- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂവലറി ജീവനക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വാർത്ത പരസ്യം കിട്ടിയപ്പോൾ ഒതുക്കി; മുതലക്കണ്ണീരൊഴുക്കിയ മുതലാളിയെ പണം കിട്ടിയപ്പോൾ ആശ്വസിപ്പിച്ചു; ഗർഭമലസിപ്പിക്കാനും മാദ്ധ്യമ ശിങ്കങ്ങളുടെ സഹായം! ബോബി ചെമ്മണ്ണൂരിനെ 'മനുഷ്യസ്‌നേഹി'യാക്കിയതിൽ കോഴിക്കോട്ടെ പത്രക്കാർക്ക് മുഖ്യപങ്ക്
കോഴിക്കോട്: ഇന്ന് സോഷ്യൽമീഡിയിൽ പ്രചരിക്കുന്ന പീഡന വീഡിയോവിലൂടെ വിവാദ നായകനായ ബോബി ചെമ്മണ്ണൂരിന്റെ വളർച്ചയിൽ കേത്രളത്തിലെ പ്രത്യേകിച്ച് കോഴിക്കോട്ടെ മാദ്ധ്യമ പ്രവർത്തകരുടെ ക്രിമിനൽ പങ്കാളിത്തത്തെക്കുറിച്ചുള്ള വിവരങ്ങളും ഇപ്പോൾ പുറത്തുവരുന്നു.ബോബിക്കെതിരെ പത്തുവർഷം മുമ്പുതന്ന സമാനമായ കേസുണ്ടായിട്ടും മാദ്ധ്യമങ്ങൾ പരസ്യ സ്വാധീനത്തിലും പണാധിപത്യത്തിനും വശപ്പെട്ട് അവ മുക്കുകയായിരുന്നു. തന്റൈ ജൂവലറിയിലും മറ്റുമായി ജോലിചെയ്യുന്ന നിരാലംബരായ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയെന്നത് ബോബി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 2006ൽ ബോബിയുടെ കോഴിക്കോട്ടെ ജൂവലറിയിൽ ജോലിചെയ്യുന്ന ഒരു സെയിൽസ് ഗേൾ, തന്നെ ഇയാൾ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പക്ഷേ മാദ്ധ്യമ സ്ഥാപനങ്ങളിൽ ആവശ്യത്തിന് പരസ്യം നൽകിയും പ്രമുഖരായ മാദ്ധ്യമപ്രവർത്തകരെ ചാക്കിട്ടുമൊക്കെ ബോബി അതിൽനിന്ന് തടിയൂരുകയായിരുന്നു. എന്തും പണംകൊടുത്ത് സ്വാധീനിക്കാമെന്നും പരസ്യം വാരിക്കോരി നൽകിയാൽ കേരളത്തിലെ മാദ്ധ
കോഴിക്കോട്: ഇന്ന് സോഷ്യൽമീഡിയിൽ പ്രചരിക്കുന്ന പീഡന വീഡിയോവിലൂടെ വിവാദ നായകനായ ബോബി ചെമ്മണ്ണൂരിന്റെ വളർച്ചയിൽ കേത്രളത്തിലെ പ്രത്യേകിച്ച് കോഴിക്കോട്ടെ മാദ്ധ്യമ പ്രവർത്തകരുടെ ക്രിമിനൽ പങ്കാളിത്തത്തെക്കുറിച്ചുള്ള വിവരങ്ങളും ഇപ്പോൾ പുറത്തുവരുന്നു.ബോബിക്കെതിരെ പത്തുവർഷം മുമ്പുതന്ന സമാനമായ കേസുണ്ടായിട്ടും മാദ്ധ്യമങ്ങൾ പരസ്യ സ്വാധീനത്തിലും പണാധിപത്യത്തിനും വശപ്പെട്ട് അവ മുക്കുകയായിരുന്നു.
തന്റൈ ജൂവലറിയിലും മറ്റുമായി ജോലിചെയ്യുന്ന നിരാലംബരായ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയെന്നത് ബോബി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 2006ൽ ബോബിയുടെ കോഴിക്കോട്ടെ ജൂവലറിയിൽ ജോലിചെയ്യുന്ന ഒരു സെയിൽസ് ഗേൾ, തന്നെ ഇയാൾ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പക്ഷേ മാദ്ധ്യമ സ്ഥാപനങ്ങളിൽ ആവശ്യത്തിന് പരസ്യം നൽകിയും പ്രമുഖരായ മാദ്ധ്യമപ്രവർത്തകരെ ചാക്കിട്ടുമൊക്കെ ബോബി അതിൽനിന്ന് തടിയൂരുകയായിരുന്നു. എന്തും പണംകൊടുത്ത് സ്വാധീനിക്കാമെന്നും പരസ്യം വാരിക്കോരി നൽകിയാൽ കേരളത്തിലെ മാദ്ധ്യമങ്ങൾ ഒരക്ഷരം എഴുതില്ലെമന്നുന്നുമുള്ള കാര്യം ബോബി മനസ്സിലാക്കുന്നത് അന്നാണ്.
പിന്നീടുള്ള അയാളുടെ എല്ലാ തട്ടിപ്പുകൾക്കും വളമായത് ഈ കേസ് ഒതുക്കപ്പെട്ടതോടെയാണ്. 2006 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കോഴിക്കോട്ടെ ചെമ്മണ്ണൂർ ഷോറൂമിൽ സെയിൽസ് ഗേളായി ജോലിനോക്കിയിരുന്ന യുവതിയൊണ് ബോബി ലൈംഗികമായി പീഡിപ്പിച്ചത്. തുടർന്ന് ഗർഭിണിയാകുകയും ഭീഷണികൾ പെരുകുകയും ചെയ്തതോടെ യുവതി കസബ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി രംഗത്തെത്തി.
സംഭവം ലീക്കായെങ്കിലും പ്രമുഖ പത്രങ്ങൾ ആരുംതന്നെ വാർത്ത കൊടുത്തില്ല. പൊലീസ് സ്‌റ്റേഷനിൽ കേസ് നിലനിൽക്കേ തന്നെ ഇത് വാർത്തായാക്കാതെ മാദ്ധ്യമപ്രവർത്തകർ ഒളിച്ചുകളിച്ചു. താരമമ്യേന സർക്കുലേഷൻ കുറഞ്ഞ ചില പത്രങ്ങളിൽ മാത്രമാണ് ഈ വാർത്ത ഒറ്റക്കോളത്തിൽ വന്നത്. അപകടം മണത്തതോടെ ബോബി മാദ്ധ്യമ സ്ഥാപനങ്ങളിലെ ബിസിനസ് എക്‌സിക്യൂട്ടീവുകൾക്കൊപ്പം മാദ്ധ്യമ സ്ഥാപനങ്ങളിൽ നേരിട്ട് ഹാജരാവുകയായിരുന്നു. തന്നെ ഈ യുവതി ബ്‌ളാക്ക് മെയിൽ ചെയ്യുകയാണെന്ന് പറഞ്ഞ് വിതുമ്പിയ ആ 'മനുഷ്യസ്‌നേഹിയുടെ' ചിത്രം കോഴിക്കോട്ടെ മാദ്ധ്യമപ്രവർത്തകരിൽ പലരുടെയും ഓർമ്മയിൽ ഇപ്പോഴുമുണ്ട്.
ഈ വാർത്ത ഒതുക്കാൻ വേണ്ടി മാദ്ധ്യമങ്ങൾക്ക് സഹായം വാരി വിതറുകയായിരുന്നു ബോബി മുതലാളി. പത്രങ്ങൾക്ക് സ്‌പെഷ്യൽ പരസ്യങ്ങൾ ചെമ്മണ്ണുർ ജൂവലറിയുടെ വകയായി കിട്ടാൻ തുടങ്ങി. വാർത്ത പൂർണമായി ബ്‌ളോക്ക് ചെയ്യാനായി അന്തിപ്പത്രങ്ങൾക്കുപോലും ഫുൾപേജ് ആഡുകൾ കൊടുത്ത് പണം വാരിക്കോരി ഒഴുക്കി. ഇതിനിടെ പെൺകുട്ടിയെയും പിതാവിനെയും ഭീഷണിപ്പെടുത്തിയും കാശുകൊടുത്തും ഒതുക്കി. ഇവർ പരാതി പിൻവലിച്ചതോടെ കേസ് വിസ്മൃതിയിലാവുകയും ചെയതു.
മാദ്ധ്യമപ്രവർത്തകർക്ക് ഏറ്റവും ലജജാകരമായ ഒരു വാർത്ത അക്കാലത്തുതന്നെ കേട്ടിരുന്നു. ബോബിക്കെതിരെ പരാതികൊടുത്ത ഈ പെൺകുട്ടിയെ പിന്നീട് അബോർഷന് വിധേയയാക്കാൻ സഹായിച്ചതും ഈ മാദ്ധ്യമ ശിങ്കങ്ങളിൽ ചിലർ ആയിരുന്നത്രേ! മാദ്ധ്യമപ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തുന്ന അബോർഷൻ സ്‌പെഷ്യലിസ്റ്റായ കോഴിക്കോട്ടെ ഒരു ലേഡി ഡോക്ടർ വഴിയാണ് ഇരു ചെവിയറിയാതെ കാര്യം സാധിച്ചതെന്നും സംസാരമുണ്ടായിരുന്നു. എന്തായാലും പിന്നീട് ഈ ആശുപത്രിക്കും ബോബിയുടെ സഹായം കൈ നിറയെ കിട്ടി.
സോഷ്യൽ മീഡിയ സജീവമല്ലാതിരുന്ന അക്കാലത്ത് മാദ്ധ്യമങ്ങളെ ഒതുക്കിയാൽ പിന്നെ ഒന്നുംപേടിക്കാനില്ലായിരുന്നു. ഇപ്പോൾ കാലം മാറിയതോടെ സത്യങ്ങൾ പുറത്തുവരികയാണ്. ബോബിയുടെ അന്നത്തെ ലീലകൾ ചൂണ്ടിക്കാട്ടി പല മാദ്ധ്യമ പ്രവർത്തകരും ഇപ്പോൾ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. ലൈംഗിക പീഡനവാർത്തകൾ മുമ്പ് പലതവണയും ബോബിയെക്കുറിച്ച് ഉയർന്നിരുന്നെങ്കിലും അയാൾ അതെല്ലാം ഇങ്ങനെ ഒതുക്കുകയായിരുന്നു. ഇപ്പോൾ പുറത്തായ വീഡിയോയിൽ താൻ ഒരു സ്ത്രീലമ്പടനാണെന്ന് എല്ലാവർക്കും അറിയാമെന്ന് ബോബി തന്നെ സമ്മതിക്കുന്നുണ്ട്.
വർഷങ്ങൾക്ക് മുമ്പ് ചെമ്മണ്ണുർ ജൂവലറിയിലെ കളക്ഷൻ ഏജന്റായി വന്ന ഒരു വീട്ടമ്മക്കും സമാനമായ പരാതിയുണ്ടായിരുന്നെന്ന് ജൂവലറിയിലെ ജീവനക്കാരിൽ പലരും സമ്മതിക്കുന്നുണ്ട്. ആ വീട്ടമ്മയുടെ മകന് ജൂവലറിയിൽ ജോലികൊടുത്താണ് ബോബി തടിയൂരിയതത്രേ. ആ ചെറുപ്പക്കാരനാവട്ടെ ഇന്ന് ബോബിയുടെ ഏറ്റവും വിശ്വസ്തനായി കമ്പനിയുടെ തലപ്പത്തുമാണ്. ഇങ്ങനെ എഴുതിയാൽ തീരാത്ത അത്ര നാറിയ കഥകളാണ് ബോബിയെക്കുറിച്ച് ജീവനക്കാർക്ക് പറയാനുള്ളത്.