- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന്റെ ബൈക്ക് കത്തിക്കാൻ ക്വട്ടേഷൻ നൽകിയ വീട്ടമ്മ ക്വട്ടേഷൻ തുക പൂർണ്ണമായും നൽകിയില്ല; പറ്റിച്ചതിന് പ്രതികാരമായി ജയിലിൽ നിന്നിറങ്ങി വീട്ടമ്മയെ ആക്രമിച്ച് ഗുണ്ടാ സംഘം; കാജാ ഹുസൈനും കൂട്ടാളികളും വീണ്ടും ജയിലിലേക്ക്
മലപ്പുറം: മാസങ്ങൾ മുമ്പ് മകന്റെ ബൈക്ക് കത്തിക്കാൻ ക്വട്ടേഷൻ നൽകിയ വീട്ടമ്മക്ക് അതേ സംഘത്തിന്റെ ആക്രമണം. സംഭവത്തിൽ തമിഴ്‌നാട് ഉക്കടം സ്വദേശിയായ കാജാ ഹുസൈൻ (39), മുള്ളിയാകുർശി കീഴുവീട്ടിൽ മെഹബൂബ് (58), പന്തലംചേരി അബ്ദുൾനാസർ (32) എന്നിവരെ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടമ്മ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത് പൊലീസ് പിടിയിലായി. ജയിലിൽ നിന്നിറങ്ങിയ സംഘാംഗങ്ങൾ നേരത്തെ പറഞ്ഞുറപ്പിച്ച തുകയെ ച്ചൊല്ലി വീട്ടമ്മയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് മാരകായുധങ്ങളുമായി മുള്ളിയാകുർശിയിലുള്ള വീട്ടിലെത്തി വീട്ടമ്മയായ തച്ചാംകുന്നൻ നഫീസയെ ആക്രമിക്കുകയും വീട് അടിച്ചുപൊളിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ മെയ് ഒന്നിന് പ്രതികൾ വീട്ടമ്മയുടെ നിർദേശ പ്രകാരം മകന്റെ സ്‌കൂട്ടർ കത്തിച്ചിരുന്നു. ഇതിന്റെ തുകയെ ചൊല്ലിയുള്ള തർക്കമാണ് പ്രതികൾ വീണ്ടും അറസ്റ്റിലായത്. പൊലീസ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എസ്ഐ മുരുകേശൻ, പൊലീസുകാരായ അനീഷ് പീറ്റർ, ഷിജു, രാജേഷ്, സുരേന്ദ്ര ബാബു, അമീൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്