- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഓടിട്ട കെട്ടിടത്തിലുള്ള ജ്വല്ലറിയില്‍ ആഭരണങ്ങള്‍ സൂക്ഷിക്കില്ലെന്ന് അറിയാമായിരുന്നു; രാത്രി പതിവായി സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതും നിരീക്ഷിച്ചു; പെരിന്തല്‍മണ്ണ കെ എം ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസിലെ ഗൂഢാലോചന തൃശൂരിലെ ലോഡ്ജില്‍ വച്ച്
കെ എം ജ്വല്ലറി കവര്‍ച്ചാ കേസ് ഗൂഢാലോചന തൃശൂരില്‍ വച്ച്
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി അടച്ച് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങിയ സഹോദരങ്ങളെ ആക്രമിച്ചും കുരുമുളക് സ്പ്രേ കണ്ണിലേക്ക് അടിച്ചും മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ കവര്‍ച്ച നടത്തിയത് തൃശൂരിലെ ലോഡ്ജില്‍ വെച്ചു നടന്ന ഗൂഡാലോചനയിലാണ്. കേസില്‍ ഒമ്പതു പ്രതികളില്‍ നിലവില്‍ പിടിയിലായതു നാലുപേര്‍ മാത്രമാണ്. ഇനി അഞ്ചുപേരെ കൂടി പിടികൂടാനുണ്ട്.
ജ്വല്ലറി അടച്ച് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെരിന്തല്‍മണ്ണ കെഎം ജ്വല്ലറി ഉടമകളായ കിനാത്തില്‍ യൂസഫ്, ഷാനവാസ് എന്നിവരെയാണ് കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി കവര്‍ച്ച നടത്തിയത്. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ അലങ്കാര്‍ തിയേറ്ററിന് സമീപം ഇന്നലെ രാത്രി 8:45 നാണ് സംഭവം.
പതിവുപോലെ ജ്വല്ലറി അടച്ചശേഷം സ്കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഇവരെ കാറില്‍ പിന്തുടര്ന്നെത്തിയ സംഘം ഇടിച്ചുവീഴ്ത്തുകയായിരുന്നു. അലങ്കാര്‍ കയറ്റത്തിലെ വളവില്‍ ഇവരുടെ വീടിന് മുന്നിലെ ഗേറ്റില്‍ സ്കൂട്ടര്‍ എത്തിയ ഉടനെയായിരുന്നു ആക്രമണം. കാര്‍ ഇടിച്ചതോടെ സ്കൂട്ടര്‍ മറിയുകയും പിന്നാലെ കാറില്‍ ഉണ്ടായിരുന്നവര്‍ യൂസഫിന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുകയും മുഖത്തിടിക്കുകയും ചെയ്തശേഷം സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ചെര്‍പ്പുളശ്ശേരി ഭാഗത്തേക്കുവന്ന കാറില്‍ത്തന്നെ കടക്കുകയുമായിരുന്നു.
കാറിനുള്ളില്‍ എത്ര പേരുണ്ടായിരുന്നു എന്ന് വ്യക്തമായിട്ടില്ലെന്നു ഇവര്‍ മൊഴി നല്‍കിയത്. പരിക്കേറ്റ യൂസഫ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പെരിന്തല്‍മണ്ണ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഊട്ടി റോഡിലെ കെഎം ജ്വലറി ബില്‍ഡിങ് ഓടിട്ട കെട്ടിടത്തില്‍ ആയതിനാല്‍ ആഭരണങ്ങള്‍ കടയില്‍ സൂക്ഷിക്കാതെ രാത്രി ഉടമയുടെ വീട്ടിലേക്ക് ബാഗിലാക്കി കൊണ്ടു പോകുകയാണ് പതിവ്. ഇത് വ്യക്തമായി അറിയുന്നവരാകും കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് സംശയം.
പ്രതികളായ നാലുപേര്‍ വാഹനപരിശോധനയ്ക്കിടെയാണ് തൃശൂര്‍ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം മഹീന്ദ്ര മരാസോ കാര്‍ ആണെന്ന് സ്കൂട്ടറിനെ പിന്തുടരുന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. വാഹനം തൃശൂര്‍ ഭാഗത്തേക്ക് പ്രവേശിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹീന്ദ്ര മരാസോ കാറുകള്‍ കേന്ദ്രീകരിച്ച് പോലീസ് ശക്തമായ പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കിടെ ഈ മോഡലിലുള്ള ഒരു വാഹനം നിര്‍ത്താതെ വെട്ടിച്ച് കടന്നു കളഞ്ഞു. സംശയം തോന്നിയ പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വര്‍ണം കവര്‍ച്ച ചെയ്തത് തങ്ങളാണെന്ന് പിടിയിലായ പ്രതികള്‍ സമ്മതിച്ചത്. മാത്രമല്ല, മറ്റ് അഞ്ച് പേര് കൂടി സംഘത്തിലുണ്ടെന്നും പ്രതികള്‍ സമ്മതിക്കുകയും ചെയ്തു. കണ്ണൂര്‍ സ്വദേശികളായ പ്രബിന് ലാല്‍, ലിജിന്‍ രാജന്, തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ സതീശന്, നിഖില്‍ എന്നിവരാണ് കസ്റ്റഡിയിലായത്. പെരിന്തല്‍മണ്ണയിലെ ഊട്ടി റോഡിലുള്ള എം.കെ.ജ്വല്ലറി ഉടമ കിണാത്തിയില്‍ യൂസഫ്, സഹോദരന് ഷാനവാസ് എന്നിവരെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കവര്‍ച്ചയ്ക്കിരയായത്. പ്രതികളില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തിട്ടില്ല. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി: ടി.കെ.ഷൈജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പിടിയിലായ സതീശന് കൊലപാതകശ്രമം, കവര്‍ച്ചക്കേസുകളില്‍ ഉള്‍പ്പെടെ നേരത്തെ പിടിയിലായിരുന്നു.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ