- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കരുവന്നൂരിൽ കണ്ടെത്തലുകൾ തുടരുന്നു; നിക്ഷേപകർ വേദനയിലും
തൃശ്ശൂർ: കരുവന്നൂർ ബാങ്കിനെ പറ്റിക്കാൻ പല പദ്ധതികളും പ്രതികൾ തയ്യാറാക്കിയിരുന്നതായി റിപ്പോർട്ട്. വായ്പ തിരിച്ചടയ്ക്കാതിരിക്കാനായിരുന്നു ഇതെല്ലാം. കള്ളപ്പണക്കേസിൽ ഇ.ഡി. പ്രതികളാക്കിയവരിൽ ചിലർ, തട്ടിപ്പുപണംകൊണ്ട് ആരംഭിച്ച കമ്പനി പാപ്പരാക്കി കേസിൽനിന്ന് തടിയൂരാൻ ശ്രമിച്ചെന്ന് ഇ.ഡി. റിപ്പോർട്ട്. ഇതിൽ കോടതി നിലപാട് നിർണ്ണായകമാകും. കേസ് നീട്ടിക്കൊണ്ടു പോകുന്നതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ചിരുന്നു.
ബാങ്കിൽ ഏതാണ്ട് 12 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 14-ാംപ്രതി സി.എം. രാജീവൻ, 32-ാം പ്രതി കെ.എ. അനിരുദ്ധൻ, 31-ാംപ്രതി പി.പി. സതീഷ് എന്നിവരും മറ്റു മൂന്നുപേരുംകൂടി തൊട്ടിപ്പാളിൽ ഗുഡ്‌വിൻ പായ്ക്‌പെറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയാണ് ആരംഭിച്ചത്. ഇത് നഷ്ടത്തിലാണെന്നും പൂട്ടാൻേപാകുകയാണെന്നും കാണിച്ച് പ്രചാരണം നടത്തിയെന്ന് ഇ.ഡി. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രീയ നേതാക്കളുടെ ഒത്താശയിലാണ് ഇതെല്ലാം ചെയ്തതെന്നാണ് സൂചന. കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നിട്ടുള്ളതെന്ന് ഒന്നുകൂടി വ്യക്തമാവുകയാണ്.
കരുവന്നൂരിൽ പണം നിക്ഷേപിച്ച സാധാരണക്കാർ ഇപ്പോഴും കണ്ണീരിലാണ്. ദയാവധ സാധ്യത പോലും തേടുന്നവരുണ്ട്. ഇതിനിടെയാണ് കരുവന്നൂരിലെ കൊള്ളയിൽ വമ്പൻ ടീമുകൾ നടത്തിയ ഇടപെടൽ ചർച്ചകളിൽ തുടരുന്നത്. കരുവന്നൂർ കള്ളപ്പണക്കേസ് ശക്തമായപ്പോൾ, തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കമ്പനിയുടെ ഡയറക്ടർമാരായ ആറുപേരും ചേർന്ന് അപേക്ഷ നൽകി. ഡയറക്ടർമാരായ കെ.എ. അനിരുദ്ധൻ, മുരളി നാരായണൻ, സി. രാജീവൻ, പി.പി. സതീഷ്, സന്തോഷ് കുമാർ, സുരേഷ് ബാബു എന്നിവരാണ് കൊച്ചിയിലെ നാഷണൽ കമ്പനി ട്രിബ്യൂണലിൽ 2021 ജനുവരി 11-ന് അപേക്ഷ നൽകിയത്. കരുവന്നൂർ തട്ടിപ്പിൽ പൊലീസ് അന്വേഷണം ആരംഭിക്കുന്നതിന് തൊട്ടു മുമ്പാണ്.
കമ്പനിയിൽ കെ.എ. അനിരുദ്ധൻ 81.85 ലക്ഷം, മുരളി നാരായണൻ 63.22 ലക്ഷം, സി. രാജീവൻ 1.49 കോടി, പി.പി. സതീഷ് 76.39 ലക്ഷം, സന്തോഷ് കുമാർ 14.50 ലക്ഷം, സുരേഷ് ബാബു 24.75 ലക്ഷം എന്നിങ്ങനെ പണമിറക്കിയിട്ടുണ്ടെന്നാണ് പാപ്പർ അപേക്ഷയിൽ കാണിച്ചത്. കമ്പനി നഷ്ടമായതോടെ പണം അടയ്ക്കാനുള്ള വഴിമുട്ടിയെന്ന് വരുത്താനായിരുന്നു. ഇത്. അതിവേഗം പൊലീസ് ഇടപെട്ടപ്പോൾ നീക്കം പാളി. പൊലീസ് കേസെടുത്തതോടെ ഇവരുടെ സ്വത്തുക്കൾ മരവിപ്പിച്ചിരുന്നു. അതിനാൽ പാപ്പരാകാനുള്ള നീക്കം നടന്നില്ല. തട്ടിപ്പിലൂടെ ആർജിച്ച പണം ഈ കമ്പനിയിലേക്ക് എത്തിയെന്ന വിലയിരുത്തലിൽ ഗുഡ്‌വിൻ പായ്ക്‌പെറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ 13-ാം പ്രതിയാക്കിയിട്ടുമുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം അതിവിദഗ്ദ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ വൻ അഴിമതിയാണെന്ന് ഒന്നുകൂടി വ്യക്തമാവുകയാണ്. സിപിഎമ്മിന്റെ പ്രാദേശിക, ജില്ല, സംസ്ഥാന തലങ്ങളിലെ പല നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. അവർ കേസിൽ പ്രതികളാണ്. മറ്റു ചിലരെ കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയുണ്ടായി. ചിലർ ജാമ്യം പോലും കിട്ടാതെ ഇപ്പോഴും ജയിലിൽ കഴിയുകയാണ്. വ്യവസായ-നിയമമന്ത്രി പി. രാജീവിനെതിരേയും ആരോപണമുണ്ട്.
രാജീവ് സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കെ കരുവന്നൂർ ബാങ്കിൽനിന്ന് അനധികൃത വായ്പ നൽകാൻ സമ്മർദ്ദം ചെലുത്തിയെന്നാണ് എൻഫോഴ്സ്മെന്റ്ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. ബാങ്കിലെ മുൻ സെക്രട്ടറി സുനിൽ കുമാർ നൽകിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തലുള്ളത്. മുൻ മന്ത്രി എ.സി.മൊയ്തീനും, മുതിർന്ന സിപിഎം നേതാവായ പാലൊളി മുഹമ്മദ് കുട്ടിക്കും ബാങ്ക് തട്ടിപ്പിൽ പങ്കുള്ളതായും സുനിൽകുമാർ മൊഴി നൽകിയിട്ടുണ്ട്.
മൊയ്തീനെ നേരത്തെ ഒന്നിലധികം തവണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. മൊയ്തീനും കേസിൽ പ്രതിയാവുമെന്നാണ് സൂചന. നിക്ഷേപകരുടെ പണം തട്ടിയെടുക്കാൻ വളരെ ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നിട്ടുള്ളതെന്നും, യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ ആഴത്തിലുള്ള അന്വേഷണം വേണമെന്നുമാണ് ഇ ഡി കോടതിയെ അറിയിച്ചിരിക്കുന്നത്.