- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യുവതിയെ കൊലപ്പെടുത്തി ജീവനൊടുക്കിയതെന്ന് നിഗമനം
പയ്യന്നൂർ: കണ്ണൂരിനെ നടുക്കുന്ന കൊലപാതക ആത്മഹത്യയാണ് അന്നൂർ കൊരവയലിൽ ഉണ്ടായത്. മാതമംഗലം കോയിപ്രയിൽനിന്നും കാണാതായ യുവതിയെ അന്നൂരിലെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പിന്നാലെ ഇവരുടെ സുഹൃത്തെന്ന് കരുതുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. അനില (36)യെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് നല്കിയ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കവേയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ഭർത്താവ് പരാതി നൽകിയതിന്റെ പിറ്റേദിവസമാണ് അനിലയുടെ മൃതദേഹം കണ്ടെത്തിയത്. ഈ വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന യുവാവ് സുദർശൻ പ്രസാദ് എന്ന ഷിജുവിനെയാണ് 22 കിലോമീറ്റർ അകലെ കുറ്റൂർ ഇരൂളിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടിലാണ് അനിലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും കഴിഞ്ഞദിവസങ്ങളിൽ വിനോദ യാത്രയിലായിരുന്നു.
ബെറ്റിയും കുടുംബവും ദിവസങ്ങളായി വീട്ടിലുണ്ടായിരുന്നില്ല. ഷിജുവിനെ വീട് നോക്കാനും വളർത്തുനായയെ പരിചരിക്കാനും ചുമതലപ്പെടുത്തിയാണ് കുടുംബം യാത്രപോയത്. ഞായറാഴ്ച രാവിലെ ഷിജുവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല. ഇതോടെ വീട്ടുടമ ബന്ധുവിനെ വിവരമറിയിച്ചു. ഇവർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സുദർശൻ പ്രസാദിനെയാണ് കുറ്റൂരിനടുത്ത് ഇരൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയതെന്നതിലും അവ്യക്തത നിലനിൽക്കുകയാണ്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഇരുളും തമ്മിൽ നിരവധി കിലോമീറ്റർ ദൂരമുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പയ്യന്നൂർ പൊലീസ് അറിയിച്ചു.
അനിലയെ സുദർശൻ പ്രസാദ് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലിസ് അന്വേഷണത്തിൽ ലഭിക്കുന്ന പ്രാഥമിക വിവരം. യുവതിയുടെ കൊലപാതകവും യുവാവിന്റെ ജീവനൊടുക്കലും പയ്യന്നൂരിനെ ഞെട്ടിച്ചിരിക്കുകയാണ്.
അനിലയെ സുദർശൻ കൊന്നതാണെന്ന് അനിലയുടെ സഹോദരൻ അനീഷ് ആരോപിച്ചു. ഇന്നലെ രാവിലെ മുതൽ അനിലയെ കാണാനില്ലായിരുന്നു. രാവിലെയാണ് മരിച്ചവിവരം കിട്ടിയത്. മുഖം വികൃതമായ നിലയിലായിരുന്നു. മുഖത്തു പലതും കൊണ്ട് അടിച്ചിട്ടുണ്ട്. മുഴുവൻ രക്തമായിരുന്നു. വീട്ടിൽ നിന്നും ഇട്ട വസ്ത്രം ഇവിടെ കണ്ടിട്ടില്ല. വസ്ത്രം മാറ്റിയിട്ടുണ്ട്. സുദർശനുമായി അനിലയ്ക്ക് ബന്ധമുണ്ടായിരുന്നു. ഇടയ്ക്ക് നിർത്തിയതായിരുന്നെന്നും അനീഷ് പറഞ്ഞു.