- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂമൻ സിനിമയിലെ ആസിഫിലിയെപ്പോലെ മോഷണം ലഹരിയായി; ലഹരി മൂക്കുമ്പോൾ അർദ്ധരാത്രിയിൽ മോഷണത്തിനിറങ്ങും; ആരെയും മയക്കുന്ന പ്രകൃതക്കാരൻ; പകൽ നാട്ടുകാരുടെ സഹായിയായി കൂടും; രാത്രിയിൽ മോഷണം; സിസിടിവിക്കും വിരടലയാള വിദഗ്ദ്ധർക്കും കണ്ടെത്താനാകാത്ത കള്ളൻ ജാഫറലിയെ പാലക്കാട് പൊലീസ് പിടിച്ച കഥ
പാലക്കാട് . കൂമൻ സിനിമയിലെ നായകനായ ആസിഫലി അഭിനയിച്ച് ഫലിപ്പിച്ച ഗിരി എന്ന കേന്ദ്ര കഥാപാത്രത്തിന് മോക്ഷണമെന്നാൽ ലഹരിയാണ്. ലഹരിമൂക്കുമ്പോൾ മോക്ഷണത്തിന് ഇറങ്ങുന്ന കൂമനിലെ കഥാപാത്രത്തെ വെല്ലുന്നയാളാണ് കഴിഞ്ഞ ദിവസം പാലക്കാട് പൊലീസിന്റെ പിടിയിലായ പള്ളിലൈനിൽ ജാഫറലി (36)
കൂമനിൽ ഗിരി പൊലീസാണെങ്കിൽ ജാഫറലി നാട്ടുകാരുടെ പ്രിയപ്പെട്ടവൻ എന്തിനും ഏതിനും ഒപ്പം നിൽക്കുന്നവൻ. ആരോടും ചങ്ങാത്തം കൂടുന്ന പ്രകൃതം മോക്ഷണ മാത്രമല്ല സൗഹൃദവും ലഹരിയാക്കി കൊണ്ടു നടക്കുന്നവൻ.
രാത്രികാലങ്ങളിൽ നഗരപ്രദേശത്തെ പൂട്ടി കിടന്നിരുന്ന വീടുകൾ കുത്തിത്തുറന്നു സ്വർണവും പണവും മോഷ്ടിച്ചതിനാണ് ജാഫറലിയെ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.. പറക്കുന്നം പള്ളിലൈനിൽ ജാഫറലിയാണ് മോഷ്ടാവ് ന്നെു കണ്ടെത്താൻ പൊലീസിന് നന്നേ പണിപ്പെടേണ്ടി വന്നു. പറക്കുന്നം സ്വദേശികളായ ബഷീർ, ജാഫർ എന്നിവരുടെ വീടുകളിലാണു മോഷണം നടത്തിയത്. ജാഫറലി ഇവരുടെ വീടിനു സമീപം തന്നെയാണു താമസം. ബഷീറിന്റെ വീടു കുത്തിത്തുറന്ന് 20 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നു.
ജാഫറിന്റെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും വിലകൂടിയ വാച്ചുകളും കവർന്നു. രാത്രി മോഷണം നടത്തിയ പ്രതി പകൽ സമയങ്ങളിൽ നാട്ടുകാരുമായി ഇടപഴകിയാണു കഴിഞ്ഞിരുന്നത്. നാട്ടുകാർക്കു സഹായം ചെയ്യുന്ന പെരുമാറ്റം സംശയത്തിന് ഇടവരുത്തിയില്ലെന്നു പൊലീസ് പറഞ്ഞു. ഈ രണ്ടു വീടുകൾ കൂടാതെ മറ്റ് ആറു വീടുകളിലും മോഷണ ശ്രമം നടന്നിരുന്നു. മോഷണ പരാതികൾ വർധിച്ചതോടെ പൊലീസ് രഹസ്യാന്വേഷണം നടത്തി. പരിസര വാസികളായ 50 പേരുടെ വിവരങ്ങൾ ശേഖരിച്ചു. 30 സിസിടിവികളിലെ ദൃശ്യങ്ങളും പരിശോധിച്ചു. സംശയിക്കാവുന്ന വ്യക്തികളുടെ വിരലടയാളവും സാമ്പത്തിക ഇടപാടുകളും പരിശോധന നടത്തി. എന്നിട്ടു ജാഫറലിയിലേക്ക് എത്താൻ പൊലീസിന് ആയില്ല.
പിന്നീട്് ജാഫറലിയുടെ സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നുകയും നീക്കങ്ങൾ രഹസ്യമായി നിരീക്ഷിക്കുകയും ചെയ്തു. അമിതമായി സാമ്പത്തകം വന്നു ചേരുന്ന സ്ത്രോതസ് വെളിപ്പെടുത്താൻ ജാഫറലി പാടുപെട്ടപ്പോഴെ പൊലീസ് പ്രതിയെന്ന് ഉറപ്പിച്ചു. തുടർന്ന് ടൗൺ നോർത്ത് ഇൻസ്പെക്ടർ ആർ.സുജിത്ത് കുമാർ, എസ്ഐ സി.കെ.രാജേഷ്, പ്രോബേഷണറി എസ്ഐ എച്ച്.തോമസ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു. പ്രതി മോഷ്ടിച്ച സ്വർണം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ജൂവലറികളിൽ പണയം വച്ചെന്നു പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ ടൗൺ നോർത്ത് പൊലീസിൽ നിലവിൽ രണ്ടു കേസുകളുണ്ട്. മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതു പൊലീസ് അന്വേഷിച്ചു വരുന്നു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്