- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായ യുവതി നൽകിയ പീഡന പരാതി വ്യാജം; കമ്പനിയുടെ നടത്തിപ്പുകാർക്കെതിരെ പരാതി നൽകിയത് ഭർത്താവിന് നൽകിയ ചികിത്സാ സഹായം ശമ്പളത്തിൽ നിന്നും തിരികെ പിടിച്ചു തുുടങ്ങിയതോടെ; പരാതിക്ക് പിന്നിൽ ബാഹ്യപ്രേരണയെന്നും പൊലീസ് നിഗമനം
കോതമംഗലം: പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതി നൽകിയ പീഡനപരാതി വ്യാജമെന്ന് തെളിഞ്ഞെന്ന് പൊലീസ്. ഊന്നുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്ലൈവുഡ് കമ്പിനി ജീവനക്കാരിയാണ് പരാതിക്കാരി.ഇതെ കമ്പനി വാടകയ്ക്കെടുത്ത് നടത്തുന്നവരാണ് പ്രതി സ്ഥാനത്തുണ്ടായിരുന്നത്.
ഇവർ തന്നെ നിരന്തരം ബലാത്സംഗം ചെയ്യുന്നതായിട്ടായിരുന്നു യുവതിയുടെ പരാതി. മലയാളം അറയില്ലാത്ത യുവതി പരാതി നൽകിയത് മലയാളത്തിൽ ആയിരുന്നു. പരാതി പ്രകാരം പ്രതികളായി പരാമർശിക്കപ്പെട്ടിരുന്നവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ പന്തികേട് തോന്നിയതിനാൽ പൊലീസ് തുടർ നടപടികളിലേയ്ക്ക് കടന്നില്ല. പരാതിക്കാരിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
മജിസ്ട്രേറ്റിന് മുമ്പിൽ നൽകിയ മൊഴിയിലാണ് പരാതി വ്യാജമെന്ന് തെളിഞ്ഞത്. യുവതിയുടെ ഭർത്താവ് രോഗ ബാധിതനായിരുന്നപ്പോൾ ചികത്സയ്ക്കായി കമ്പനി നടത്തിപ്പുകാർ 20000 രൂപ നൽകിയിരുന്നു. ഇവർ വീണ്ടും ജോലിക്ക് എത്തിത്തുടങ്ങിയപ്പോൾ ശമ്പളത്തിൽ നിന്നും കമ്പനി നടത്തിപ്പുകാർ തുക തിരച്ചുപിടിക്കാൻ തുടങ്ങി. ഇതാണ് പരാതി നൽകാൻ കാരണമെന്നാണ് യുവതിയുടെ വിവരണം.
മറ്റാരുടെയോ പ്രേരണയും ഇടപെടലുമാണ് പരാതിക്ക് പിന്നിലുണ്ടെന്നാണ് പൊലീസ് അനുമാനം. പൊലീസിന്റെ സമയോജിതമായ ഇടപെടൽ ആരോപണ വിധേയരായ കമ്പനി നടത്തിപ്പുകാർക്ക് അനുഗ്രഹമായി.യുവതിയുടെ പരാതി വ്യാജമെന്ന് തെളിഞ്ഞതോടെ വലിയ നണക്കേടിൽ രക്ഷപെട്ടതിന്റെ ആശ്വസിത്തിലാണ് ഇവർ.
മറുനാടന് മലയാളി ലേഖകന്.