- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയിൽ കിടന്നു കിട്ടിയ മദ്യം കഴിച്ച് യുവാക്കൾ അവശ നിലയിലായ സംഭവം: ഒരാളെ കസ്റ്റഡിയിലെടുത്തു പൊലീസ്; കസ്റ്റഡിയിൽ ഉള്ളത് തടിപ്പണിക്കാരനായ സുധീഷ് എന്ന യുവാവ്; മദ്യക്കുപ്പി കത്തിച്ചു കളയാൻ യുവാവ് ശ്രമം നടത്തിയതിനെ സംശയത്തോടെ കണ്ട് പൊലീസ്
അടിമാലി: വഴിയിൽക്കിടന്നു കിട്ടിയ മദ്യം കഴിച്ചതിനെത്തുടർന്ന് മൂന്നു യുവാക്കൾ അവശനിലയിലായ സംഭവത്തിൽ ഒരാളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചന. അടിമാലി സ്വദേശിയും തടിപ്പണിക്കാരാനുമായ സുധീഷിനെയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. തനിക്ക് ഇന്ന് രാവിലെ 7.30 തോടെ അടിമാലി അപ്സര കുന്ന് ഭാഗത്തുനിന്നും കടലാസിൽ പൊതിഞ്ഞ നിലയിൽ മദ്യകുപ്പികിട്ടിയെന്നും താൻ ഇത്് സുഹൃത്തായി മനുവിന് കൈമാറിയെന്നുമാണ് സുധീഷ് പൊലീസിനെ ധരിപ്പിച്ചിട്ടുള്ളത്.
മദ്യപാനത്തിന് ശേഷം സുഹൃത്തുക്കൾ അവശനിലയിൽ ആയതിനെത്തുടർന്ന് മദ്യം ഉണ്ടായിരുന്നെന്ന് പറയപ്പെടുന്ന പ്ലാസ്റ്റിക് കുപ്പി സുധീഷ് കത്തിച്ചുകളയാൻ ശ്രമം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുപ്പിയുടെ കത്തിപ്പോകാത്ത ഭാഗം പൊലീസ് കണ്ടെടുത്തതായിട്ടാണ്് സൂചന.
സുഹൃത്തുക്കൾ ആശുപത്രിയിൽ ആയപ്പോൾ കഴിച്ച മദ്യത്തിന്റെ ബാക്കിയാണെന്നും പറഞ്ഞ് കുറച്ചുമദ്യം മറ്റൊരുകുപ്പിയിലാക്കി ആശുപത്രി ജീവനക്കാർക്ക് സുധീഷ് കൈമാറിയതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷിച്ചു വരികയാണെന്നാണ് അടിമാലി പൊലീസ് അറിയിച്ചു.
കീരിത്തോട് മാടപ്പറമ്പിൽ മനു, അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ, പുത്തൻപറമ്പിൽ അനു എന്നിവരെയാണ് കോട്ടയം മെഡിക്കൽ കേളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതിൽ മനു രക്തം ഛർദ്ദിച്ചെന്നും തുടർന്നാണ് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയതെന്നുമാണ് ലഭ്യമായ വിവരം. മൂന്നുപേരും തടിപ്പണിക്കാരാണ്.
മറുനാടന് മലയാളി ലേഖകന്.