- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പരാതിയുമായി രാഹുൽ മാങ്കൂട്ടത്തിൽ; പൊലീസുകാരനെതിരെ നടപടി വരുമോ?
തിരുവനന്തപുരം: പൊലീസ് ഡ്യൂട്ടിക്കുള്ള ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അവഹേളിച്ച് പോസ്റ്റ് വന്നതിനെ ഗൗരവത്തോടെ എടുത്ത് കോൺഗ്രസ്. പോസ്റ്റിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ തന്നെ ഡിജിപിക്ക് പരാതി നൽകി. മോർഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് കളിയാക്കിയതിന് ക്രിമിനൽ നടപടി ആവശ്യപ്പെട്ടാണ് പരാതി. ഇതോടെ ഡിജിപിക്ക് നടപടി എടുക്കേണ്ടി വരും. അതിനിടെ കിരൺദേവിനെ രക്ഷിക്കാൻ രാഷ്ട്രീയ സമ്മർദ്ദവും ശക്തമാണ്.
തിരുവനന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ കിരൺ ദേവ് ആണ് വിവാദ പോസ്റ്റ് പങ്കുവച്ചത്. ഇടത് പൊലീസ് സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ് കിരൺ ദേവ്. ഡി വൈ എഫ് ഐയുടെ പൊതിച്ചോർ വിതരണത്തെ രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചിരുന്നു. പൊതിച്ചോറിന് പിന്നിലെ രാഷ്ട്രീയമാണ് രാഹുൽ ചർച്ചയാക്കിയത്. ഇതിനെ അടുത്ത കാലത്ത് കെബി ഗണേശ് കുമാർ വിമർശിച്ചു. പൊതിച്ചോറിന്റെ രാഷ്ട്രീയമല്ല... പട്ടിണി തിരിച്ചറിഞ്ഞ രാഷ്ട്രീയമാണ് ഡിവൈഎഫ് ഐയുടേതെന്നായിരുന്നു ഗണേശ് പറഞ്ഞത്. ഈ വീഡിയോയാണ് ഗണേശിനെതിരെ ട്രോൾ രൂപത്തിൽ പൊലീസുകാരൻ പ്രചരിപ്പിച്ചത്.
കുണുവാവയ്ക്കുള്ള മറുപടി ഗണേശ് കുമാർ അണ്ണാക്കിൽ കൊടുത്തിട്ടുണ്ടെന്ന തലവാചകവുമായിട്ടായിരുന്നു ആ വീഡിയോ. തിരുവനന്തപുരം കൺട്രോൾ റൂമിലെ പൊലീസുകാർക്ക് ഡ്യൂട്ടി നിശ്ചയിച്ച് അറിയിക്കുന്ന ഔദ്യോഗിക ഗ്രൂപ്പിലാണ് കിരൺ ദേവിന്റെ രാഷ്ട്രീയ പോസ്റ്റ്. പൊലീസ് ഉദ്യോഗസ്ഥർ യാതൊരു തരത്തിലുള്ള രാഷ്ട്രീയ അനുഭാവവും പുലർത്താൻ പാടില്ലെന്ന് സർവീസ് ചട്ടം നിലനിൽക്കുന്നുണ്ട്. ഗുരുതരമായ ചട്ട ലംഘനമാണ് ഇടത് സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗത്തിന്റേത്. ഇത് മനസ്സിലാക്കിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാതി നൽകൽ.
ഗതാഗത വകുപ്പ് മന്ത്രി ഗണേശ്‌കുമാർ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ പരിഹസിക്കുന്ന പ്രസംഗവുമായി ബന്ധപ്പെട്ടതാണ് കിരൺദേവിന്റെ പോസ്റ്റ്. കിരൺ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ മറ്റ് അംഗങ്ങൾ ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാൽ കിരൺ പോസ്റ്റ് പിൻവലിക്കാൻ തയ്യാറായില്ല. ചില ഉദ്യോഗസ്ഥർ വാക്കാൽ പരാതി നൽകിയതായാണ് വിവരം. എന്നാൽ പോസ്റ്റ് പിൻവലിക്കാൻ കിരൺ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ പരാതി.
നിലവിൽ പൊലീസ് അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗമാണ് ഇടത് അനുഭാവം പുലർത്തുന്ന കിരൺദേവ്. തിരുവനന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂം സീനിയർ ഓഫീസറാണ്. തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ മോർഷ് ചെയ്ത ചിത്രങ്ങൾ അസോസിയേഷന്റെ അക്കൗണ്ട് വഴി ഇയാൾ പ്രചരിപ്പിച്ചുവെന്നാണ് ഡിജിപിക്ക് മാങ്കൂട്ടത്തിൽ നൽകുന്ന പരാതി. തന്നെ അപമാനിക്കാനാണ് കുറ്റകൃത്യം നടത്തിയത്. സമ്മതം കൂടാതെ ചിത്രം മോർഫ് ചെയ്തു-തുടങ്ങിയ ആരോപണമാണ് കിരൺദേവിനെതിരെ മാങ്കൂട്ടത്തിൽ ഉയർത്തുന്നത്.
കളവായ ചിത്രങ്ങലും വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് ഗുരുതര കുറ്റകൃത്യമാണെന്നും വിശദീകരിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥർ രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങൾ പൊതുമധ്യത്തിൽ നടത്താൻ പാടില്ല. ഈ നിയമപരമായ പെരുമാറ്റം പുലർത്താതിൽ പരാതിയുണ്ടെന്നും രാഹുൽ വിശദീകരിക്കുന്നു.