- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ നിന്നും ബോംബ് സ്‌ക്വാഡിലെ വിദഗധൻ അടക്കം രണ്ടു പേർ; കൊച്ചിയിൽ നിന്നും മൂന്നുപേരും; കണ്ണൂരിൽ വന്നത് തീവ്രവാദികളുടെ പേടി സ്വപ്നമായ അന്വേഷകർ; ബ്രഹ്‌മപുരം തീപിടിത്തത്തിൽ തീവ്രവാദമില്ല; എത്തിയത് ഉജ്ജ്വയിനിൽ സത്യം കണ്ടെത്തിയവർ; എലത്തൂരിൽ എൻഐഎ അന്വേഷണം തുടങ്ങി
കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിനു തീയിട്ട സംഭവം അന്വേഷിക്കാൻ ഡൽഹിയിൽനിന്നും ബോംബ് സ്‌ക്വാഡിലെ വിദഗധൻ ഉൾപ്പെടെ രണ്ടും പേരും, കൊച്ചിയിൽനിന്നും മൂന്നുപേരും ഉൾപ്പെടെ അഞ്ചു എൻ.ഐ.എ ഉദ്യോഗസ്ഥർ കണ്ണൂരിൽ.
ഡൽഹിയിൽനിന്നും വന്നവർ രാജ്യത്തെ പ്രമാദമായ സ്ഫോടനക്കേസുകളന്വേഷിക്കുന്നവർ. പ്രതിയെ പിടികൂടിയാൽ രാജ്യത്തെ മറ്റുപലകേസുകൾക്കും തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിൽ കേന്ദ്ര അന്വേഷണ ഏജൻസി. അന്വേഷണം നടക്കുന്നത് ഏറെ ഗൗരവമായി. രാജ്യത്തെ പ്രമാദമായ സ്ഫോടനക്കേസുകളിൽ ദിവസങ്ങൾക്കുള്ളിൽ പ്രതികളെ കണ്ടെത്തി എൻ.ഐ.എ സംഘത്തിന്റെ അഭിമാനമായ രണ്ടുപേരാണു കേസന്വേഷിക്കാനെത്തിയുട്ടുള്ളത്. ഇതിൽ ഒരാൾ രാജ്യത്തെ തന്നെ ഏറ്റവും മികച്ച ബോംബ് സ്‌ക്വാഡ് വിദഗധനാണ്.
സംഭവത്തിൽ തീവ്രവാദ സംഘങ്ങൾക്കു പങ്കുണ്ടോയെന്ന കാര്യമാണു എൻ.ഐ.എ പരിശോധിക്കുന്നത്. പ്രതിക്കു മാനോവൈകല്യമുണ്ടായിരുന്നുവെന്ന സംശയങ്ങളെല്ലാം ചിലർ പങ്കുവെക്കുന്നുണ്ടെങ്കിലും വിഷയം ഏറെ ഗൗരവത്തിലാണു കേന്ദ്ര അന്വേഷണ ഏജൻസി കാണുന്നത്. ഇതിനാലാണു ആദ്യഘട്ടമെന്ന നിലയിൽ ഡൽഹിയിൽനിന്നുതന്നെ രണ്ടുവിദഗ്ധരെ എത്തിച്ചത്. ആവശ്യമാകുന്ന മുറക്കു കൂടുതൽ ഉദ്യോഗസ്ഥർ ഡൽഹിയിൽനിന്നും കൊച്ചിയിൽനിന്നും കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും എത്തുമെന്നു ഉയർന്ന എൻ.ഐ.എ ഉദ്യോഗസ്ഥൻ പറഞ്ഞു.
2017 മാർച്ച് ഏഴിനു കാൻപുർ ഉജ്ജയിൻ പാസഞ്ചർ ട്രെയിനിൽ ബോംബ് സ്‌ഫോടനം നടത്തിയ കേസന്വേഷണത്തിലുണ്ടായിരുന്ന എൻ.ഐ.എ ഉദ്യോഗസ്ഥർ തന്നെയാണു കേരളത്തിലെ കേസും അന്വേഷിക്കാനെത്തിയത്. ഈ രണ്ടുകേസുകളും തമ്മിൽബന്ധമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പ്രതിയുമായി ബന്ധപ്പെട്ടു മറ്റു കാര്യങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇന്നലെ തെയ്യാറാക്കിയ രേഖാച്ചിത്രം കാൻപുർകേസിൽ ഒരുമാസം മുമ്പു ശിക്ഷ വിധിച്ച ഏഴുപ്രതികളുമായി അടുപ്പമുള്ളവരാണോയെന്നും പരിശോധിക്കുന്നുണ്ട്.
രാജ്യാന്തര ഭീകരസംഘടനകളുമായി ബന്ധം പുലർത്തിയിരുന്ന ഇവർ 7 പേരും 2016 ജൂണിൽ 10 ദിവസത്തോളം കോഴിക്കോട്ടു താമസിച്ചിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അന്ന് അവർക്കൊപ്പം ഉണ്ടായിരുന്ന നോയിഡ സ്വദേശിയായ സെയ്ഫുള്ള ട്രെയിൻ ബോംബ് സ്‌ഫോടന ദിവസം പൊലീസിനോട് ഏറ്റുമുട്ടി വധിക്കപ്പെട്ടിരുന്നു. കോഴിക്കോട് അടക്കം എട്ടിടത്ത് ട്രെയിനിൽ സ്‌ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടതായി ലക്‌നൗ എൻഐഎ യൂണിറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ഗൗരവത്തോടെയാണ് എൻ ഐ എ അന്വേഷണം.
ഉജ്ജയിൻ കേസിലെ പ്രതികളോട് ആഭിമുഖ്യം പുലർത്തുന്നവർ അട്ടിമറി ശ്രമങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കോഴിക്കോട് കേസിനു ലക്‌നൗ കോടതി വിധിയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് എൻഐഎ പരിശോധിക്കുന്നത്. കോഴിക്കോട് കേസിലെ പ്രതിയെന്നു സംശയിക്കുന്നയാളെ രണ്ടാഴ്ച മുൻപു തൃപ്പൂണിത്തുറ ഇരുമ്പനം പ്രദേശത്തു കണ്ടതായും സൂചനയുണ്ട്. ഇതോടെ ആശങ്ക കൂടുകയാണ്. അതേ സമയം ബ്രഹ്‌മപുരം തീപിടിത്ത കേസുമായി ഇതിനു ബന്ധമില്ലെന്ന പ്രാഥമിക നിഗമനത്തിലാണു എൻ.ഐ.എ. നിലവിൽ ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ടു ഒന്നും തന്നെ അന്വേഷണ പരിധിയിൽവന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
അതേ സമയം കേരളത്തിൽ കേരളാ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിൽ ഭീകരവിരുദ്ധ സേനയിലെ (എടിഎസ്) അംഗങ്ങളുമുണ്ട്. ക്രമസമാധാനവിഭാഗം എഡിജിപി എം.ആർ.അജിത് കുമാറിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു ക്രൈംബ്രാഞ്ച് എസ്‌പി: പി.വിക്രമനാണു നേതൃത്വം നൽകുന്നത്.
ഞായറാഴ്ച രാത്രി 9.27ന് ആലപ്പുഴകണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി 1 കോച്ചിലെ യാത്രക്കാരുടെ ദേഹത്തേക്കു പ്രതി പെട്രോൾ വീശിയൊഴിച്ചു തീ കൊളുത്തുകയായിരുന്നു. ഫറോക്കിലെത്തുന്നതിനു മുൻപു തന്നെ പ്രതി ട്രെയിനിലുണ്ടായിരുന്നുവെന്നാണു ദൃക്‌സാക്ഷിമൊഴി. കൈവശം 2 കുപ്പി പെട്രോൾ ഉണ്ടായിരുന്നുവെന്നും കുപ്പിയുടെ അടപ്പിൽ ദ്വാരങ്ങളുണ്ടായിരുന്നുവെന്നും പറയുന്നു. പെട്രോൾ വീശിയൊഴിച്ചു തീ കൊളുത്തുന്നതുകണ്ട് യാത്രക്കാർ പരിഭ്രാന്തരായി മറ്റു കംപാർട്‌മെന്റുകളിലേക്കു ചിതറിയോടി.
പിന്നീടാണ് കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദരിയ മൻസിൽ റഹ്‌മത്ത് (44), റഹ്‌മത്തിന്റെ സഹോദരി ജസീലയുടെയും കോഴിക്കോട് ചാലിയം കുന്നുമ്മൽ ഷുഹൈബ് സഖാഫിയുടെയും മകൾ സെഹ്‌റ ബത്തൂൽ (2), മട്ടന്നൂർ കൊടോളിപ്പുറം കൊട്ടാരത്തിൽ പുതിയപുര നൗഫീഖ് (38) എന്നിവരെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 3 പേർക്കും പൊള്ളലേറ്റിട്ടില്ല. തലയ്‌ക്കേറ്റ ക്ഷതവും അപകടത്തെത്തുടർന്നുള്ള രക്തസ്രാവവുമാണു മരണകാരണം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്