- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കരിപ്പൂരിൽ വൻ സ്വർണവേട്ട: 80 ലക്ഷത്തിലധികം രൂപയുടെ സ്വർണം പൊലീസ് പിടികൂടി
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട. മലപ്പുറം അബൂദാബിയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ കോഴിക്കോട് കുന്നമംഗലം സ്വദേശിനിയിൽനിന്ന് 1.34 കിലോ ഗ്രാം സ്വർണം പൊലീസ് പിടികൂടി. കസ്റ്റംസിനെ വെട്ടിച്ചു വിമാനത്താവളത്തിന്റെ പുറത്തു കടന്ന യാത്രക്കാരിയായ ഷമീറ(45)യെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അബൂദാബിയിൽനിന്നും എയർ അറേബ്യ വിമാനത്തിലാണ് ഷമീറ കരിപൂർ വിമാനത്താവളത്തിൽ എത്തിയത്. ഷമീറയിൽനിന്നും സ്വർണം സ്വീകരിക്കാൻ എയർപോർട്ടിന് പുറത്ത് കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങളായ കുന്നമംഗലം സ്വദേശികളായ റിഷാദ് (38), ജംഷീർ (35) എത്തിയിരുന്നു. ഇവരാണ് ആദ്യം പൊലീസിന്റെ വലയിലാവുന്നത്. ശേഷം ഷമീറയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അത്യാധുനിക സ്‌കാനിങ് സംവിധാനങ്ങളെ മറികടന്നാണ് ഷമീറ എയർപോർട്ടിന് പുറത്തെത്തിയത്. ദേഹപരിശോധനയിലാണ് വസ്ത്രത്തിൽനിന്നും സ്വർണ്ണമടങ്ങിയ മൂന്ന് പാക്കറ്റുകൾ കണ്ടെത്തിയത്. മൂന്ന് പാക്കറ്റുകൾക്ക് 1340 ഗ്രാം തൂക്കമുണ്ട്. പിടിച്ചെടുത്ത സ്വർണ്ണത്തിന് അഭ്യന്തര വിപണിയിൽ 80 ലക്ഷത്തിലധികം രൂപ വിലവരും
കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂർ എയർപോട്ടിന് പുറത്തുവെച്ച് പൊലീസ് പിടികൂടുന്ന 8-ാമത്തെ സ്വർണ്ണക്കടത്ത് കേസാണിത്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന് കൈമാറും.