- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളൊഴിഞ്ഞ പറമ്പിൽ എന്തിന് ഇത്രയും സ്ഫോടക ശേഖരം സൂക്ഷിച്ചു? 40 പെട്ടികളിലായി 8000 ജലാറ്റിൻ സ്റ്റിക്കുകൾ; ഷൊർണൂർ സംഭവം നിസ്സാരമായി തള്ളി പൊലീസ്; മാരക സ്ഫോടകശേഷി ഉള്ളവയെന്ന് കണ്ടെത്തിയിട്ടും കേസ് അന്വേഷണം നിലച്ചു
പാലക്കാട് : ഷൊർണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ വൻ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നിലച്ചു. രണ്ട് മാസം മുമ്പ് വാടാനം കുർശ്ശിയിൽ കരിങ്കൽ ക്വാറിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിൽ നാട്ടുകാർ വൻ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയ കേസിലെ അന്വോഷണമാണ് പൊലീസ് അവസാനിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ആരെയും ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറായില്ലെന്ന് വ്യാപകമായി വിമർശനം ഉയർന്നിട്ടുണ്ട്. കേസിൽ ഒരാളെയും ഇതുവരെയും പ്രതിചേർത്തിട്ടുമില്ല. 40 പെട്ടികളിലിൽ 8000 ജലാറ്റിൻ സ്റ്റിക്കുകൾ പ്ലാസ്റ്റിക് കവറുകളിൽ സുരക്ഷിതമായി പൊതിഞ്ഞ് പെട്ടികളിലായി സൂക്ഷിച്ച് വച്ചതായി കണ്ടെത്തിയ കേസാണ് എങ്ങും എത്താതെ നിലച്ചത്.
ഓരോ പെട്ടിയിലും 200 വിധം ജലാറ്റിൻ സ്റ്റിക്കുകൾ ആണ് ഉണ്ടായിരുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഷൊർണ്ണൂർ പൊലീസ് സ്ഫോടകവസ്തുക്കൾ വിശദമായി പരിശോധിച്ചിരുന്നു. മാരക സ്ഫോടക ശേഷിയുള്ളവയാണ് കണ്ടെത്തിയവയെന്ന് വിലയിരുത്തുകയും ചെയ്തു. എന്നാൽ പിന്നീടൊന്നുമുണ്ടായില്ല
ഒറ്റപ്പാലത്തു നിന്ന് ഉന്നത റവന്യൂ സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. കരിങ്കൽ ക്വാറിയിൽ പാറ പൊട്ടിക്കുന്നതിനു വേണ്ടി കൊണ്ടുവന്നതാണ് ജലാറ്റിൻ സ്റ്റിക്കുകൾ എന്നാണ് കരുതപ്പെടുന്നത്. സമീപത്തുള്ള കരിങ്കൽ ക്വാറിയിലേക്കാണ് ഇവ എത്തിയതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ആളൊഴിഞ്ഞ പറമ്പിൽ എന്തിനാണ് ഇവ സൂക്ഷിച്ചതെന്ന കാര്യം വ്യക്തമായിരുന്നില്ല. തുടരന്വേഷണത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാകും എന്ന് പ്രതീക്ഷിച്ചിരുന്നതാ ണെങ്കിലും കേസന്വേഷണം അവസാനിച്ച അവസ്ഥയിലാണ് ഇപ്പോഴുള്ളത് സ്ഫോടക വസ്തുക്കൾ സുരക്ഷിത കേന്ദ്രത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്