- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇന്നലെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കോട്ടക്കുന്നില്പോയി; ഇന്നു രാവിലെ കോട്ടപ്പടിയിലും; പിന്നീട് കണ്ടത് മലപ്പുറം നൂറാടി കടലുണ്ടി പുഴയില്‍ മൃതദേഹം; പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദര പുത്രന്റെ മരണത്തില്‍ പൊലീസ് അന്വേഷണം
പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദര പുത്രന്റെ മരണത്തില്‍ പൊലീസ് അന്വേഷണം
മലപ്പുറം: ഇന്നലെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കോട്ടക്കുന്നില്പോയി. ഇന്നു രാവിലെ കോട്ടപ്പടിയിലും വന്നുപോയി. പിന്നീട് കണ്ടത് മലപ്പുറം നൂറാടി കടലുണ്ടുപുഴയില്നിന്നും മൃതദേഹമാണ്. സി.പി.എമ്മിന്റെ തലമുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദരന് മലപ്പുറം ചെമ്മങ്കടവ് സ്വദേശി പാലോളി അബ്ദുട്ടിയുടെ മകന് 52വയസ്സുകാരനായ പാലോളി മുനീറിന്റെ മൃതദേഹമാണ് മലപ്പുറം നൂറാടി പാലത്തിനടിയില്‍ നിന്നും ലഭിച്ചത്.
ചെറിയ മാനസികാരോഗ്യ ബുദ്ധിമുട്ടുകളുള്ളതായി ബന്ധുക്കള്‍ പറയുന്നു. അതേ സമയം ഇന്നു രാവിലെ ചെമ്മന്‍കടവ് അങ്ങാടിയില്വെച്ചു മുനിര്‍ ബസിന് മുന്നിലെത്തിയതെന്നും ഡ്രൈവര്‍ ഉടന്‍ ബ്രേക്ക് പിടിച്ചതിനാലാണു രക്ഷപ്പെട്ടതെന്നും നാട്ടുകാര്‍ പറയുന്നു. മരണ കാരണം ഔദ്യോഗികമായ സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്നു മലപ്പുറം പോലീസ് പറഞ്ഞു.
അതേ സമയം പാലത്തില്‍നിന്നും സ്വയം എടുത്തുചാടിയതാണെന്ന രീതിയിലാണു സ്ഥലത്തുള്ളവര്‍ പോലീസിനു നല്കിയ മൊഴി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു മലപ്പുറം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മലപ്പുറം എസ്.ഐ അജയന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുമെന്നു പോലീസ് പറഞ്ഞു.
അതേ സമയം മുനീറിന്റെ മരണം നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വിശ്വസിക്കാനായിട്ടില്ല. വീട്ടില്‍നിന്നു തന്നെ വിരളമായി മാത്രം പുറത്തിറങ്ങുന്ന മുനീര്‍ നാട്ടുകാരോടും ബന്ധുക്കളോടുമെല്ലാം ചെറിയ അകലം പാലിച്ചിരുന്നു. മാനസികമായ ചെറിയ ബുദ്ധിമുട്ടുകള്‍ കാരണമായിരുന്നുഇതെന്നാണു നാട്ടുകാര്‍ പറയുന്നത്. രണ്ടുമക്കളുണ്ട്. മകന് മുഹഹമ്മദ് സാബിത് കുടുംബ സമേതം ഹൈദരാബാദിലാണ്. മകള്‍: മുഹമ്മന് ഷഹാന. മകന് ഇന്നു വൈകിട്ടോടെ വീട്ടിലെത്തും. ശേഷം മറ്റു നടപടികള്‍ക്കു മൃതദേഹം കോങ്കയം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ മറവ് ചെയ്യും.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ