട പത്മയുടെയും റോസ്ലിന്റെയും മൃതദേഹങ്ങൾ വിട്ടുകിട്ടാനായി ബന്ധുക്കൾ ദിവസങ്ങളായി കാത്തിരിക്കുകയാണ്. എന്നാൽ സമാനതകളില്ലാത്ത സംഭവമായതിനാൽ ഇനിയും കാത്തിരിപ്പ് നീളാനാണ് സാദ്ധ്യത. ഇരുവരുടെയും മൃതദേഹങ്ങൾ 61 ക്ഷണങ്ങളായാണ് വെട്ടിക്കൂട്ടിയത്. കേസിലെ രണ്ടാം പ്രതി ഭഗവൽ സിംഗിന്റെ വീടിനോട് ചേർന്നുള്ള പറമ്പനിൽ നിന്നാണ് 61 ശരീരഭാഗങ്ങൾ പൊലീസ് കണ്ടെടുത്തത്. 56 കഷണങ്ങളായിട്ടാണ് പത്മയുടെ ശരീരം ലഭിച്ചത്.
റോസ്ലിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം അഞ്ചുഭാഗങ്ങളായി ലഭിച്ചിരുന്നു. അവയിൽ മിക്കതിന്റെയും ഡി.എൻ.എ പരിശോധനകൾ പൂർത്തിയായി. ശരീരഭാഗങ്ങളെല്ലാം സ്ത്രീകളുടെ മൃതദേഹങ്ങളാണെന്ന് സ്ഥിരീകരിച്ചെങ്കിലും ഇവയെല്ലാം പത്മയുടെയും റോസ്ലിന്റെതുമാണോ എന്ന് അന്തിമമായി ഉറപ്പിക്കണം. ഇവരുടെതല്ലാത്ത മറ്റാരുടേലും ശരീര ഭാഗങ്ങളുണ്ടോ എന്നതടക്കം ഉറപ്പിക്കേണ്ടതുണ്ട്. ഇതിനൊക്കെ വിശദമായ പരിശോധനകളും മറ്റും പൂർത്തിയാവുകയും അതിന്റെ വിശദമായ ഫലം വരണം. ഡി.എൻ.എ ഫലം പൂർണമായും വരാതെ മൃതദേഹം കൈമാറാൻ കഴിയില്ലെന്നും ഇത് അന്വേഷണത്തെയും തെളിവുകളെയും ബാധിക്കുമെന്നാണ് പൊലീസ് പറയുന്നത്.
അതിനാലാണ് മൃതദേഹങ്ങൾ വിട്ടു നൽകാൻ വൈകുന്നത്. പത്മയുടെ മകൻ ശെൽവരാജ് ഒരുമാസമായി അമ്മയെ കാത്തിരിക്കുകയാണ്. അമ്മയുടെ മൃതദേഹം എന്ന് ലഭിക്കുമെന്ന് അറിയില്ല. ലീവെടുത്ത് നിൽക്കുകയാണ്. ജോലി പോകുമെന്ന പേടിയും ശെൽവരാജിനുണ്ട്. കൊല്ലപ്പെട്ട റോസിലിയുടെ ബന്ധുക്കളും മൃതദേഹം വിട്ടുകിട്ടാനുള്ള കാത്തിരിപ്പിലാണ്. ഇലന്തൂരിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലണ് സൂക്ഷിച്ചിരിക്കുന്നത്. ക്രൂരമായി കൊല്ലപ്പെട്ട അമ്മയെ മത ആചാരപ്രകാരം സംസ്‌കരിക്കണമെന്നും അതിനായി നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കേരള തമിഴ്‌നാട് സർക്കാറിന്റെ സഹായം തേടിയിട്ടുണ്ടെന്നും മകൻ സെൽവനും, സഹോദരി പഴനിയും പൊലീസിനെ അറിയിച്ചിട്ടുണ്ട്.
നിലവിൽ കലൂർ ഉദയാ റോഡിലെ ചെറിയ മുറിയിൽ പത്മയുടെ സഹോദരിക്ക് ഒപ്പം താമസിക്കുകയാണ് ശെൽവരാജ്. സെപ്റ്റംബർ 27 മുതൽ കേരളത്തിലെത്തി ഓരോ ദിവസവും പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങുകയാണെന്നും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സഹിതം പരാതികൾ അയച്ചിട്ടുണ്ടെന്നും സെൽവരാജ് വ്യക്തമാക്കി. അതിനിടെ പത്മയുടെ മകൻ ശെൽവരാജിനെയും സഹോദരിയെയും കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ് എംഎൽഎ എന്നിവർ സന്ദർശിച്ചു.പൊലീസ് ലാബിൽ ഡി.എൻ.എ പരിശോധന വൈകുകയാണെങ്കിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള വലിയ സംവിധാനങ്ങൾ രാജ്യത്തുണ്ട്. ഇവിടെയൊന്നും ബന്ധപ്പെട്ടില്ലെന്ന് മാത്രമല്ല, കുടുംബത്തിന് താമസിക്കാനുള്ള സൗകര്യമോ ഭക്ഷണത്തിനുള്ള സംവിധാനങ്ങളോ പോലും ചെയ്തുകൊടുത്തില്ലെന്നും ഷിയാസ് കുറ്റപ്പെടുത്തി.
തമിഴ്‌നാട്ടിൽ നിന്ന് വർഷങ്ങൾക്ക് മുമ്പേ കൊച്ചിയിലെത്തിയ പത്്മ ലോട്ടറി വിറ്റാണ് ഉപജീവനത്തിനുള്ള വരുമാനം കണ്ടെത്തിയിരുന്നത്. സെപ്റ്റംബർ 26നാണ് പത്മയെ കാണാതാകുന്നത്. ലാട്ടറി വില്ക്കാനായി എളംകുളത്തെ ഒറ്റമുറി വീട്ടിൽ നിന്ന് നഗരത്തിലേക്ക് പോയ പത്്മയെ പിന്നീടാരും കണ്ടിട്ടില്ല.പത്മയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്.
പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമാണ് കാലടി സ്വദേശിനിയായ റോസ്ലിയെ കാണാതാകുന്നത്. കൊച്ചിയിൽ നിന്ന് തിരുവല്ലയിലേക്ക് പോയ ഇവരും പുറംലോകം കണ്ടിട്ടില്ല. പിന്നീട് കേൾക്കുന്നത് ഇരട്ട നരബലിയുടെ ഞെട്ടിപ്പിക്കുന്ന വിവരമാണ്.
തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായത്. രണ്ട് സ്ത്രീകളെയും ഇലന്തൂരിൽ എത്തിച്ച ദിവസംതന്നെ കൊലപ്പെടുത്തി. കൈയും കാലും കെട്ടിയിട്ട്, മാറിടം മുറിച്ച് ചോര വാർന്നശേഷം കഴുത്തറുത്തുകൊന്നുവെന്നാണ് ഷാഫിയുടെ മൊഴി. ഇരുവരുടെയും ശരീരത്തിൽനിന്ന് വാർന്ന രക്തം വീട് മുഴുവൻ തളിച്ചു. രാത്രി മുഴുവൻ നീണ്ട പൂജയ്ക്കുശേഷം മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടു.
പൂജയുടെ ഭാഗമായി ഭഗവൽസിങ്ങിന്റെ ഭാര്യ ലൈലയുമായി ഷാഫി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. പൂജയ്ക്ക് കൂടുതൽ ഫലം ലഭിക്കാൻ എത്ര പണം മുടക്കാനും തയ്യാറാണെന്ന് ഭഗവൽസിങ് പറഞ്ഞതോടെ, മനുഷ്യനെ ബലി നൽകണമെന്നായിരുന്നു ഷാഫിയുടെ നിർദ്ദേശം. ഇത് അംഗീകരിച്ച ദമ്പതികൾ, ബലി നൽകാനുള്ള ആളെ കണ്ടെത്താനുള്ള ഉത്തരവാദിത്വം ഷാഫിയെത്തന്നെ ഏൽപ്പിച്ചു.
റോസിലിയെ ബലി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് വിശ്വസിപ്പിച്ചാണ് ഷാഫി അടുത്ത സ്ത്രീയെയും ബലി നൽകാൻ ഭഗവൽസിങ്ങിനെ പ്രേരിപ്പിച്ചത്. ഒരു പൂജകൂടി വേണ്ടിവരുമെന്നും ശാപത്തിന്റെ ശക്തി നിറഞ്ഞുനിൽക്കുകയാണെന്നും പറഞ്ഞു. വൻതുകയും ഷാഫി കൈപ്പറ്റി. ഇതിനുവേണ്ടിയാണ് പത്മത്തെ ഷാഫി വലയിലാക്കിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്