- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസി മൊയ്ദീനും എംകെ കണ്ണനും കുരുക്കാകാൻ രണ്ടു മാപ്പു സാക്ഷികൾ; സിപിഎം അക്കൗണ്ടുകളിലേക്കുള്ള അന്വേഷണം രണ്ടാം ഘട്ടത്തിൽ നിർണ്ണായകമാകും; സിപിഎമ്മിനെതിരായ പ്രത്യക്ഷ തെളിവുകൾ കിട്ടുമെന്നും പ്രതീക്ഷ; മാപ്പുസാക്ഷികളെ കൊണ്ടു വരുന്നത് ഉന്നതരെ തളയ്ക്കാൻ; വമ്പൻ സ്രാവുകളിലേക്ക് കരുവന്നൂരിലെ അന്വേഷണം
തൃശ്ശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ ഇ.ഡി. അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക്. ഒന്നാംഘട്ടത്തിന്റെ പരിമതികളെല്ലാം തരണം ചെയ്ത് രണ്ടാംഘട്ടത്തിൽ ശക്തമായ അന്വേഷണം നടത്താനാണ് തീരുമാനം. സിപിഎമ്മിലേക്ക് അേേന്വഷണം നേരിട്ട് കടക്കും. ഏറ്റവും ശക്തമായ, രേഖാമൂലമുള്ള തെളിവുകൾ നൽകിയ രണ്ട് പ്രതികളെ മാപ്പുസാക്ഷികളാക്കുന്നതും ഇതിന്റെ ഭാഗം. ഉതും കോടതി അംഗീകരിച്ചേക്കും. ബാങ്കിന്റെ മുൻ സെക്രട്ടറിയായിരുന്ന ടി.ആർ. സുനിൽകുമാറിനേയും മുൻ മാനേജരായിരുന്ന എം.കെ. ബിജുവിനേയും (ബിജു കരീം) ആണ് മാപ്പുസാക്ഷികളാക്കിയത്. ഇ.ഡി. നൽകിയ ആദ്യ കുറ്റപത്രത്തിൽ 55 പ്രതികളാണുള്ളത്. ഇതിൽ 50 വ്യക്തികളും അഞ്ചു സ്ഥാപനങ്ങളുമാണ്.
അറസ്റ്റിലായ നാല് മുഖ്യപ്രതികൾക്ക് ഇനിയും ജാമ്യം ലഭിച്ചിട്ടില്ല. ബാങ്കിൽ നേരിട്ട് തട്ടിപ്പ് നടത്തിയ ഇടനിലക്കാരൻ പി.പി. കിരൺ, മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവരും ഈട് തട്ടിപ്പിലൂടെ കോടികളുടെ ക്രമക്കേട് നടത്തിയ പി. സതീഷ് കുമാർ എന്ന വെളപ്പായ സതീശൻ, സിപിഎം. നേതാവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പി.ആർ. അരവിന്ദാക്ഷൻ എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്. മൂന്നുമാസമായിട്ടും ആർക്കും ജാമ്യം ലഭിച്ചിട്ടില്ല.
പി.പി. കിരൺ ഒൻപതാം പ്രതിയും സി.കെ. ജിൽസ് 16-ാംപ്രതിയുമാണ്. 14, 15 പ്രതികളാണ് വെളപ്പായ സതീശനും പി.ആർ. അരവിന്ദാക്ഷനും. ബാങ്കിലെ മുൻ ഭരണസമിതിയംഗങ്ങളേയും ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുറമേ നിന്നുള്ള ചിലരേയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാംഘട്ടത്തിൽ ചോദ്യം ചെയ്ത എല്ലാവരേയും വീണ്ടും ചോദ്യം ചെയ്യും. ഇതിനൊപ്പം പുതിയ ചിലരേയും. സിപിഎം നേതാക്കളായ എസി മൊയ്ജീൻ, കണ്ണൻ എന്നിവർ സംശയ നിഴലിലാണ്. ഇതിനൊപ്പം സിപിഎമ്മിന്റെ അക്കൗണ്ടുകളും കരുവന്നൂരിൽ കണ്ടെത്തിയിട്ടുണ്ട്.
കേസിൽ രണ്ടു മാപ്പു സാക്ഷികളുണ്ടെന്ന് നേരത്തെ തന്നെ ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആരൊക്കെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല.സുനിൽകുമാറും ബിജു കരീമും ചേർന്നാണ് കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിനു ക്രമവിരുദ്ധമായി വായ്പകൾ അനുവദിച്ചത്. വായ്പകൾ അനുവദിക്കാൻ പി.ആർ. അരവിന്ദാക്ഷൻ വഴിയാണ് ഇടപെടലുകൾ നടത്തിയത്.
കേസിലെ ഒന്നാം പ്രതി സതീഷ് കുമാർ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൃത്യമായ ധാരണയുള്ള സുനിൽകുമാറിനെയും ബിജു കരീമിനെയും മാപ്പുസാക്ഷികളാക്കുന്നതോടെ, കേസിൽ മറ്റു പ്രതികളുടെ പങ്കു തെളിയിക്കാൻ എളുപ്പമാകുമെന്നാണ് ഇ.ഡിയുടെ കണക്കുകൂട്ടൽ. തട്ടിപ്പിനു പിന്നിലെ പാർട്ടി ബന്ധം തെളിയിക്കാനാകുമെന്നും ഇ.ഡി കരുതുന്നു. കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 21ലേക്കു നീട്ടി. പി.ആർ. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയും 21നു പരിഗണിക്കും.
സ്വമേധയാ മാപ്പുസാക്ഷികളാകാൻ തയ്യാറാണെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഇവരെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു.കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്മന്ത്രി എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ, കോൺഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് തുടങ്ങിയവർക്കെതിരെ മുഖ്യസാക്ഷികളിലൊരാളായ കെ.എ. ജിജോർ ഇ.ഡിക്ക് മൊഴി നൽകിയിരുന്നു.
ഈ മൊഴികൾ സാധൂകരിക്കുന്ന തരത്തിൽ സുനിലും ബിജു കരീമും രഹസ്യമൊഴി നൽകിയിട്ടുണ്ട്. മജിസ്‌ട്രേട്ട് മുമ്പാകെ ഇവർ നൽകിയ രഹസ്യമൊഴിയുടെ പകർപ്പും ഇ.ഡി സംഘം പ്രത്യേക കോടതിയിൽ നേരത്തെ സമർപ്പിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ