- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കരുവന്നൂരിനെ നശിപ്പിച്ചത് 'സിപിഎം ഗൂഢാലോചനയോ'?
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഹൈക്കോടതിയിൽ നിർണായക വെളിപ്പെടുത്തൽ നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെട്ടിലാക്കുന്നത് സംസ്ഥാന സർക്കാരിനേയും സിപിഎമ്മിനേയും. നിയമവിരുദ്ധ വായ്പ അനുവദിക്കുന്നതിൽ മന്ത്രി പി.രാജീവ് അടക്കമുള്ളവർ സമ്മർദം ചെലുത്തിയെന്ന് മൊഴി ലഭിച്ചതായി ഇ.ഡി. ഹൈക്കോടതിയെ അറിയിച്ചത് അന്വേഷണം അടുത്ത തലത്തിലേക്ക് പോകുമെന്നതിന്റെ സൂചനയാണ്. അനധികൃത വായ്പയ്ക്ക് സിപിഎം നേതാക്കൾ സമ്മർദം ചെലുത്തിയെന്ന് ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ മൊഴിനൽകിയെന്നാണ് ഇ.ഡി. വെളിപ്പെടുത്തൽ. മന്ത്രി രാജീവിനെ ഇഡി ചോദ്യം ചെയ്യാൻ സാധ്യത ഏറെയാണ്.
എറണാകുളം ജില്ല സെക്രട്ടറി ആയിരുന്നപ്പോൾ പി.രാജീവ് ഇടപെട്ടതായാണ് ഇ.ഡിക്ക് മൊഴി ലഭിച്ചത്. എ.സി മൊയ്തീൻ, പാലോളി മുഹമ്മദ് കുട്ടി തുടങ്ങിയ പ്രധാന പാർട്ടി നേതാക്കൾക്കെതിരെതിയും സുനിൽകുമാറിന്റെ മൊഴിയുണ്ട്. ഈ സാഹചര്യത്തിൽ രാജീവിനെ ഇഡി ചോദ്യം ചെയ്യാൻ സാധ്യത ഏറെയാണ്. കരുവന്നൂരിൽ നിയമവിരുദ്ധ വായ്പയിലൂടെ പൊതുജനങ്ങളുടെ പണം തട്ടിയെടുക്കുന്നതിൽ സിപിഎമ്മിന് പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഇ.ഡി. സത്യവാങ്മൂലത്തിൽ പറയുന്നു. പണം തട്ടിയെടുക്കുന്നതിനും പാർട്ടിക്ക് നേട്ടമുണ്ടാക്കാനും ആഴത്തിലുള്ള ഗൂഢാലോചന നടന്നു. ഇതും ഇഡിയുടെ അടുത്ത നീക്കത്തിന്റെ സൂചനയാണ്.
സിപിഎമ്മിന് 17 ഏരിയാ കമ്മറ്റികളുടെ പേരിലടക്കം രഹസ്യമാക്കിവച്ച ഇരുപത്തി അഞ്ചോളം അക്കൗണ്ടുണ്ട് കരുവന്നൂർ ബാങ്കിൽ ഉണ്ട്. കോടികളുടെ ഇടപാട് നടന്നു. ഇവിടെ ഇ.ഡി ആധാരമാക്കിയത് കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറിയും കേസിലെ മാപ്പുസാക്ഷിയായ സുനിൽകുമാറും നൽകിയ മൊഴി ഇഡി ഗൗരവത്തോടെ എടുത്തിട്ടുണ്ട്. അംഗത്വമില്ലാതെ പാർട്ടി കമ്മിറ്റി അക്കൗണ്ടുകൾ ബാങ്കിൽ പ്രവർത്തിപ്പിച്ചിരുന്നു. ഭൂമി വാങ്ങുന്നതിനും പാർട്ടി ഓഫീസുകളുടെ നിർമ്മാണത്തിനും തിരഞ്ഞെടുപ്പ് ചെലവുകൾക്കും സുവനീറുകൾക്കുമടക്കം പണം കണ്ടെത്തുന്നതിനാണ് ഇത്തരത്തിൽ അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ചത്. ഇതിലൂടെയുള്ള പണമൊഴുക്ക് അന്വേഷിക്കുകയാണ്. പാർട്ടിയിലെ ഉന്നത നേതാക്കൾ ഈ ഇടപാടുകളിൽ പങ്കാളികളാണെന്നാണ് ഇഡിയുടെ കുറ്റപ്പെടുത്തൽ.
വിവിധ ഏരിയ, ലോക്കൽ കമ്മിറ്റികളുടെ പേരിലായിരുന്നു അക്കൗണ്ടുകൾ, ഏരിയ കോൺഫറൻസ് സുവനീർ അക്കൗണ്ട്, ബിൽഡിങ് ഫണ്ട് എന്നീ പേരിലായിരുന്നു പണം സൂക്ഷിച്ചിട്ടത്, ഇതിന് മാത്രമായി പ്രത്യേക മിനിറ്റ്സ് ബുക് ഉണ്ടായിരുന്നുവെന്നും ഇഡി സത്യവാങ്മൂലത്തിൽ പറയുന്നു. കോടികൾ രഹസ്യ അക്കൗണ്ടുകളിലൂടെ സിപിഎം നിക്ഷേപിച്ചുവെന്നും ആരോപണമുണ്ട്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള സ്വകാര്യ ഹർജിയിലാണ് ഇഡിയുടെ മറുപടി സത്യവാങ്മൂലം. വെളിപ്പെടുത്താത്ത സ്വത്തും ഇടപാടുകളും സിപിഎമ്മിന് ബാങ്ക് വഴിയുണ്ടായിരുന്നുവെന്ന് ഇഡി സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വകാര്യ ഹർജിയിലാണ് ഇഡി അന്വേഷണ പുരോഗതി അറിയിച്ചിരിക്കുന്നത്.
മൊത്തത്തിൽ ബാങ്കിന്റെ പ്രവർത്തനങ്ങളത്രയും നിയമവിരുദ്ധമാണ്. കള്ളപ്പണ ഇടപാടും, വ്യാജ ലോണുകളും സ്വർണപ്പണയവും ഭൂമി ഈട് ലോണുമടക്കം സകലതിലും കൃത്യമമമുണ്ട്. ബാങ്ക് നിയന്ത്രിച്ച സിപിഎം പ്രാദേശിക ഭരണസമിതിയുടെ പൂർണമേൽനോട്ടത്തിലാണ് ഇതൊക്കെ നടന്നത്. പല ജീവനക്കാരെയും നോക്കുകുത്തികളാക്കിയത് രാഷ്ടീയ നേതാക്കൾ വൻ തട്ടിപ്പ് നടത്തിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
നൂറുകോടിയോളം രൂപയുടെ ഇടപാടുകളാണ് രഹസ്യ അക്കൗണ്ടുകൾ വഴി നടത്തിയത്. ഈ പണം ഉപയോഗിച്ച് ഭൂമിയും സ്വത്തുക്കളും വാങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മറ്റ് ഏജൻസികളുടെയും പിടിവീഴാതിരിക്കാൻ ചില അക്കൗണ്ടുകൾ പിന്നീട് ക്ലോസ് ചെയ്തു. രഹസ്യ അക്കൗണ്ടുകളിലെ നിക്ഷേപവും സ്വത്തുക്കളും ഓഡിറ്റിനു വിധേയമാക്കിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പങ്കുള്ളയാൾ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ ഹൈക്കോടതി ഇ.ഡി.യോട് വിശദീകരണം തേടി. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പി.രാജീവ് അടക്കമുള്ളവർക്കെതിരെ ഇ.ഡി. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.