- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൂറു ചിട്ടിയുടെ ഒരു ലോട്ട് മുഴുവനും അനിൽ കുമാർ കൈക്കലാക്കി; ഈ ചിട്ടി തുക ഉപയോഗിച്ച് മൂന്ന് കോടി വായ്പയും എടുത്തു; ആദ്യത്തെ കുറച്ച് മാസങ്ങൾ ചിട്ടി അടച്ചെങ്കിലും പിന്നീട് മുടങ്ങി; ക്രൈംബ്രാഞ്ചിന്റെ പിടികിട്ടാപ്പുള്ളി മാധ്യമങ്ങൾക്ക് മുന്നിൽ; കരുവന്നൂരിൽ ഇഡി കടുത്ത നടപടികളിലേക്ക്
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് വായ്പയെടുക്കാൻ മാനേജർ ബിജു കരീമും സെക്രട്ടറി സുനിൽകുമാറും സഹായിച്ചെന്ന് റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ അനിൽകുമാർ. ഇദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇ.ഡി പരിശോധന നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അനിൽകുമാറിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല എന്നാണ് നേരത്തേ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നത്. എന്നാൽ താൻ ഒളിവിൽപ്പോയിരുന്നില്ലെന്നാണ് അനിൽകുമാർ പറയുന്നത്. അനിൽകുമാറിനെയും അടുത്ത ദിവസങ്ങളിൽ ഇ.ഡി. ചോദ്യം ചെയ്തേക്കും. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ ദുരൂഹതകളാണ് ചർച്ചയാകുന്നത്.
റിയൽ എസ്റ്റേറ്റും ഓഹരി ഇടപാടും ഉണ്ടായിരുന്നുവെന്ന് അനിൽ കുമാർ പറയുന്നു. നോട്ടുനിരോധനം വന്നതോടെ തിരിച്ചടവ് മുടങ്ങി. എട്ടുകോടി രൂപയാണ് അനിൽകുമാർ സഹകരണ ബാങ്കിൽനിന്ന് എടുത്തത്. കരുവന്നൂർ ബാങ്കിൽനിന്ന് വായ്പയെടുത്താൽ അപകടമുണ്ടാകുമെന്ന് അറിയില്ലായിരുന്നു. റിയൽ എസ്റ്റേറ്റും ഓഹരി നിക്ഷപവുമെല്ലാം നടത്തിയാണ് വായ്പ തരിച്ചടച്ചത്. നോട്ടുനിരോധനവും പ്രളയവും വന്നതോടെ തിരിച്ചടവ് മുടങ്ങി. 18 കോടിരൂപയാണ് അടയ്ക്കാനുള്ളത്. 50 ലക്ഷമെന്ന വായ്പാ പരിധിയെ സംബന്ധിച്ചുള്ള അറിവില്ലായിരുന്നു. ബാങ്ക് അധികൃതർ തന്നെ ആളെ ഏർപ്പാടാക്കിത്തന്നതിന്റെ അടിസ്ഥാനത്തിലാണ് വൻതുക വായ്പയെടുത്തതെന്നും അനിൽകുമാർ പറഞ്ഞു.
അനിൽകുമാറുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ഇ.ഡി. നേരത്തേ പരിശോധന നടത്തിയിരുന്നു. 15 കോടിരൂപയുടെ നിക്ഷേപങ്ങൾ സംബന്ധിച്ച രേഖകളാണ് ഇ.ഡി. പിടിച്ചെടുത്തത്. ബാങ്കിൽനിന്ന് വൻതോതിൽ വായ്പയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. ഇതോടെ അനിൽകുമാർ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. ഡയറക്ടർ ബോർഡ് അംഗമാണ് ധാരളം പണം ലഭിക്കുമെന്ന് പറഞ്ഞത്. ബിജു കരീമും സെക്രട്ടറി സുനിൽകുമാറും വായ്പ കിട്ടാൻ സഹായിച്ചെന്നും അനിൽ കുമാർ പറഞ്ഞു.
ധാരളം പണം കിട്ടുമെന്ന് പറഞ്ഞത് ഡയറക്ടർ ബോർഡ് അംഗമാണ്. ഇയാളായിരുന്നു വായ്പയെടുക്കാൻ എന്നെ സഹായിച്ചത്. ഇതിന് വേണ്ടി ബിജു കരീമും സെക്രട്ടറി സുനിൽകുമാറും സഹായിച്ചു. ഇഡി നടത്തിയ റെയ്ഡിൽ രേഖകൾ എല്ലാം പിടിച്ചെടുത്തെന്നും ഇടപാടുകൾ നടത്തിയിരുന്ന സമയത്ത് ഡയറക്ടർ ബോർഡോ മറ്റുള്ളവരോ ചോദ്യം ചെയ്തിരുന്നില്ലെന്നും അനിൽകുമാർ പറഞ്ഞു. നൂറു ചിട്ടിയുടെ ഒരു ലോട്ട് മുഴുവനും അനിൽ കുമാർ കൈക്കലാക്കിയിരുന്നു. പിന്നീട് ഈ ചിട്ടി ഉപയോ?ഗിച്ച് മൂന്ന് കോടി വായ്പയും എടുത്തി. ആദ്യത്തെ കുറച്ച് മാസങ്ങൾ ചിട്ടി അടച്ചെങ്കിലും പിന്നീട് മുടങ്ങി.
ഇതിന്റെയെല്ലാം കമ്മീഷൻ ആർക്കൊക്കെ പോയി എന്നതാണ് സംശയം. എട്ടിന് ഇയാളെ ഇഡി വിളിപ്പിച്ചിട്ടുണ്ട്. അന്ന് സത്യങ്ങളെല്ലാം വെളിപ്പെടുത്തേണ്ടി വരും. എന്നാൽ, ഇതുവരെ അനിൽ ഉന്നതരുടെ പേരൊന്നും പറഞ്ഞിട്ടില്ല. പി പി കിരണിന് ശേഷം ഏറ്റവും കൂടുതൽ തുക തട്ടിയെടുത്ത ആൾ അനിൽകുമാറെന്നാണ് ഇഡി കണ്ടെത്തൽ. ബാങ്കിന്റെ എല്ലാ നിയമങ്ങളും മറി കടന്നാണ് അനിൽകുമാറിന് ലോണും ചിട്ടിയും അനുവദിച്ചത്. അനിൽ കുമാറിനെ വിശദമായി ചോദ്യം ചെയ്ത് ലോൺ തട്ടിപ്പിലെ ഗൂഢാലോചന കണ്ടെത്താനാണ് തീരുമാനം.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്തു വിട്ടയച്ച വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഎം പ്രാദേശിക നേതാവുമായ പി.ആർ. അരവിന്ദാക്ഷൻ ഇ.ഡി. ഉദ്യോഗസ്ഥർ മർദിച്ചതായി ആരോപിച്ചു പൊലീസിനു പരാതി നൽകിയിട്ടുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണു പരാതി നൽകിയത്. ഇതുവരെ അന്വേഷണത്തോട് ഏറ്റവും സഹകരിച്ച അരവിന്ദാക്ഷൻ ചോദ്യംചെയ്യൽ കഴിഞ്ഞു 'ചിരിച്ചു കളിച്ച്' ഇറങ്ങിപ്പോയ ശേഷം പൊലീസിനു പരാതി നൽകിയത് എന്തുകൊണ്ടാണെന്നറിയില്ലെന്ന് ഇ.ഡി. ഉദ്യോഗസ്ഥർ പ്രതികരിച്ചു.
അരവിന്ദാക്ഷന്റെ പരാതി ലഭിച്ചതിനെ തുടർന്നു സെൻട്രൽ പൊലീസ് എറണാകുളം മുല്ലശേരി കനാൽ റോഡിലുള്ള ഇ.ഡി. ഓഫിസിൽ നേരിട്ടെത്തി വിവരം ശേഖരിച്ചു. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനു ശേഷം അരവിന്ദാക്ഷൻ വൈദ്യസഹായം തേടിയിരുന്നു. കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് ഏറ്റവും കൂടുതൽ വിവരങ്ങൾ കൈമാറിയ രണ്ടുപേരാണ് ഇടനിലക്കാരനായ കെ.എ. ജിജോറും പ്രാദേശിക സിപിഎം നേതാവുമായ പി.ആർ. അരവിന്ദാക്ഷനും.
ഇവരുടെ മൊഴികളുടെയും കൈമാറിയ തെളിവുകളുടെയും ബലത്തിലാണ് ഒന്നാം പ്രതി പി. സതീഷ്‌കുമാർ, രണ്ടാം പ്രതി പി.പി. കിരൺ എന്നിവരെ ഇ.ഡി. അറസ്റ്റ് ചെയ്തതു തന്നെ. രാഷ്ട്രീയ സമ്മർദം കൊണ്ടാകും അരവിന്ദാക്ഷൻ വ്യാജ പരാതി നൽകിയതെന്നാണ് ഇ.ഡിയുടെ അനുമാനം. വടക്കാഞ്ചേരി സിപിഎം ഏരിയാ കമ്മിറ്റിയംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായ അരവിന്ദാക്ഷൻ ഇപ്പോൾ നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷനാണ്. വടക്കാഞ്ചേരിയിൽ എ.സി. മൊയ്തീന്റെ വിശ്വസ്തൻ കൂടിയാണ് അരവിന്ദാക്ഷൻ.
മറുനാടന് മലയാളി ബ്യൂറോ