- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
100 കോടി വായ്പ്പ നൽകാമെന്ന് പറഞ്ഞു മൂവാറ്റുപുഴക്കാരനെ സമീപിച്ചതു തട്ടിപ്പു സംഘം; 50 കോടി രൂപ ആദ്യ ഗഡു വായ്പയായി നൽകാമെന്ന് പറഞ്ഞ് തിരുനെൽവേലിയിൽ എത്തിച്ചു; ഡ്രാഫ്റ്റിൽ സംശയം തോന്നിയതോടെ തട്ടിക്കൊണ്ടുപോയി ഒരു കോടി അഞ്ച് ലക്ഷം തട്ടി; ഹവാല ഏജന്റ് അറസ്റ്റിൽ
ആലുവ: നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ ഹവാല ഏജന്റ് അറസ്റ്റിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം പുത്തനങ്ങാടി പേരയിൽ വീട്ടിൽ അൻവർ സാദത്ത് (42) നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്. തമിഴ്‌നാട് തിരുനൽവേലി സ്വദേശികളായ നടേശൻ (47), രാജേഷ് പാണ്ഡ്യൻ (26) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മൂവാറ്റുപുഴ സ്വദേശിക്ക് നൂറു കോടി രൂപ വായ്പ നൽകാമെന്ന് പറഞ്ഞാണ് സംഘം സമീപിച്ചത്. അമ്പതു കോടി രൂപ ആദ്യ ഗഡു വായ്പയായി നൽകാമെന്ന് പറഞ്ഞുറപ്പിച്ചു. പണം വാങ്ങുന്നതിന് തിരുനൽവേലിയിലെത്തിയപ്പോൾ തട്ടിപ്പുസംഘം അമ്പതു കോടിയുടെ ഡ്രാഫ്റ്റ് കാണിച്ചു.
മുവാറ്റുപുഴ സ്വദേശിയുടെ കൂടെയുണ്ടായ ചാർട്ടേഡ് അക്കൗണ്ടന്റ് ഈ ഡ്രാഫ്റ്റിൽ സംശയം പ്രകടിപ്പിച്ചപ്പോൾ സംഘം ഇവരെ തട്ടിക്കൊണ്ടുപോയി വീട്ടുകാരിൽ നിന്നും ഒരു കോടി അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.
ഈ തുക മൂവാറ്റുപുഴയിൽ നിന്ന് വാങ്ങാൻ ആളെ ഏർപ്പാടാക്കിയത് ഇയാളാണ്. വാങ്ങിയ തുക തിരുനൽവേലിയിലെ സംഘത്തലവന് എത്തിച്ചു നൽകിയത് അൻവർ സാദത്തും മറ്റൊരു പ്രതിയും ചേർന്നാണ്.
ഇയാളുടെ പേരിൽ ഹവാല ഇടപാടുമായി വേറെയും കേസുകളുണ്ട്. എസ്‌ഐ മാരായ ടി.എം സൂഫി , സന്തോഷ് ബേബി എസ് സി പി ഒ ഷിബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടയത്.
മറുനാടന് മലയാളി ലേഖകന്.