- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ കാറിൽ കയറ്റി; മുറിയിൽ പൂട്ടിയിട്ടു ക്രൂരമായി മർദ്ദിച്ചു; ഇടിച്ചു മടുത്തപ്പോൾ എയർ പിസ്റ്റളിന് വെടിയുതിർത്ത് വേദനിപ്പിച്ചു; ജൗഹർ യുവതിയെ മോചിപ്പിച്ചത് അഞ്ച് മണിക്കൂർ നീണ്ട ക്രൂരപീഡനത്തിന് ശേഷം
കോതമംഗലം: പരീക്കണ്ണി കൂവള്ളൂർ സ്വദേശിനിയായ യുവതിയെ ജൗഹർ കരിം കൂടെ കൂട്ടിയത് പോത്താനിക്കാട് പുളിന്താനത്തുനിന്നും. കാറിൽ കയറ്റിയത് ആക്രമിക്കുമെന്ന് ഭീഷിണപ്പെടുത്തി. വാഹനം ശരവേഗത്തിൽ എത്തിയത് ചെറുവട്ടൂരിലെ ബ്ലൂ ഡോട്ട് കൺസൽട്ടൻസിയിൽ. പിന്നാലെ മുറിയിൽ പൂട്ടിയിട്ട് അതി ക്രൂരമർദ്ദനം. അടിയും ഇടിയും മടക്കുമ്പോൾ ശക്തി കുറഞ്ഞ എയർ പിസ്റ്റളിന് വെടിയുതിർത്ത് വേദനിപ്പിക്കലും. മോചിപ്പിച്ചത് 5 മണിക്കൂറിന് ശേഷമെന്നും വെളിപ്പെടുത്തൽ.
ചെറുവട്ടൂരിൽ യുവതിയെ പൂട്ടിയിട്ട് മർദ്ദിക്കുകയും എയർ പിസ്റ്റളിന് വെടിയുതിർക്കുകയും ചെയ്ത സംഭവത്തിൽ പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. പ്രതി മൂവ്വാറ്റുപുഴ കോട്ടപ്പടിക്കൽ ജൗഹർ കരീമിൽ നിന്നും (32) യുവതി നേരിട്ടതുകൊടിയ പീഡനമെന്ന് തെളിവെടുപ്പിൽ വ്യക്തമായി.കോതമംഗലം സി ഐ പി ടി ബിജോയിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇന്നലെ ഇയാളെ അറസ്റ്റുചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കി റിമാന്റുചെയ്തു.
ചെറുവട്ടൂർ സ്കൂൾ ജംഗ്ഷനിലെ ബ്ലൂ ഡോട്ട് കൺസൽട്ടൻ എന്ന പേരിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തിലെ മുറിയിലാണ് ജൗഹർ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ചത്. യുവതിയും ജൗഹറും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. ജൗഹറിന്റെ സ്വഭാവവുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയാത്തതിനാൽ അടുത്തകാലത്ത് യുവതി ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു.
തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ യുവതി തൊടുപുഴയ്ക്ക് പോകാൻ പോത്താനിക്കാടിന് സമീപം പുളിന്താനത്ത് ബസ് കാത്തുനിൽക്കുമ്പോൾ ജൗഹർ ഭീഷിണിപ്പെടുത്തി കാറിൽ കയറ്റുകയായിരുന്നു. നേരെ പോയത് താൻ നടത്തിവരുന്ന ചെറുവട്ടൂരിലെ സ്ഥാപനത്തിലേയ്ക്കായിരുന്നു. ഇവിടെ എത്തിയത് മുതൽ യുവതിയെ ഇയാൾ പലതരത്തിലുള്ള ആക്രമണ മുറകൾക്ക് വിധേയയാക്കി.മർദ്ദന മേറ്റ് ദേഹത്ത് പലഭാഗത്തും ചതവേറ്റിട്ടുണ്ട്. എയർ പിസ്റ്റളിന്റെ ബുള്ളറ്റ് കൊണ്ട് 20 തിലേറെ പാടുകൾ ദേഹത്തുണ്ടെന്നാണ് ലഭ്യമായ വിവരം.
അസ്വസ്ഥകൾ സഹിക്കാൻ കഴിയാതോടെ യുവതി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിൽ അറിയിക്കുന്നത് പൊലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. തുടർന്ന് ഫോറൻസിക് സംഘം എത്തി ശാസ്ത്രീയ പരിശോധനകളും നടത്തിയിരുന്നു.
മറുനാടന് മലയാളി ലേഖകന്.