തൊടുപുഴ: 16 കാരിയെ തട്ടിക്കൊണ്ടുപോയി വനത്തിനുള്ളിലെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിൽ താമസിപ്പിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൊമ്മൻകുത്ത് പുത്തൻപുരയ്ക്കൽ യദുകൃഷ്ണ(19)യെയാണ് സംഭവവുമായി ബന്ധപ്പെട്ട് കരിമണ്ണൂർ പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പെൺകുട്ടിയെകാണാതായത്. തുടർന്ന് മാതാവ് കരിമണ്ണൂർ പൊലീസിൽ പരാതി നൽകി. പൊലീസും ബന്ധുക്കളും നാട്ടുകാരും ചേർന്ന് വ്യാപകമായി നടത്തിയ അന്വേഷണത്തെത്തുടർന്നാണ് ഇരുവരെയും കണ്ടെത്തിയത്.

തൊമ്മൻകുത്തിലെ വനമേഖലയിൽ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കെട്ടിടത്തിലാണ് യദുകൃഷ്ണ പെൺകുട്ടിയെ പാർപ്പിച്ചിരുന്നത്. ഒറ്റ നോട്ടത്തിൽ പകൽ പോലും ഭീതി ഉളവാക്കുന്ന അന്തരീക്ഷമാണ് ഇവിടെയുണ്ടായിരുന്നതെന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം.

വിശപ്പും ദാഹവും മൂലം പെൺകുട്ടിയെ അവശയായപ്പോൾ കെട്ടടത്തിനുള്ളിൽ ഇരുത്തി,യദുകൃഷ്ണ കാടുകടന്ന് തൊമ്മൻകുത്തിലെത്തി ചാക്കടയിൽ നിന്നും ദോശവാങ്ങി നൽകിയിരുന്നു.കാണാതായ ശേഷം രണ്ടുതവണ ഇത്തരത്തിൽ ആഹാരം ലഭിച്ചെന്ന് പെൺകുട്ടി വെളിപ്പെടുത്തിയതായിട്ടാണ് സൂചന.

സംഭവത്തിൽ അന്വേഷണം നടന്നുവരകയാണെന്നും ഇതിന് ശേഷമെ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയു എന്നുമാണ് പൊലീസ് നിലപാട്.സംഭവം നാട്ടുകാരെ അമ്പരപ്പിച്ചിരിക്കുകയാണ്. യദുകൃഷ്ണ പെൺകുട്ടിയെയും കൂട്ടി വനഭാഗത്തേയ്ക്ക് പോകാൻ ലക്ഷ്യമിട്ടതിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണെന്നാണ് ലഭ്യമായ വിവരം.