- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയോധികയോട് മരുമകളുടെ കണ്ണില്ലാത്ത ക്രൂരത! കൊച്ചുമക്കളുടെ മുന്നിൽ വെച്ചു ആക്രോശിച്ചുകൊണ്ടു നിലത്തേക്ക് പിടിച്ചു തള്ളി; തനിയെ എഴുനേറ്റു നിൽക്കാൻ കെൽപ്പില്ലാത്ത വയോധികയോടു കൊടുംക്രൂരത കാണിച്ചത് അദ്ധ്യാപിക! മർദ്ദനവും പതിവ്; ദൃശ്യങ്ങൾ സഹിതം പരാതി എത്തിയതോടെ മരുമകൾ അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് തെക്കുംഭാഗം തേവലക്കരയിൽ വയോധികയ്ക്ക് മരുമകളുടെ ക്രൂരമർദനം. തേവലക്കര സ്വദേശിയായ ഏലിയാമ്മ വർഗീസിനെ(80)യാണ് മകന്റെ ഭാര്യയായ മഞ്ജുമോൾ തോമസ്(42) കുടുംബവഴക്കിനെ തുടർന്ന് ക്രൂരമായി മർദിച്ചത്. വയോധികയെ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ മരുമകൾ അറസ്റ്റിൽ. ഇവർക്കെതിരേ ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയിട്ടുണ്ട്. വയോധികയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മഞ്ജുമോളെ അറസ്റ്റു ചെയ്തത്. ഏലിയാമ്മയുടെ പരാതിയിലാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞദിവസം മരുമകളിൽനിന്ന് ക്രൂരമായ മർദനമേറ്റെന്നാണ് ഏലിയാമ്മ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഇത് കൂടാതെ മരുമകൾ തന്നെ നിരന്തരം ഉപദ്രവിക്കുന്നതായും പരാതിയിലുണ്ടായിരുന്നു. പ്രതി മഞ്ജുമോൾ തോമസ് 80-കാരിയെ മർദിക്കുന്ന ചില ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെയും ഏലിയാമ്മയുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു വർഷങ്ങൾക്ക് മുമ്പുള്ള ദൃശ്യങ്ങറാണ് പുറത്തുവന്നത്.
വയോധികയെ അതിക്രൂരമായി മർദ്ദിച്ച ഇവർ കുരുന്നുങ്ങളെ പഠിപ്പിക്കുന്ന അദ്ധ്യാപികയാണെന്നാണ് എന്നതാണ് വിവരം. പുറത്തു വന്ന ദൃശ്യങ്ങളിൽ ഉള്ളത് അതിക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങളാണ്. ഏലിയാമ്മയെ നിലത്തേക്ക് പിടിച്ചുതള്ളുന്നതും മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വയോധികയോട് ആക്രോശിക്കുന്ന പ്രതി, വീഡിയോ പകർത്തുന്നയാൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.
മരുമകൾ നിലത്തേക്ക് തള്ളിയിട്ടശേഷം ഏലിയാമ്മ പണിപ്പെട്ട് എഴുന്നേറ്റ് വരുന്നതും ഞാനൊന്നും പറഞ്ഞില്ലല്ലോ ഇനി അല്പനേരം കിടന്നോട്ടെയെന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ഏലിയാമ്മയുടെ മകൻതന്നെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയതെന്നാണ് വിവരം. അതേസമയം, ഏതുദിവസമാണ് ഈ സംഭവമുണ്ടായതെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച വ്യക്തതവരുത്താൻ പൊലീസ് ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
നേരത്തെയും പലതവണ മഞ്ജുമോൾ തോമസ് ഏലിയാമ്മയെ മർദിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച് പഞ്ചായത്ത് മെമ്പർ അടക്കമുള്ളവർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പ്രശ്നം പരിഹരിച്ചിരുന്നെങ്കിലും വീണ്ടും മർദനവും ഉപദ്രവവും തുടർന്നതായാണ് വിവരം.
മറുനാടന് മലയാളി ബ്യൂറോ