- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തടവുകാരൻ ജയിൽചാടിയത് ആസൂത്രിത ഗൂഢാലോചന നടത്തി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മയക്കുമരുന്ന് കേസിലെ പ്രതി തടവുചാടിയത് ആസൂത്രിതമെന്ന് പൊലിസിന്റെ പ്രാഥമിക അന്വേഷണറിപ്പോർട്ട്. എം.ഡി. എം. എ കടത്ത്കേസിൽ ശിക്ഷിക്കപ്പെട്ട കൂട്ടാളിക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുംലഭിച്ചതു പ്രകാരണമാണ് ജയിൽചാട്ടത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് പൊലിസിന് വ്യക്തമായത്.
ഞായറാഴ്ച്ച രാവിലെ ആറരയോടെ സെൻട്രൽ ജയിലിന് മുൻപിലെ ഗാന്ധി പ്രതിമയ്ക്കു മുൻപിൽ തന്നെ കാത്തു നിൽക്കുന്നബൈക്ക് യാത്രക്കാരനൊപ്പമാണ് മയക്കുമരുന്ന് കേസിൽ പത്തുവർഷംശിക്ഷഅനുഭവിക്കുന്ന ചാല കോയ്യോട്ടെ ഹർഷാദ് രക്ഷപ്പെട്ടത്.
കണ്ണൂർ ഭാഗത്തേക്കാണ് ഇയാൾ ബൈക്കിന് പുറകിൽ പോയതെന്ന സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നും വ്യക്തമായത്. തളാപ്പ് ഭാഗത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഇയാൾ കൂട്ടാളിയൊന്നിച്ചു ബൈക്കിൽ സഞ്ചരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച്ച രാവിലെ ആറരമണിയോടെയാണ് ഹർഷാദ് സാധാരണപോകുന്നതു പോലെ പത്രക്കെട്ട് എടുക്കുന്നതിനായി ജയിലിന് പുറത്തേക്ക് ഇറങ്ങിയത്. ഇവിടെ ഗാന്ധിപ്രതിമയുടെ താഴെയുള്ള സ്റ്റെപ്പിലാണ് പത്രങ്ങൾ ഇടാറുള്ളത്. ജയിൽ മുഖ്യകവാടത്തിൽ റോഡരികിൽ ഒരു യുവാവ് ബൈക്കുമായി കാത്തു നിൽക്കുന്നതും ഞൊടിയിടയ്ക്കുള്ളിൽ ഇയാൾ അവിടെ നിന്നും രക്ഷപ്പെടുന്നതും തൊട്ടടുത്തെ കണ്ണൂർ സെൻട്രൽ പ്രിസൺ പെട്രോൾ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും തെളിഞ്ഞിട്ടുണ്ട്.
കണ്ണൂർ ഭാഗത്തേക്ക് പോയ ഹർഷാദിനായി പൊലിസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. റെയിൽവെ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കണ്ണവം പൊലിസ് ചുമത്തിയ മയക്കുമരുന്ന് കടത്ത് കേസിലാണ് ഹർഷാദിനെ കോടതി പത്തുവർഷത്തേക്ക് ശിക്ഷിച്ചത്. ജയിലിൽ മര്യാദക്കാരനായതിനാലാണ് ഇയാളെ പുറം ജോലിക്ക് നിയോഗിച്ചിരുന്നത്. അതീവവിശ്വസ്തരായ അന്തേവാസികളെയാണ്സാധാരണ ഇത്തരം ജോലികൾക്ക് നിയോഗിക്കാറുള്ളത്. എങ്കിലും ചില പ്രതികളൊക്കെ ഇതിനിടെയിൽ ഓടിരക്ഷപ്പെടുകയും പിടിയിലാവുകയും ചെയ്യാറുണ്ട്. കോടതിയിൽ ഹാജരാക്കുമ്പോഴും നിരവധി പ്രതികൾ പൊലിസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെടാറുണ്ട്.
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുംതടവുചാടിയ പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ണൂർ ടൗൺ പൊലിസിന് ലഭിച്ച പശ്ചാത്തലത്തിൽ എടക്കാട്, തലശേരി പൊലിസ് സ്റ്റേഷൻ പരിധിയിലെ പ്രദേശങ്ങളിലും പൊലിസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കണ്ണൂർ ഭാഗത്തേക്കാണ് ഇയാൾ കൂട്ടാളിക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചതെന്നു ജയിൽ പെട്രോൾ പമ്പ്, തളാപ്പ് എ.കെ.ജി ആശുപത്രി എന്നിവടങ്ങളിൽ നിന്നുംലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.
ഇതുപ്രകാരം കണ്ണൂരിലേക്ക് രക്ഷപ്പെട്ട ഇയാൾ കോഴിക്കോട് ഭാഗത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന സംശയത്തെതുടർന്നാണ് കണ്ണൂർ ടൗൺ പൊലിസ് എടക്കാട് തലശേരി പൊലിസ്സ്റ്റേഷനുകളുടെ സഹകരണത്തോടെ തെരച്ചിൽ നടത്തിയത്. കണ്ണൂർ, തലശേരി റെയിൽവെസ്റ്റേഷനുകളിലും കെ. എസ്. ആർ.ടി.സി ബസ്സ്റ്റാൻഡിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കണ്ണവം പൊലിസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട കൊയ്യോട് സ്വദേശി ഹർഷാദാണ് ഇന്ന് പുലർച്ചെആറരയോടെ തടവുചാടിയത്. എം.ഡി.എം.എ. കേസിലാണു ഹർഷാദിനെ പത്ത് വർഷം തടവിന് ശിക്ഷിച്ചത്. ജയിൽ കാവാടത്തിൽ വരാറുള്ള പത്രക്കെട്ട് എടുക്കാൻ പോയതിന്റെ മറവിലാണ് ഇയാൾ രക്ഷപ്പെട്ടത്. മതിൽക്കെട്ടിന്റെ ഭാഗത്ത് നിന്ന് ഇയാൾ അവിടെ കാത്തുനിന്ന മറ്റൊരാൾക്കൊപ്പം ബൈക്കിൽ കയറി കടന്നു കളയുകയായിരുന്നു.ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായാണ് ഹർഷാദ് ജയിൽ ചാടിയതെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണറിപ്പോർട്ടിൽ പറയുന്നത്.
ജയിൽ സുരക്ഷയിൽ വൻവീഴ്ചവന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഹർഷാദ് ജയിലിൽ നിന്നും വിളിച്ച കോൾലിസ്റ്റുകളും പൊലിസ് പരിശോധിച്ചുവരുന്നുണ്ട്. വൈകാതെ ഇയാളെ പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷ. കണ്ണൂർ ടൗൺ സി. ഐ ബിനുമോഹന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.കണ്ണൂർ പള്ളിക്കുന്നിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരത്തോളം അന്തേവാസികളാണുള്ളത്.
ഇവിടെ നൂറോളം ജയിൽ ജീവനക്കാരുടെ കുറവുണ്ടന്നാണ് വിവരം. അതുകൊണ്ടു തന്നെ പുറം ജോലികൾക്ക് ഉൾപ്പെടെ തടവുകാരെ നിയോഗിക്കാറുണ്ട്. ഇതിനിടെയിലാണ് ജയിൽ ചാട്ടങ്ങൾ നടക്കുന്നത്. ജയിലിൽ ലാൻഡ് ഫോൺ ഉപയോഗിക്കുന്നതിൽ ഏകീകൃത വ്യവസ്ഥയില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ചില ബ്ളോക്കുകളിൽ രണ്ടുവീതംഫോണുകളുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
രാഷ്ട്രീയ തടവുകാരുടെ ബ്ളോക്കുകളിലാണ് ഈ സൗകര്യമുള്ളത്. സാധാരണയായി ജയിൽ അന്തേവാസികൾ ഫോൺ ചെയ്യുമ്പോൾതൊട്ടടുത്തുതന്നെ ജയിൽ ജീവനക്കാർ കാവൽ നിൽക്കണമെന്നാണ് ജയിൽ ചട്ടത്തിലുള്ളത്. എന്നാൽജീവനക്കാരുടെ ക്ഷാമം കാരണവും തടവുകാരുടെ ഭീഷണികാരണവും ഇതിന് കഴിയാറില്ല. തടവുകാർ ആർക്കൊക്കെ ഫോൺ ചെയ്യുന്നുവെന്ന് അറിയാനായി കോൾറെക്കാർഡ് സംവിധാനവും കണ്ണൂർ സെൻട്രൽ ജയിലില്ല. ഇതുകൂടാതെ ചില തടവുകാർ മൊബൈൽ ഫോണുകളും രഹസ്യമായി ഉപയോഗിക്കുന്നുണ്ട്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളും ടി.പി വധക്കേസിലെ പ്രതികളും ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെന്ന വാർത്ത നേരത്തെ വിവാദമായിരുന്നു. ഇതിനു ശേഷം ജയിലിലെ അഞ്ച്, ഒൻപത്, പത്ത് ബ്ളോക്കുകളിൽ റെയ്ഡ് നടത്തിയിരുന്നുവെങ്കിലും രാഷ്ട്രീയ സമ്മർദ്ദത്താൽ അവസാനിപ്പിക്കുകയായിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിലെ അന്തേവാസികളെ കോടതിയിൽ ഹാജരാക്കുമ്പോൾ മയക്കുമരുന്ന് വസ്ത്രങ്ങളിലൊളിപ്പിച്ചു വരുന്നതും മറ്റൊരു സ്ഥിരം തലവേദനകളിലൊന്നാണ്. ഇവർക്ക് മയക്കുമരുന്നുംകഞ്ചാവും നൽകുന്ന നിരവധി പേരെ പൊലിസ് പിടികൂടിയിട്ടുണ്ട്. ജയിലിനകത്ത് പച്ചക്കറി കൊണ്ടുവരികയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയിൽഒരുകിലോയോളം കഞ്ചാവ് കടത്തിയ കേസിൽ കാസർകോട് സ്വദേശിയായ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ഇതു ജയിൽ സുരക്ഷാകാര്യത്തിൽ ഗുരുതരമായവീഴ്ച്ചയാണെന്ന് വിലയിരുത്തി ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷവും ജയിലിൽ കാപ്പ തടവുകാരും സഹതടവുകാരും തമ്മിൽ ഏറ്റുമുട്ടുന്നതും പതിവായി മാറിയിട്ടുണ്ട്.
കണ്ണൂർസെൻട്രൽ ജയിലിൽ തടവുകാരായ പാർട്ടി ക്വട്ടേഷൻ സംഘങ്ങൾ ജയിലനകത്തു അഴിഞ്ഞാടുന്നതും പതിവാണ്. സ്വർണംപൊട്ടിക്കൽ ക്വട്ടേഷൻ പണിവരെ ഇവർ ജയിലിനകത്തു നിന്നും ചെയ്തതായുള്ള വിവരം പൊലിസിന് നേരത്തെ ലഭിച്ചിരുന്നു. ടി.പി വധക്കേസിലെ പ്രതി ടി.കെ രജീഷ് ജയിലിൽ നിന്നും പരോളിലിറങ്ങിയപ്പോൾകള്ളത്തോക്ക് ഇടപാട്നടത്തിയതിന് നേരത്തെ കർണാടകപൊലിസിന്റെ പിടിയിലായിരുന്നു. ജയിലിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവുംകുറവല്ല. എൻഡിപി. എസ് ആക്ടു പ്രകാരം ശിക്ഷിക്കപ്പെടുന്നപ്രതികളാണ് ജയിലിൽ മയക്കുമരുന്ന് വാഹകരായി മാറുന്നത്. അതീവ ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടാകുമ്പോൾ നടപടിയെടുക്കുകയല്ലാതെ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറാകുന്നില്ല പരാതിയും വ്യാപകമാണ്.