- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീരമേഖലയിൽ നിന്നുള്ള പതിനഞ്ചും പതിനാറും വയസുള്ള പെൺകുട്ടികൾ പഠിക്കാൻ കോൺവെന്റിലെത്തിയത് ഒരുമാസം മുമ്പ്; അറസ്റ്റിലായ മേഴ്സൺ പെൺകുട്ടികളിൽ ഒരാളെ വലയിലാക്കിയത് സോഷ്യൽ മീഡിയാ സൗഹൃദത്തിൽ; രാത്രി പോക്കുവരവിന് കൂട്ടുകാരെ മാറി മാറി ഒപ്പം കൂട്ടി; രാത്രികാലങ്ങളിൽ മദ്യലഹരിയിൽ പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; കഠിനംകുളത്ത് സംഭവിച്ചത് ഞെട്ടിക്കുന്നത്
തിരുവനന്തപുരം : പകൽസമയത്ത് പോലും പുറത്ത് നിന്ന് ഈച്ചപോലും കടക്കില്ലെന്ന് എല്ലാവരും കരുതുന്ന കന്യാസ്ത്രീമഠങ്ങളോട് ചേർന്ന കോൺവെന്റുകളിൽ രാത്രിയായാൽ പേരിന് പോലും സുരക്ഷയില്ലെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം കഠിനംകുളം മേഖലയിൽ നിന്നും പുറത്തുവന്ന പീഡനത്തിന്റെ അണിയറ കഥകൾ. മദ്യപിച്ച് ലക്കുകെട്ടായിരുന്നു പുലർച്ചയോളം ലൈംഗികാതിക്രമം അരങ്ങേറിയത്.
ഒരുമാസം മുമ്പാണ് തീരവാസികളായ പതിനെഞ്ചും പതിനാറും വയസുള്ള പെൺകുട്ടികൾ പഠനത്തിനായി ഇവിടെ എത്തിയത്. അറസ്റ്റിലായ വലിയതുറ ഫിഷർമെൻകോളനിയിലെ മേഴ്സൺ (23) പെൺകുട്ടികളിലൊരാളെ നേരത്തെ സോഷ്യൽ മീഡിയയിലൂടെ വലയിലാക്കിയിരുന്നു. തുടർന്ന് പെൺകുട്ടി കോൺവെന്റിലായാപ്പോൾ കാണാൻ വഴിയില്ലാതായി. അങ്ങനെയാണ് ആഴ്ചകൾക്ക് മുമ്പ് ആദ്യം മതിൽ ചാടി കടന്നത്. സുരക്ഷാ ജീവനക്കാരുടെ എല്ലാം കണ്ണുവെട്ടിച്ച്ത കൃത്യമായി മുറിയിലെത്തി. തുടർന്നുള്ള വരവിൽ കൂട്ടുകാരെ ഒപ്പം കൂട്ടി.
കാമുകിയുടെ കൂട്ടുകാരികളെ കൂട്ടുകാരുമായി അടുപ്പത്തിലാക്കി. തുടർന്ന് വരുമ്പോൾ മദ്യവും കൈയിൽ കരുതി. പെൺകുട്ടികൾക്കും അത് നൽകും. പിന്നെ പെൺകുട്ടികളെ മാറിമാറി ലൈംഗികാതിക്രമത്തിന് ഇരയാക്കും. പുലരുന്നതിന് മുമ്പ് സ്ഥലം വിടും. ഓരോ ദിവസവും ഒരാൾ അല്ല വരുന്നത്. കൂട്ടുകാർ മാറി മാറി എത്തും. അതീവഗൗരമുള്ള ഈ പീഡന വിവരം പുറത്തറിഞ്ഞതോടെ അകത്ത് നിന്നുള്ള സഹായവും പ്രതികൾക്ക് ലഭിച്ചിരുന്നതായി പൊലീസ് അന്വേഷിക്കുന്നുണ്ട്.
മുട്ടത്തറ ബംഗ്ലാദേശ് കോളനിയിലുള്ള വിവാഹിതനായ രഞ്ജിത്ത് (26), വലിയതുറ സ്വദേശികളായ അരുൺ ( 20), ഡാനിയൽ (20) എന്നിവരാണ് കഠിനംകുളം പൊലീസിന്റെ പിടിയിലായ മറ്റുള്ള പ്രതികൾ. ബുധനാഴ്ച പുലർച്ചെ നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെ കഠിനംകുളം എസ്‌ഐ കോൺവെന്റിനടുത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ബൈക്കും രണ്ടു ജോഡി ചെരിപ്പും കണ്ടു. മോഷണശ്രമമാണെന്ന് കരുതി തൊട്ടടുത്തുള്ള വീട്ടുകാരെ വിളിച്ചുണർത്തി വാഹനം ആരുടേതാണെന്ന് തിരക്കി. ഇതിനിടെ കോൺവെന്റിന്റെ മതിൽ ചാടി രണ്ടുപേർ ഓടിപ്പോകുന്നത് കണ്ട പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടി.
വിശദമായി ചോദ്യം ചെയ്തപ്പോൾ കോൺവെന്റിനകത്ത് കാമുകിയെ കാണാൻ വന്നതാണെന്ന് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കന്യാസ്ത്രീയാകാൻ വന്ന മൂന്ന് പെൺകുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസിന് അറിയാൻ കഴിഞ്ഞു. രാത്രിയിൽ ഇടയ്ക്കിടെ ഇവർ മദ്യവുമായെത്തി കുട്ടികളെ പീഡിപ്പിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞപ്പോഴാണ് മഠത്തിലുള്ളവർ ഇതറിയുന്നത്. പ്രതികളെ പിടിക്കുന്നതിനിടെ പരിക്കേറ്റ എസ്‌ഐ സുധീഷ് ചികിത്സയിലാണ്. പ്രതികൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു.
പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളവർക്ക് മറ്റു ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്