- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് സർവീസ് സഹകരണ ബാങ്കുകളിൽ സ്വർണം പൂശിയ ആഭരണങ്ങൾ പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി മുമ്പും സമാന തട്ടിപ്പുകൾ നടത്തി; എൽദോസ് ഫെഡറൽ ബാങ്കിലും സമാന രീതിയിൽ ലക്ഷങ്ങൾ തട്ടിയെടുത്തു; കൂടുതൽ അന്വേഷണത്തിന് പൊലീസ്
കോതമംഗലം: രണ്ട് സർവീസ് സഹകരണ ബാങ്കുകളിൽ സ്വർണം പൊതിഞ്ഞ ചെമ്പ് ആഭരണങ്ങൾ പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രധാന പ്രതി ഫെഡറൽ ബാങ്കിലും സമാന തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്തു. നേര്യമംഗലം പിറക്കുന്നംകര തലക്കോട് എരങ്ങോത്ത് വീട്ടിൽ എൽദോസ് ആണ് ഫെഡറൽ ബാങ്കിന്റെ ഊന്നുകൽ ശാഖയിലും സമാന തട്ടിപ്പ് നടത്തി അഞ്ചരലക്ഷത്തോളം രൂപ കബളിപ്പിച്ചെടുത്തത്.
ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്ക്, കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്കിന്റെ പുത്തൻ കുരിശ് ബ്രാഞ്ച് എന്നിവിടങ്ങളിൽ സ്വർണം പൊതിഞ്ഞ ചെമ്പിൽ നിർമ്മിച്ച ആഭരണങ്ങൾ പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഇയാൾ ഉൾപ്പെടെ നാലുപേരെ ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് ഫെഡറൽ ബാങ്കിന്റെ ഊന്നുകൽ ശാഖയിലും തട്ടിപ്പ് നടത്തിയതായി തെളിഞ്ഞത്.
പല പ്രാവശ്യങ്ങളിലായി ആഭരണങ്ങൾ പണയം വയ്ക്കുകയായിരുന്നു. ഇൻസ്‌പെക്ടർ ഒ.എ.സുനിൽ, എസ്‌ഐ കെ.ആർ.ശരത്ചന്ദ്രകുമാർ, എഎസ്ഐ മാരായ പി.എ.സുധീഷ്, ലെയ്‌സൺ ജോസഫ്, എൻ.ബി.അഷറഫ്, പി.എ.മനാഫ്, എം.എം.ബഷീർ, എസ്.സി.പി.ഒ മാരായ എ.പി.ഷിനോജ്, സി.എം.ഷിജു, എം.എൻ.ജോഷി. കെ.എസ്.ഷനിൽ, പി.എൻ.ആസാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
മറുനാടന് മലയാളി ലേഖകന്.