മലപ്പുറം: കൗൺസിലിങ് സൈക്കോളജിയുടെ മറവിൽ യുവതിയെ കയറിപ്പിടിച്ച സൈക്കോളജിക്കൽ കൗൺസിലർ അറസ്റ്റിൽ. മലപ്പുറം ചെമ്മാട് പ്രവർത്തിക്കുന്ന ഈസ് എജ്യുക്കേഷണൽ ഹബിന്റെ ഉടമ പി.വി. ജമാലുദ്ദീനെ(24)യാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയുടെ പരാതി മറുനാടൻ മലയാളിയാണ് ആദ്യമായി പുറത്തിവിട്ടത്. ഇതിനു പിന്നാലെയാണ് പ്രതിയെ തിരൂരങ്ങാടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിക്കെതിരെയുള്ള വിവര ശേഖരണത്തിലാണെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും കഴിഞ്ഞ ദിവസം തിരൂരരങ്ങാടി എസ്‌ഐ മറുനാടൻ മലയാളിയോട് വ്യക്തമാക്കിയിരുന്നു. അതേ സമയം പ്രതിക്കെതിരെയുള്ള പരാതിയിയും മറുനാടൻ നൽകിയ വാർത്തയും വ്യാജമാണെന്നാരോപിച്ച് കഴിഞ്ഞ ദിവസം ജമാലുദ്ദീൻ വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ രംഗത്തുവന്നിരുന്നു. ഈ ശബ്ദസന്ദേശവും മറുനാടൻ പുറത്തുവിട്ടിരുന്നു.

നേരിട്ടും ഫോണിലും വാട്‌സ് അപ് മുഖേനയും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ലോഡ്ജിൽ വെച്ച് കയറിപ്പിടിച്ചെന്നുമാണ് യുവതി പൊലീസിന് പരാതി നൽകിയത്. പലപ്പോഴായി എതിരഭിപ്രായം അറിയിച്ചിട്ടും ചൂഷണം തുടർന്നതോടെയാണ് പരാതി നൽകിയതെന്ന് യുവതി പറഞ്ഞു. കൗൺസിലിങ്ങിന്റെ പേരിൽ ലൈംഗികമായി ഉപദ്രവിച്ചു. പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.
ഇയാളുടെ സ്ഥാപനത്തിൽ എത്തിയ നിരവധി യുവതികൾക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും യുവതി പറയുന്നു. ഈ മാസം പതിനേഴിനാണ് യുവതി തിരുരങ്ങാടി പൊലീസിന് പരാതി നൽകിയത്.

കൗൺസിലിങ് നൽകാമെന്ന് പറഞ്ഞ് ലോഡ്ജിൽ കൊണ്ടുപോയിതന്നെ കയറിപ്പിടിച്ചതായ യുവതിയുടെ പരാതിയിലാണു നിലവിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നത്. അതേ സമയം ഇയാൾ രാത്രികാലങ്ങളിൽ നിരവധി യുവതികൾക്ക് അശ്ശീല സന്ദേശം അയക്കുന്നുണ്ടെന്നും വാക്ചാതുര്യംകൊണ്ടു ഓരോരുത്തരേയും ലൈംഗികമായി ഉപയോഗപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നുംപരാതിപ്പെട്ടു മാസങ്ങൾക്കു മുമ്പു മൂന്നു യുവതികൾ ജമാലുദ്ദീൻ അൻവരിയുടെ ഉസ്താദായ റഫീഖ് അൻവരിയെ നേരിട്ടുകണ്ടുബോധ്യപ്പെട്ടിരുന്നു. എന്നാൽ ജമാഅൽ ജമാൽ പൊന്മുട്ടയിടുന്ന താറാവയതിനാൽ നടപടിയെടുക്കാൻ കഴിയില്ലെന്ന ്നിലപാട് ഉസ്താദ് എടുത്തതെന്നും ഈ യുവതികൾ പറയുന്നു. പെൺകുട്ടികളെ സമാധാനിപ്പിച്ച് ഉസ്താദ് പറഞ്ഞയക്കുകയായിരുന്നു. ഇതിൽ ചിലപെൺകുട്ടികളെ ഇയാൾ ശല്യംചെയ്തില്ലെങ്കിലും മറ്റുള്ളവർക്കു പിന്നാലെ വീണ്ടും വന്നു.

നിലവിൽ പി.വി. ജമാലുദ്ദീൻ ഫൈസിക്കെതിരെ മറുനാടൻ മലയാളി വാർത്ത നൽകുമ്പോൾ മാത്രമാണു ഇയാളുപോലും തനിക്കെതിരെ യുവതി പൊലീസിൽ പരാതി നൽകിയ കാര്യം അറിയുന്നത്. മൂവായിരത്തോളംകുട്ടികൾ പഠിക്കുന്ന ചെമ്മാട് ഈസി എജ്യുക്കേഷണൽ ഹബിലാണ് പി.വി. ജമാലുദ്ദീൻ ഫൈസിയുടെ ഈ വിരോധാഭാസം നടക്കുന്നത്. മൂന്നുകുട്ടികളിൽ ഒരാളുടെ ശബ്ദ സന്ദേശം സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുമുണ്ട്. യുവതി ആദ്യം നൽകിയ പരാതിയിൽ ലൈംഗികമായി ഉപദ്രവിച്ച വിഷയം പൂർണമായും പറഞ്ഞിരുന്നില്ല. പിന്നീട് കൗൺസിലിങ് നൽകിയപ്പോൾ കൂടുതൽ വിവരങ്ങൾ പൊലീസിന് മുന്നിൽ വ്യക്തമാക്കി. ഇതിനു പുറമെ വിവിധ ജില്ലകളിൽനിന്നുള്ള ഒമ്പതുപേരോളം ഇയാളുടെ ലൈംഗികധിക്രമങ്ങൾക്ക് ഇരയയിട്ടുണ്ടെന്നു മലപ്പുറത്തിന് പുറത്തുള്ള മറ്റൊരു യുവതിയും മറുനാടൻ മലയാളിയോട് തുറന്നു പറഞ്ഞിരുന്നു. ഇത്തരത്തിൽ ഇയാൾ ചില സ്ത്രീകൾക്ക് വാട്‌സ്ആപ്പിൽ അയച്ച ലൈംഗിക സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടും മറുനാടൻ മലയാളിക്കു ലഭിച്ചു.

കൂടുതൽ തെളിവുകൾ മീഡിയയിലൂടെ പുറത്തുവിട്ടാൽ തന്നെ തിരിച്ചറിയാനുള്ള സാധ്യതയുണ്ടെന്നും ഇയാൾ കാമഭ്രാന്തനാണെന്നുമാണ് യുവതി പറയുന്നു. കൗൺസിങ് കോഴ്‌സിന് ചേരാൻ വരുന്നവരോട് ആദ്യം തന്നെ ഇയാൾ പറയുന്നത് ഇങ്ങിനെയാണ്. ''കൗൺസിലിംങ് ്എന്നു പറഞ്ഞാൽ ചിലപ്പോൾ ചുംബിക്കും, കെട്ടിപ്പിടിക്കും ഒന്നു തലോടും ഇതൊന്നും മറ്റു ഉദ്ദേശങ്ങൾകൊണ്ടല്ല. അതോടൊപ്പം നമ്മൾ തെറ്റുകൾ ചെയ്യണം, എന്നിട്ട് പശ്ചാത്താപിക്കണം. ഇത് ദൈവത്തിന് ഇഷ്ടമാണ് എന്നും പറയും. സ്ത്രീകളുടെ കുടുംബവുമായി ആത്മബന്ധമുണ്ടാക്കിയാണ് ഇയാൾ വീട്ടുകാർക്കു സംശയമില്ലാത്ത രീതിയിൽ ഇവരുമായി അടുക്കുന്നതെന്നാണ് പരാതി ഉയർന്നിട്ടുള്ളത്.

നിക്കു കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിന് കൗൺസിലിങ് തരാമെന്ന് പറഞ്ഞ ലോഡ്ജിൽകൊണ്ടുപോയാണ് തന്നെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചതെന്നാണ് മലപ്പുറത്തെ യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. യുവതിയുടെ പരാതിയുടെ പ്രസ്‌കത ഭാഗം ഇങ്ങിനെ..

നേരത്തെ കോഴ്സ് ചെയ്തിരുന്ന സമയത്ത് എന്റെ പേഴ്സണലായി കാര്യങ്ങൾ ഇയാളോട് പങ്കുവെച്ചിരുന്നു. ഈ സമയത്ത് ശരിയായ ഒരു മറുപടി ഇയാൾ തന്നിരുന്നില്ല. പിന്നീട് ഞാൻ അയാളെ ഫോൺ വിളിച്ചു. എന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിത്തരുവാൻ ഒരു കൗൺസിങ് നടത്താൻ ഇയാൾ പറഞ്ഞു. ഇയാൾ തന്നെ കൗൺസിലിങ് നടത്താമെന്നും കൗൺസിലിങ് നടത്തുന്ന സമയത്ത് സ്ത്രീകൾ കൂടെയുണ്ടാകുമെന്നും എന്നോട് പറഞ്ഞു. തുടർന്നാണ് എന്റെ വീട്ടിലേക്ക് കാറുമായി വന്ന് എന്നെ തിരൂരങ്ങാടി മമ്പുറത്തെ ലോഡ്ജിൽ കൂട്ടിക്കൊണ്ടുപോയി മുറിയെടുത്തു.

മുറിയിലെത്തി കുറെ സമയം കഴിഞ്ഞിട്ടും വനിതാ കൗൺസിലർ വരാതിരുന്നപ്പോൾ എനിക്കു വീട്ടിൽ പോകണമെന്ന് ഞാൻ അയാളോട് പറഞ്ഞു. ലേഡി കൗൺസിലർ എന്താണു വരാൻ താമസിക്കുന്നതെന്ന് ചോദിച്ചതിന് ഉത്തരം നൽകിയില്ല. വീണ്ടും പോകണമെന്നു പറഞ്ഞപ്പോൾ അയാൾ വാതിലടച്ച് കുറ്റിയിട്ടു. ഞാൻ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അയാൾ എന്റെ കൈക്ക് പിടിച്ചു വലിച്ചു. ഞാൻ അയാളെ തള്ളിമാറ്റി പോകാൻ ശ്രമിച്ചപ്പോൾ അയാളന്നെ വലിച്ചു കിട്ടിലിലേക്കിട്ടു. ശേഷം ലൈംഗികമായി ഉപദ്രവിച്ചു. ഇതിനിടയിൽ അയാളെ തള്ളിമാറ്റി വാതിൽതുറന്നു ഞാൻ പുറത്തുപോയി.

ശേഷം പുറത്തുനിന്നും ഒരു ഓട്ടോറിക്ഷ വിളിച്ച് ബസ്റ്റാൻഡിലെത്തി ബസിൽകയറിലാണ് വീട്ിൽ പോയത്. ഭയംകാരണം ഇക്കാര്യം ഞാൻ എന്റെ ഭർത്താവിനോടോ വീട്ടുകാരോടോ പറഞ്ഞിട്ടില്ല. തുടർന്നു എനിക്കു ഡിപ്രഷൻ വന്നതോടെ നാട്ടിലെ മറ്റൊരു കൗൺസിംഗിന് പോയി. ഇവരോടു കൗൺസിലിംഗിൽ എല്ലാ തുറന്നു പറഞ്ഞപ്പോൾ ഇവർ പൊലീസ് സ്റ്റേഷൻ കേസ് നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ വിവരം വീട്ടുക്കാർ അറിഞ്ഞാലുണ്ടായ പ്രയാസങ്ങളും പേടിച്ചാണ് പരാതി നൽകാൻ വൈകിയത്. ജമാലുദ്ദീൻ മറ്റു പലസ്ത്രീകളോടും സമാനമായ രീതിയിൽ പെരുമാറിയതയും കേട്ടു. ഇക്കാര്യത്തിൽ എനിക്കു പരാതിയുണ്ടെന്നു യുവതി പരാതിയിൽ പറയുന്നു.