- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്കിലൂടെ വെളുപ്പിച്ച 100 കോടിയോളം രൂപയുടെ കള്ളപ്പണത്തിനു തീവ്രവാദ ബന്ധം; നോട്ടുനിരോധന കാലത്തു വിദേശത്തുനിന്നു ശതകോടികൾ കരുവന്നൂർ ബാങ്കിലെത്തിച്ചു വെളുപ്പിച്ചത് ആർക്ക് വേണ്ടി? സിബിഐയും എൻഐഎയും കരുവന്നൂരിൽ അന്വേഷണത്തിന്
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം വന്നേക്കും. സിബിഐ അന്വേഷണം വേണമെന്ന പരാതിക്കാരൻ എം വിസുരേഷിന്റെ ആവശ്യത്തിൽ ഹൈക്കോടതിയുടെ തീരുമാനം ഉടൻ ഉണ്ടാകും. ഹൈക്കോടതി നിർദേശിച്ചാൽ സിബിഐയും അന്വേഷണം തുടങ്ങും. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് നിർണ്ണായകമാകും.
കരുവന്നൂർ ബാങ്കിലെ തട്ടിപ്പിലും കള്ളപ്പണം ഇടപാടിലും മുൻ എംപി.യുൾപ്പെടെയുള്ള നേതാക്കളുടെ പങ്ക് കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചിന് വ്യക്തമായെങ്കിലും പുറത്തുവിട്ടില്ല. കേസിലെ മുഖ്യപ്രതികളായിച്ചേർത്തിരുന്ന എം.കെ. ബിജു കരീം, പി.പി. കിരൺ എന്നിവരാണ് നേതാക്കളുടെ പങ്ക് വിശദീകരിച്ചത്. എന്നാൽ, രാഷ്ട്രീയസമ്മർദം കാരണം ക്രൈംബ്രാഞ്ച് ഇക്കാര്യം പൂഴ്‌ത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം നിർണ്ണായകമാകും.
തട്ടിപ്പിന്റെ കൃത്യമായ വ്യാപ്തി സംബന്ധിച്ചു കോടതിയിൽ ഇ.ഡി റിപ്പോർട്ട് സമർപ്പിച്ചാലുടൻ തീരുമാനമുണ്ടായേക്കും. ബാങ്കിലൂടെ വെളുപ്പിച്ച 100 കോടിയോളം രൂപയുടെ കള്ളപ്പണത്തിനു തീവ്രവാദ ബന്ധമുണ്ടെന്ന സൂചന വന്നതോടെ എൻഐഎ (ദേശീയ അന്വേഷണ ഏജൻസി) അന്വേഷണത്തിനും സാധ്യതയുണ്ട്. കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പാ, നിക്ഷേപ, സോഫ്റ്റ്‌വെയർ ക്രമക്കേടുകൾ വഴി 300 കോടിയോളം രൂപ തട്ടിച്ചെന്നതു മാത്രമായിരുന്നു പൊലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും അന്വേഷണ പരിധിയിലുൾപെട്ടത്. എന്നാൽ, നോട്ടുനിരോധന കാലത്തു വിദേശത്തുനിന്നു നൂറു കോടി രൂപയോളം രൂപ കരുവന്നൂർ ബാങ്കിലെത്തിച്ചു വെളുപ്പിച്ചു എന്നതാണ് ഇ.ഡി കണ്ടെത്തിയത്.
ഈ പണത്തിനു പിന്നിലെ തീവ്രവാദ ബന്ധം, പണം കൈകാര്യം ചെയ്ത രീതി, ഏതൊക്കെ കൈകളിലേക്കു വിഹിതം പോയി, എന്തു കാര്യങ്ങൾക്കു പണം വിനിയോഗിച്ചു തുടങ്ങിയ വിവരങ്ങളടക്കം എൻഐഎ പരിശോധിക്കാനിടയുണ്ട്. രേഖകൾ പലതും ഇ.ഡി.യുടെ കൈവശമായതിനാൽ അന്വേഷണത്തിൽ പുരോഗതിയുണ്ടാകുന്നില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് 2022 നവംബർ നാലിന് നൽകിയ വിശദീകരണം. തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചതിനെത്തുടർന്ന് സഹായത്തിനായി ഇപ്പോൾ ക്രൈംബ്രാഞ്ച് പാലക്കാട് യൂണിറ്റിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
ക്രൈംബ്രാഞ്ചിനു പിന്നാലെ കേസന്വേഷണം നടത്തിയ ഇ.ഡി. നടത്തിയ ചോദ്യംചെയ്യലിലാണ് ബാങ്കിലെ മാനേജരായിരുന്ന എം.കെ. ബിജു കരീമും ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ ബാങ്ക് അംഗം പി.പി. കിരണും നേതാക്കളുെട പങ്ക് വിശദീകരിച്ചത്. ഇതിലൂടെയുള്ള അന്വേഷണത്തിലാണ് നേതാക്കളുടെ ബിനാമിയായി 500 കോടിയുടെ ഇടപാട് നടത്തിയ പി. സതീഷ് കുമാർ എന്ന വെളപ്പായ സതീശനിലേക്ക് അന്വേഷണം നീണ്ടതും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയതും.
സിപിഎം. സംസ്ഥാന കമ്മിറ്റിയംഗം എ.സി. മൊയ്തീൻ എംഎൽഎ., തൃശ്ശൂർ കോർപറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ. അരവിന്ദാക്ഷൻ, കൗൺസിലർ മധു അമ്പലപുരം തുടങ്ങിയ നേതാക്കളെയാണ് ചോദ്യംെചയ്തത്. കേസിൽ ബന്ധമുണ്ടെന്ന് കരുതുന്ന മുൻ എംപി.,സിറ്റിങ് എംഎൽഎ.എന്നിവരെയും ഇഡി ചോദ്യം ചെയ്യും. ഇതിനൊപ്പമാണ് സിബിഐയുടെ വരവിനുള്ള സാധ്യതയും.
മറുനാടന് മലയാളി ബ്യൂറോ