കൊച്ചി: പീഡനക്കേസിലെ പ്രതിയെ ആഡംബരകാറിൽ കൊണ്ടു നടന്ന് പൊലീസിന്റെ രഹസ്യ തെളിവെടുപ്പ് വിവാദമാകന്നു. പന്ത്രണ്ടുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഗൾഫിലേക്കു മുങ്ങിയ ശേഷം പൊലീസ് വിളിച്ചവരുത്തി അറസ്റ്റു ചെയ്ത, കലൂർ സറ്റേഡിയത്തിനുപിറകിൽ താമസിക്കുന്ന പാറയ്ക്കൽ പുത്തൻപുരയ്ക്കൽ ഷാജി എന്ന വിളിക്കുന്ന ഇബ്രാഹിമിനെയും കൊണ്ടുള്ള തെളിവെടുപ്പാണ് വിവാദമാകുന്നത്.

ഷാജിയെ കഴിഞ്ഞയാഴ്ചയാണ് നെടുമ്പാശേരി എമിഗ്രേഷൻ വിഭാഗം അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് പാലാരിവട്ടം പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ ഷാജിയെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.തുടർന്നു റിമാൻഡു ജയിലിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷമാണ് തെളിവെടുപ്പ് നടത്തുന്നത്. ഷാജിയുടെ തന്നെ ഫോർച്ചുണർ കാറിലാണ് യാത്ര. ഷാജിയുടെ മകനാണ് ഡ്രൈവർ.

കടവന്ത്ര ഷാജിയുടെ ഫ്‌ലാറ്റിൽ തെളിവെടുപ്പിനു കൊണ്ടുവന്ന ഷാജിയെ കടവന്ത്ര സ്റ്റേഷനിലിരുത്തി. ഫ്‌ലാറ്റിൽ എത്തിയ പൊലീസ് താക്കോൽ കിട്ടിയില്ലെന്ന് പറഞ്ഞു പോയി. ഇതോടെ ഷാജിയെ കൊണ്ടുവരുമെന്നറിഞ്ഞ് തടിച്ചുകൂടിയവർ നിരാശരായി. ഷാജിയുടെ കടവന്ത്ര ഫ്‌ലാറ്റിലും വാഗമണ്ണിലുമാണ് ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി ക്രൂരമായി പീഡിക്കപ്പെട്ടത്. റിയൽ എസ്റ്റേറ്റ് ബിസ്സിനസുകാരനായ ഷാജിയുടെ ഉയർന്ന പൊലീസുദ്യോഗസ്ഥരുമായുള്ള അടുപ്പം മുലം കേസിന്റെ തുടക്കം മുതൽ അലംഭാവം കാട്ടിയിരുന്നു. അന്വേഷണവും അറസ്റ്റ് വിവരങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അതിവരഹസ്യമായാണ് പൊലീസ് നീക്കിയത്.മാദ്ധ്യമങ്ങളിൽ വാർത്ത വരാതിരിക്കാൻ പ്രത്യേക ശ്രദ്ധ പൊലീസ് നടത്തിയിരുന്നു.

പെൺകുട്ടിയും കുടുംബവും ക്വട്ടേഷൻ സംഘം വധഭീഷണി മുഴക്കിയതിനെ തുടർന്നു മറ്റൊരു ജില്ലയിലേക്ക് രഹസ്യമായി താമസം മാറ്റിയിരുന്നു. തങ്ങെളെ വധിക്കമെന്ന് ഭീഷണി മുഴക്കിയ സംഘങ്ങൾക്കെതിരെ എറണാകള് റേഞ്ച് ഐജിക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും അന്വേഷണ ഉദ്യോഗസ്ഥർ എടുത്തില്ല. ഷാജിയുടെ മകനാണ് നാട്ടു വിട്ടു പോകാൻ ആലപ്പുഴയിലുള്ള ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകിയതെന്ന് പരാതിയിൽ പറഞ്ഞിരുന്നു.

വിളിച്ച ഫോൺ നമ്പറുകളും മറ്റും നൽകിയിട്ടും അതിനൊന്നും വേണ്ടത്ര ശുഷ്‌കാന്തി കാട്ടാത്തത് ദുരുഹ ഉളവാക്കന്നു. ഷാജിയുടെ കാക്കനാടുള്ള ഹോസ്റ്റലിലെ ജീവനക്കാരിയുടെ മകളാണു പീഡനത്തിന് ഇരയായ പെൺകുട്ടി. മാതാവിന് സഹായത്തിന് എത്തിയിരുന്ന ഷാജിക്കു കുട്ടിയുമായുള്ള അടുപ്പം ഇത്തരത്തിലാകമെന്ന് കരുതിയില്ലെന്ന് പറയുന്നു. കുട്ടിയുടെ മാതാവിനും പീഡനത്തിൽ പങ്കണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ഗുഢാലോചനയും നടന്നിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾ സംശയത്തോടെയാണ് എല്ലാവരും കാണുന്നത്.

കലൂർ സ്റ്റേഡിയത്തിനു പുറകിൽ താമസിക്കുന്ന പാറയ്ക്കൽ പുത്തൻ വീട്ടിൽ ഷാജി എന്നു വിളിക്കുന്ന ടി എ ഇബ്രാഹിം ആണ് കലൂരിലെ ഒരു സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പിഡീപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞത്. വിദേശത്തിരുന്നു കൊണ്ടു തന്നെ കേസ്സ് ഒത്തുതീർപ്പാക്കാൻ ഷാജിയുടെ മകൻ ആഷിക് വഴി പലപ്പോഴായി പെൺകുട്ടിയുടെ മാതാവിനെ ബന്ധപ്പെട്ടിരുന്നു. 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്‌തെങ്കിലും കുട്ടിയുടെ മാതാവ് വഴങ്ങിയില്ല. ഇതോടെയാണ് നാട്ടിലെത്തി പൊലീസിൽ കീഴടങ്ങേണ്ട അവസ്ഥയുണ്ടായത്.