- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാന്റ്സിന്റെ സിബ്ബിലും സോക്സിലും സ്വർണം ഒളിപ്പിച്ച് കരിപ്പൂരിൽ പറന്നിറങ്ങി; കസ്റ്റംസിനെ വെട്ടിച്ച സന്തോഷത്തിൽ ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് കാറിൽ പോകുമ്പോൾ കൈകാണിച്ച് പൊലീസ്; 16ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച ദുബായിൽ നിന്ന് വന്ന യാത്രക്കാരൻ പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം പാന്റ്സിന്റെ സിബ്ബിന്റെ ഭാഗത്തും, സോക്‌സിനുള്ളിലും സ്വർണം കടത്താൻ ശ്രമിച്ച 24കാരൻ പൊലീസ് പിടിയിൽ. കരിപ്പൂർ വിമാനത്താവളം വഴി 16 ലക്ഷം രൂപയുടെ സ്വർണം കടത്താനുള്ള ശ്രമമാണ് ഇന്ന് പൊലീസ് പൊളിച്ചത്. സംഭവത്തിൽ ഒരു യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റംഷാദ് (24) എന്നയാളാണ് പിടിയിലായത്. കാലിൽ ധരിച്ച സോക്സുകൾക്കകത്തും പാന്റ്‌സിന്റെ സിപ്പിന്റെ സ്റ്റിച്ചിനകത്തും 300 ഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കി മൂന്ന് പാക്കറ്റുകളിലാക്കി ഒളിപ്പിച്ച് കടത്താനാണ് റംഷാദ് ശ്രമിച്ചത്.
ഇന്നു രാവലെ 8.30 നു ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലാണ് റംഷാദ് കരിപ്പൂരിൽ വിമാനം ഇറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 9.30 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ റംഷാദിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പൊലീസുണ്ടായിരുന്നു. തന്നെ കൊണ്ട് പോവാൻ വന്ന ബന്ധുക്കളോടൊപ്പം, കാറിൽ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്റിൽ വച്ചാണ് റംഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ റംഷാദ് വിസമ്മതിച്ചു. തുടർന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പാന്റ്സിന്റെ സിപ്പിന്റെ ഭാഗത്ത് സ്വർണ്ണ മിശ്രിതമടങ്ങിയ പാക്കറ്റ് കണ്ടെത്തിയത്. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പൊലീസ് വിശദമായി പരിശോധിച്ചതിൽ ഇയാൾ ധരിച്ച സോക്സുകളിൽ തുന്നിപ്പിടിപ്പിച്ച രീതിയിൽ രണ്ട് പാക്കറ്റുകൾ കൂടി കണ്ടെത്തുകയായിരുന്നു. സ്വർണം സ്വീകരിക്കാൻ വീട്ടിൽ ആളുകൾ വരുമെന്നായിരുന്നു റംഷാദിനെ ദുബായിൽ നിന്നും സ്വർണം കൊടുത്തുവിട്ടവർ അറിയിച്ചിരുന്നത്.
അഭ്യന്തര വിപണിയിൽ 16 ലക്ഷത്തിലധികം രൂപ വില വരും പിടിച്ചെടുത്ത സ്വർണ്ണത്തിന്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റംഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്