ഇടുക്കി: കരിങ്കുന്നത്ത് ഭിന്ന ശേഷിക്കാരിയെ നിർമ്മാണതൊഴിലാളി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെച്ചട്ട് അറസ്റ്റിലായ തൊടുപുഴ കരിങ്കുന്നം വാഴമലയിൽ വീട്ടിൽ മനു(45) കഴിഞ്ഞമാസം 27 മുതൽ ഭന്നശേഷിക്കാരിയുടെ വീട്ടിൽ ജോലിക്കെത്തിയിരുന്നെന്നും അന്നുമുതൽ ഇവരോട് ഇയാൾ ലൈംഗിക താൽപര്യത്തോടെ ഇടപെട്ടിരുന്നെന്നും ആണ് ആരോപണം. തുടർന്ന് ഈ മാസം 1-ന് ലൈംഗിക അതിക്രമം നടത്തിയെന്നുമാണ് സൂചന.

സഹായിയെ കൂട്ടാതെയാണ് വിജനമായ പ്രദേശത്ത് സ്ഥിതിചെയ്യുന്ന വീട്ടിൽ നിർമ്മാണതൊഴിലാളിയായ മനു ജോലിക്കെത്തിയിരുന്നത്. ജോലിക്കിടെ സാഹായത്തിനെന്നും പറഞ്ഞ് മനു 46 കാരിയായ ഭിന്നശേഷിക്കാരിയെ അടുത്ത് വിളിച്ച് നിർത്തുകയും മാതാവ് പരിസരത്ത് നിന്നും വിട്ടുനിന്ന അവസരങ്ങളിൽ ഇയാൾ ഇവരെ ഇംഗിതത്തിന് ഇരയാക്കാൻ ശ്രമിച്ചിരുന്നെന്നുമാണ് സൂചന. ലൈംഗിക താൽപര്യത്തിലുള്ള തട്ടലും മുട്ടലും ദിവസങ്ങളോളം തുടർന്നെന്നും ഇതിൽ തൃപ്തനാവാതെ ഈ മാസം 1-ന് ഉച്ചഭക്ഷണത്തിന്റെ സമയത്ത് മുറി അടച്ചിട്ട് ഇയാൾ ഈ സ്ത്രീയ്ക്കുനേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നെന്നുമാണ് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്.

പോൺസിനിമകളെ പോലും വെല്ലുന്ന തരത്തിലുള്ള ലൈംഗിക അതിക്രമം ഭിന്നശേഷിക്കാരിക്ക് നേരിടേണ്ടിവന്നെന്ന് പ്രാഥമീക തെളിവെടുപ്പിൽ തന്നെ പൊലീസിന് വ്യക്തമായതായിട്ടാണ് സൂചന. ഈ മാസം 5-നാണ് മാതാവ് തൊടുപുഴ ഡിവൈഎസ്‌പിക്ക് സംഭവത്തിൽ പരാതി നൽകുന്നത്. ഈ മാസം 1-ന് വീട്ടിൽ മനുപണിക്കായി എത്തിയിരുന്നെന്നും ഉച്ചയ്ക്ക് ഒരുമണിയോടെ താൻ പരിസരത്തെല്ലാം അന്വേഷിച്ചിട്ടും മകളെ കണ്ടില്ലന്നും അനക്കം കേൾക്കാത്തിനെത്തുടർന്ന് താൻ എത്തി വീട്ടിലെ അടഞ്ഞുകിടന്ന മുറി തുറന്ന് നോക്കിയെന്നും അപ്പോൾ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്നും കുറച്ചുനേരത്തേയ്ക്ക് അനങ്ങാൻ പോലും വയ്യാത്ത മാനസീക അവസ്ഥയിലായെന്നും താനെന്നും വയോധിക പൊലീസിൽ വെളിപ്പെടുത്തിയിരുന്നു.

ഇതുപ്രകാരം പൊലീസ് 5-ന് തന്നെ മനുവിനെ കസ്റ്റഡിയിൽ എടുത്തു. മെഡിക്കൽ പരിശോധന ഫലവും മാതാവിന്റെ മൊഴിയും തമ്മിൽ ചില പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പൊലീസ് ഇക്കാര്യത്തിൽ വിശദമായ തെളിവെടുപ്പ് നടത്തി. വനിത പൊലീസ് സ്ത്രീയിൽ നിന്നും പലവട്ടം വിവരങ്ങൾ തേടി. ശാരീക അവശതകളുമായി കഴിഞ്ഞിരുന്ന സ്ത്രീയെ വീട്ടിലെത്തി, കണ്ട് പൊലീസ് വിവരങ്ങൾ ആരായുകയായിരുന്നു.

ഭന്നശേഷിക്കാരി നൽകിയ വിവരങ്ങൾ വിശദമായി പഠിച്ചശേഷം നടപടി ക്രമങ്ങളുടെ ഭാഗമായി മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി മൊഴിയെടുത്തു.ഈ മൊഴിയിലും തനിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രം ഇവർ അക്കമിട്ട് നിരത്തിയെന്നാണ് സൂചന. കോടതിയിൽ നിന്നും ലഭിച്ച മൊഴി പകർപ്പിന്റെ അടിസ്ഥാനത്തിൽ ഇന്നലെയാണ് മനുവിനെ കരിങ്കുന്നം പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി, റിമാന്റു ചെയ്തു.

ആദ്യഘട്ട അന്വേഷണത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും നിരപരാധിയെ കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നെന്നുമായിരുന്നു ജനപ്രതിനിധകൾ അടക്കമുള്ള പ്രദേശത്തെ പൊതുപ്രവർത്തകർ പൊലീസിനെതിരെ ഉന്നയിച്ച പ്രധാന ആരോപണം.മെഡിക്കൽ പരിശോധന റിപ്പോർട്ടിലെ പരാമർശവും പൊലീസിന് വെല്ലുവിളിയായി.

മജിസ്്ട്രേറ്റിന് മുമ്പാകെ ഇര നൽകിയ വിവരങ്ങളാണ് കേസിൽ നിർണ്ണായകമായത്. നാട്ടിൽ മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്നു എന്ന പരിവേഷമാണ് മനുവിനുള്ളത്. അനാവിശ്യമായി ഒരു കാര്യത്തിലും തലയിടാതെ സ്വന്തം കാര്യം നേക്കി ജീവിച്ചിരുന്ന മനു ഇത്തരത്തിൽ ക്രൂരകൃത്യം ചെയ്തെന്ന് നാട്ടുകാരിൽ ഒട്ടുമിക്കവരും വിശ്വസിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.