- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ഭൂമി വ്യജപട്ടയം നിർമ്മിച്ച് വിൽപ്പന നടത്തിയ കേസിൽ ജോളി സ്റ്റീഫനുമായി ഇന്ന് വിജിലൻസിന്റെ തെളിവെടുപ്പ്; ചോദ്യം ചെയ്യലിലും വിവരങ്ങൾ നൽകാതെ ജോളിയുടെ ഒളിച്ചുകളി; ഭൂമിയുടെ അതിർത്തികൾ കണ്ടെത്തുക ശ്രമകരമായ ദൗത്യമെന്ന് അന്വേഷണ സംഘം
ഇടുക്കി: വാഗമണ്ണിൽ സർക്കാർ സ്ഥലം വ്യാജ പട്ടയം നിർമ്മിച്ച് വിൽപ്പന നടത്തിയ സംഭവത്തിൽ പിടിയിലായ വാഗമൺ റാണിമുടി കൊയ്ക്കാരംപറമ്പിൽ ജോളി സ്റ്റീഫനെ (61)നെ വിജിലൻസ് സംഘം വാഗമണ്ണിലെത്തിച്ച് തെളിവെടുക്കും. ഇന്ന് രാവിലെ 10 മണിയോടെ വിജിലൻസ് സംഘം ജോളി സ്റ്റീഫൻ മുമ്പ് വിൽപ്പന നടത്തിയ സ്ഥലത്തെത്തി തെളിവെടുക്കുമെന്നാണ് അറയുന്നത്.3.30 ഏക്കർ ഭൂമി വ്യജപട്ടയം നിർമ്മിച്ച് വിൽപ്പന നടത്തിയ കേസിലാണ് ഇടുക്കി വിജിലൻസ് സംഘം ബംഗളൂരുവിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്.
തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരക്കി. തെളിവെടുപ്പിനായി ജോളി സ്റ്റീഫനെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന വിജിലൻസിന്റെ അപേക്ഷയിൽ ഇന്നലെ അനുകൂല വിധയുണ്ടായി. ഇതെത്തുടർന്ന് ഇന്നലെ രണ്ടുദിവസത്തേയ്ക്ക് ഇയാളെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടുകിട്ടി. ഇന്നലെ ഇയാളെ വിശദമായി ചോദ്യം ചെയ്തെങ്കിലും ക്യത്യമായ വിവരങ്ങൾ ഒ്ന്നും നൽകിയില്ലെന്നാണ് അറിയുന്നത്. വിൽപ്പന നടത്തിയ സ്ഥലം ഏതാണെന്ന് അറിയില്ലെന്നും പിതാവിന് അറിയാമെന്നുമാണ് ഇയാൾ വിജിലൻസ് സംഘത്തെ ധരിപ്പിച്ചിട്ടുള്ളത്.
അതിനാൽ ഇന്നത്തെ തെളിവെടുപ്പിന് പിതാവിനെയും വിജിലൻസ് തെളിവെടുപ്പിനായി വിളിച്ചുവരുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. വിജിലൻകേസിൽ പിതാവിനെയും പ്രതിചേർത്തിരുന്നു. ഇതെത്തുടർന്ന് നേരത്തെ ഇയാൾ മൊഴി നൽകുകയും ചെയ്തിരുന്നു. സ്ഥലം അളന്നുതിട്ടപ്പെടുത്തി ,സ്കെച്ച് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുന്നതിനാണ് വിജിലൻസ് ലക്ഷ്യമിട്ടിട്ടുള്ളത്. നിലവിലെ അവസ്ഥയിൽ ഭൂമിയുടെ അതിർത്തികൾ കണ്ടെത്തുക ശ്രമകരമായ ദൗത്യമാണെന്നാണ് വിജിലൻസിന്റെ പ്രാഥമീക വിലയിരുത്തൽ.
നേരത്തെ ഇന്റിലിജൻസ് വിഭാഗം സ്ഥലം വിൽ്പ്പന സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.ഈ റിപ്പോർട്ടിനെത്തുടർന്നാണ് സംഭവത്തെക്കുറിച്ച് ആന്വേഷിക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്തുന്നത്. വാഗമണ്ണിൽ 55 ഏക്കർ സ്ഥലം കയ്യേറി മുറിച്ചുവിറ്റ സംഭവത്തിൽ ക്രൈംബ്രാഞ്ച് ജോളി സ്റ്റീഫനെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് ഹാജരാക്കിയിരുന്നു.
3.30 ഏക്കർ സ്ഥലം തെറ്റായ വിവരങ്ങൾ നൽകിയും ആൾമാറാട്ടം നടത്തിയും ഇയാൾ സ്വന്തമാക്കുകയും മുറിച്ചുവിറ്റ് പണം വാങ്ങിയതായിട്ടുമാണ് വിജിലൻസ് കണ്ടെത്തൽ.1992-ൽസ്ഥലത്തിന് പട്ടയത്തിനായി അപേക്ഷ നൽകിയപ്പോഴും 2012-ൽ വിൽപ്പന നടത്തിയപ്പോഴും ജോളി നൽകിയ വിവരങ്ങൾ വ്യാജമായിരുന്നെന്നാണ് വിജിലൻസ് കണ്ടെത്തൽ. സ്ഥലം 30-ളം പേർക്കായി മുറിച്ച് വിൽപ്പന നടത്തിയതായിട്ടാണ് വിജലൻസിന് ലഭിച്ചിട്ടുള്ള പ്രാഥമീക വിവരം.17 വർഷമായി ബംഗളുരുവിൽ ബലന്തൂരിലെ വീട്ടിലാണ് കുടുംബസഹിതം താമസിച്ചുവരുന്നതെന്നും റിയൽ എസ്റ്റേറ്റ് മേഖലയിലാണ് പ്രവർത്തിച്ചുവരുന്നതെന്നുമാണ് ജോളി സ്റ്റീഫൻ വിജിലൻസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുള്ളത്.
ഇയാളിൽ നിന്നും വാഗമണ്ണിലെ വസ്തു ഇടപാടുകൾ സംബന്ധിച്ച് നിർണ്ണായക വിവരങ്ങൾ വിജിലൻസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമുൾപ്പെട്ട ലോബിയാണ് സ്ഥലം കയ്യേറ്റത്തിനും രേഖകൾ സൃഷ്ടിക്കുന്നതിനും കൂട്ടുനിന്നതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.ഇക്കാര്യം ശരിവയ്ക്കുന്ന വിവരങ്ങൾ ഇയാൾ വിജിലൻസ് സംഘത്തോട് വെളിപ്പെടുത്തിയതായിട്ടാണ് അറിയുന്നത്.
വിജിലൻസ് കോട്ടയം റെയിഞ്ച് എസ്പി വി ജി വിനോദ്കുമാർ,ഇടുക്കി ഡിവൈഎസ്പി ഷാജു തോമസ്, സിഐ അരുൺ റ്റി ആർ,എസ് ഐ ഡാനിയേൽ എ എസ്ഐ ബേസിൽ,എസ്സിപിഒ മാരായ റഷീദ് ,അഭിലാഷ്,സിപിഒ മാരായ അരുൺ രാമകൃഷ്ണൻ,സന്ദീപ് ദത്തൻ എന്നിവർഅന്വേഷണ സംഘത്തിൽ ഉൾപ്പെടും.
മറുനാടന് മലയാളി ലേഖകന്.