- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓമനക്കുട്ടനെ പ്രഭാത സവാരിക്കിടെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് അയൽവാസികളായ അമ്മയും മകളും; ഗുണ്ട റമ്പാന് മിൽക്കയും അനീറ്റയും നൽകിയത് 30000 രൂപ; മൊബൈൽ പരിശോധന നിർണ്ണായകമായി; പ്രതികളെ പൊലീസ് കീഴടക്കിയത് സാഹസികമായി; ഇഞ്ചിയാനിയിൽ ക്വട്ടേഷൻ പൊളിയുമ്പോൾ
തൊടുപുഴ: ഇഞ്ചിയാനിയിൽ സ്വദേശി ഓമനക്കുട്ടനെ(44) പ്രഭാത സവാരിക്കിടെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് അയൽവാസികളായ അമ്മയും മകളുമെന്ന് പൊലീസ്. സംഭവത്തിൽ കൊച്ചിയിൽ 10 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ സന്ദീപിനെയും സുഹൃത്തിനെയും തൊടുപുഴ സിഐ വിസി വിഷ്ണുകുമാറും ഡിവൈഎസ്‌പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണനും സനൂപും ടി രാജേഷും ചേർന്ന് ചേരാനെല്ലൂർ വെച്ച് മൽപ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തി, അറസ്റ്റ് ചെയ്തു.
ക്വട്ടേഷൻ നൽകിയത് ഒമനക്കുട്ടന്റെ അയൽവാസിയായ മിൽക്കയും മകൾ അനീറ്റയും ചേർന്നാണെന്നാണ് പൊലീസ് കണ്ടെത്തൽ.റമ്പാൻ എന്ന് വിളിക്കുന്ന കുപ്രസിദ്ധ ഗുണ്ട മുഖാന്തിരം മുപ്പതിനായിരം രൂപായ്ക്കാണ് ആക്രമണത്തിന് കരാർ ഉറപ്പിച്ചതെന്നാണ് സ്ഥരീകരിച്ചിട്ടുള്ളത്. അയൽവാസി ഓമനക്കുട്ടനും മിൽക്കയുമായി അതിർത്തി തർക്കം നില നിന്നിരുന്നു.
ഒച്ചപ്പാട് ഉണ്ടായ ഘട്ടത്തിൽ തനിക്ക് ചോദിക്കാനും പറയാനും ആളുകൾ ഉണ്ടെന്ന തരത്തിൽ മിൽക്ക പ്രതികരിച്ചിരുന്നതായുള്ള വിവരവും പുറത്തുവന്നിരുന്നു. രണ്ട് ദിവസം മുമ്പ് അനീറ്റയുടെ ഫോൺ തൊടുപുഴ ഡിവൈഎസ്‌പി പിടിച്ചെടുത്ത് , പരിശോധിച്ചിരുന്നു.ഫോണിലെ കോൾ ഹിസ്റ്ററിയിൽ നിന്നും ലഭിച്ച സുപ്രധാന വിവരങ്ങളാണ് അന്വേഷണം ക്വട്ടേഷൻ പാർട്ടിയിലേയ്ക്ക് എത്താൻ കാരണമായത്.
ഓമനക്കുട്ടൻ പ്രഭാത സവാരിക്കിറങ്ങിയ വിവരം ക്വട്ടേഷൻ സംഘത്തെ മിൽക്ക ഫോണിൽ വിളിച്ചറിയിച്ചതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.അമ്മയും മകളും ഇഞ്ചിയാനിയിൽ നിന്നും മുങ്ങിയിട്ട് രണ്ട് ദിവസം പിന്നിട്ടു. ആക്രമികൾ ഉപയോഗിച്ച സ്‌ക്കൂട്ടർ ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ അനീഷിന്റെയും വിനീഷിന്റെയും സഹായത്തോടെ തൊടുപുഴയിൽ നിന്നെത്തിയ പൊലീസ് സംഘം കണ്ടെടുത്തു.
വാഹനത്തിന്റെ ഡിക്കിയിൽ അക്രമത്തിന് ഉപയോഗിച്ച മുളക് പൊടിയുടെ ബാക്കി കണ്ടെടുത്തു.ആക്രമണത്തിനിടെ ഓമനക്കുട്ടൻ സന്ദീപിന്റെ കൈയിൽ കടിച്ച് മുറിവേൽപ്പിച്ചിരുന്നു.പൊലീസ് പരിശോധനയിൽ ഇയാളുടെ കൈവിരലിൽ മുറിവ് കണ്ടെത്തി.ഇത് കുറ്റകൃത്യത്തിൽ സന്ദീപിന്റെ പങ്ക് ഉറപ്പിക്കുന്ന പ്രധാന തെളിവായി.ഇവർ സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. താമസിയാതെ അറസ്റ്റിലായ സന്ദിപിനെയും കൂ്ട്ടാളിയെയും ഇഞ്ചിയാനിക്കലിൽ എത്തിച്ച് തെളിവെടുക്കും.മിൽക്കയെയും മകളെയും കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറയിച്ചു.
മിൽക്ക 4 വിഹാഹം കഴിച്ചിട്ടുണ്ടെന്നും ഗൾഫിലുള്ള നാലാമത്തെ ഭർത്താവ് ഓമനക്കുട്ടനെ ആക്രമിച്ച ഗുണ്ടാസംഘത്തെ ബന്ധപ്പെട്ടിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.ഇക്കാര്യത്തിൽ കൃത്യമായ തെളിവുകൾ ലഭിച്ചാൽ ആക്രമണകേസിൽ പൊലീസ് ഇയാളെയും പ്രതി ചേർക്കുമെന്നാണ് അറിയുന്നത്.മിൽക്കയുടെയും മകളുടെയും ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചും പൊലീസ് ്അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ലേഖകന്.