മലപ്പുറം: കൗൺസിലിങ് സൈക്കോളജിയുടെ മറവിൽ യുവതിയെ കയറിപ്പിടിച്ച കേസിൽ തിരൂരങ്ങാടി പൊലീസ് എഫ്.ഐ.ആറിട്ട അന്വേഷിക്കുന്ന കേസിലെ പ്രതിയായ പി.വി. ജമാലുദ്ദീൻ ഫൈസി ദാരിമിക്കെതിരെ തുറന്നുപറച്ചിലുമായി കൂടുതൽ യുവതികൾ രംഗത്ത്. കൗൺസിലിങ് സൈക്കോളജിയുടെ മറവിൽ സൈക്കോളജിസ്റ്റും അദ്ധ്യാപകനുമായ പി.വി. ജമാലുദ്ദീൻ ഫൈസി ദാരിമി യുവതികളെ വലവീശിപ്പിടിക്കുന്നതായാണ് പരാതികൾ വ്യാപകമായി ഉയർന്നിട്ടുള്ളത്.

കൗൺസിലിങ് നൽകാമെന്ന് പറഞ്ഞ് ലോഡ്ജിൽ കൊണ്ടുപോയിതന്നെ കയറിപ്പിടിച്ചതായ യുവതിയുടെ പരാതിയിലാണു നിലവിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. അതേ സമയം ഇയാൾ രാത്രികാലങ്ങളിൽ നിരവധി യുവതികൾക്ക് അശ്ശീല സന്ദേശം അയക്കുന്നുണ്ടെന്നും വാക്ചാതുര്യം കൊണ്ടു ഓരോരുത്തരേയും ലൈംഗികമായി ഉപയോഗപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പരാതിപ്പെട്ടു മാസങ്ങൾക്കു മുമ്പു മൂന്നു യുവതികൾ ജമാലുദ്ദീൻ അൻവരിയുടെ ഉസ്താദായ റഫീഖ് അൻവരിയെ നേരിട്ടു കണ്ടു പരാതി പറഞ്ഞിരുന്നു.

എന്നാൽ ജമാഅൽ ജമാൽ പൊന്മുട്ടയിടുന്ന താറാവയതിനാൽ നടപടിയെടുക്കാൻ കഴിയില്ലെന്ന് നിലപാട് ഉസ്താദ് എടുത്തതെന്നും ഈ യുവതികൾ പറയുന്നു. പെൺകുട്ടികളെ സമാധാനിപ്പിച്ച് ഉസ്താദ് പറഞ്ഞയക്കുകയായിരുന്നു. ഇതിൽ ചിലപെൺകുട്ടികളെ ഇയാൾ ശല്യംചെയ്തില്ലെങ്കിലും മറ്റുള്ളവർക്കു പിന്നാലെ വീണ്ടും വന്നു. നിലവിൽ പി.വി. ജമാലുദ്ദീൻ ഫൈസിക്കെതിരെ മറുനാടൻ മലയാളി വാർത്ത നൽകുമ്പോൾ മാത്രമാണു ഇയാളുപോലും തനിക്കെതിരെ യുവതി പൊലീസിൽ പരാതി നൽകിയ കാര്യം അറിയുന്നത്.

തനിക്കെതിരെ കേസില്ലെന്ന് വാദിച്ചു മറുനാടൻ മലയാളി നൽകിയ വാർത്ത തെറ്റാണെന്നു പറഞ്ഞു ഇയാൾ ഇവരുടെ ഗ്രൂപ്പുകളിലേക്കു ശബ്ദ സന്ദേശം അയച്ചിരുന്നു. എന്നാൽ പ്രതിക്കെതിരെയുള്ള മുഴുവൻ തെളിവുകളും ശേഖരിച്ച ശേഷമാണു മറുനാടൻ വാർത്ത നൽകിയിരുന്നത്. പ്രതിക്കെതിരെയുള്ള എഫ്.ഐ.ആറിന്റെ കോപ്പിയും, വിവിധ യുവതികളുടെ ശബ്ദ സന്ദേശവും ഉൾപ്പെടെ മറുനാടൻ മലയാളിക്കു ലഭിച്ചിട്ടുണ്ട്. എന്നാൽ ഈയുവതികളെ തിരിച്ചറിയാനുള്ള സാധ്യതയുള്ളതുകൊണ്ടുമാത്രമാണു ഈ തെളിവുകളും എഫ്.ഐ.ആറിന്റെ കോപ്പിയും പുറത്തുവിടാതിരിക്കുന്നത്.

മൂവായിരത്തോളംകുട്ടികൾ പഠിക്കുന്ന ചെമ്മാട് ഈസി എജ്യുക്കേഷണൽ ഹബിലാണ് പി.വി. ജമാലുദ്ദീൻ ഫൈസിയുടെ ഈ വിരോധാഭാസം നടക്കുന്നത്. മൂന്നുകുട്ടികളിൽ ഒരാളുടെ ശബ്ദ സന്ദേശം സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുമുണ്ട്. ചെമ്മാട് ഈസി എജ്യുക്കേഷണൽ ഹബിൽ കൗൺസിലിങ് പഠിക്കാനെത്തിയ ഭർതൃമതിയായ യുവതിയെയാണ് 24കാരനായ ജമാലുദ്ദീൻ ഫൈസി ദാരിമി കയറിപ്പിടിച്ചതെന്ന പരാതിയിലാണ് തിരൂരങ്ങാടി പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തത്.

യുവതി ആദ്യം നൽകിയ പരാതിയിൽ ലൈംഗികമായി ഉപദ്രവിച്ച വിഷയം പൂർണമായും പറഞ്ഞിരുന്നില്ല. പിന്നീട് കൗൺസിലിങ് നൽകിയപ്പോൾ കൂടുതൽ വിവരങ്ങൾ പൊലീസിന് മുന്നിൽ വ്യക്തമാക്കി. ഇതിനു പുറമെ വിവിധ ജില്ലകളിൽനിന്നുള്ള ഒമ്പതുപേരോളം ഇയാളുടെ ലൈംഗികധിക്രമങ്ങൾക്ക് ഇരയയിട്ടുണ്ടെന്നു മലപ്പുറത്തിന് പുറത്തുള്ള മറ്റൊരു യുവതി മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ഇത്തരത്തിൽ ഇയാൾ ചില സ്ത്രീകൾക്ക് വാട്‌സ്ആപ്പിൽ അയച്ച ലൈംഗിക സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടും മറുനാടൻ മലയാളിക്കു ലഭിച്ചു.

കൂടുതൽ തെളിവുകൾ മീഡിയയിലൂടെ പുറത്തുവിട്ടാൽ തന്നെ തിരിച്ചറിയാനുള്ള സാധ്യതയുണ്ടെന്നും ഇയാൾ കാമഭ്രാന്തനാണെന്നുമാണ് യുവതി പറയുന്നു. കൗൺസിങ് കോഴ്‌സിന് ചേരാൻ വരുന്നവരോട് ആദ്യം തന്നെ ഇയാൾ പറയുന്നത് ഇങ്ങിനെയാണ്. ''കൗൺസിലിംങ് ്എന്നു പറഞ്ഞാൽ ചിലപ്പോൾ ചുംബിക്കും, കെട്ടിപ്പിടിക്കും ഒന്നു തലോടും ഇതൊന്നും മറ്റു ഉദ്ദേശങ്ങൾകൊണ്ടല്ല. അതോടൊപ്പം നമ്മൾ തെറ്റുകൾ ചെയ്യണം, എന്നിട്ട് പശ്ചാത്താപിക്കണം. ഇത് ദൈവത്തിന് ഇഷ്ടമാണ് എന്നും പറയും. സ്ത്രീകളുടെ കുടുംബവുമായി ആത്മബന്ധമുണ്ടാക്കിയാണ് ഇയാൾ വീട്ടുകാർക്കു സംശയമില്ലാത്ത രീതിയിൽ ഇവരുമായി അടുക്കുന്നതെന്നാണ് പരാതി ഉയർന്നിട്ടുള്ളത്.

ഓൺലൈൻ ക്ലാസ് നടക്കുമ്പോൾ ഇയാൾ വീട്ടുകാരെ കയ്യിലെടുക്കാൻ ശ്രമിക്കും. ഭർത്താവിനോട് ഇങ്ങിനെ പെരുമാറണം, ഭർതൃമാതാവിനോടും നല്ല രീതിയിൽ പെരുമാറണം എന്നെല്ലാം ഓൺലൈൻ ക്ലാസിൽ പറയും. ഇതെല്ലാം വീട്ടുകാരും കാണുന്നുണ്ടെന്ന് മനസ്സിലാക്കി ഇവരുടെ പ്രീതി പിടിച്ചുപറ്റാനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. ഇയാളെ ഒരിക്കലും വീട്ടുകാർക്കു സംശയമുണ്ടാകില്ല.
നിലവിലെ പരാതിക്കാരിയെ ഭർത്താവിന്റെ നിർബന്ധത്തിലാണ് ചേർന്നത്. നിലവിൽ ഇയാളുടെ നിലപാടിൽ സംശയം തോന്നിയപ്പോൾ ഇക്കാര്യം ഭർത്താവിനോട് പറഞ്ഞപ്പോൾ അത് തെറ്റിദ്ധാരണയാണെന്ന് പറഞ്ഞ് ഭർത്താവ് നിസ്സാര വൽക്കരിച്ചു.

ഫാമിലിയുമായി ബന്ധപ്പെട്ടു അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി അതിന് അനുസരിച്ച് ഇവരെ കയ്യിലെടുക്കുകയാണ് പ്രതി ചെയ്യുന്നത്. ഇയാളുടെ ക്വാളിഫിക്കേഷനിൽ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. എസ്.എസ്.എൽ.സി പോലുംപാസായിട്ടില്ലെന്ന് ആരോപണവുംചിലർ ഉയർത്തുന്നുണ്ട്. എന്നിട്ടും എം.എ.എസി സൈക്കോളജി എന്ന ബോർഡുവെച്ചതായാണ് ഇവർ ആരോപിക്കുന്നത്. ഇക്കാര്യങ്ങളുടെ യാഥാർഥ്യം പുറത്തുകൊണ്ടുവരണമെന്ന് സൊസൈറ്റി ഓഫ് സൈക്കോളജിസ്റ്റ് ഫോർ സോഷ്യൽ ആക്ഷൻ(എസ്‌പി.എസ്.എഫ്) മലപ്പുറം ജില്ലാ കോർഡിനേറ്റർ ഷാഹിദ് പയ്യന്നൂർ പറഞ്ഞു.