- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐക്കരനാട് കർഷക ദിനാഘോഷത്തിൽ ഉദ്ഘാടകനായി എത്തിയ എം എൽ എയെ വേദിയിൽ വച്ച് പരസ്യമായി അപമാനിച്ചെന്ന് പരാതി; പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം ട്വന്റി ട്വന്റി നേതാവിനെതിരെ കേസെടുത്ത് പൊലീസ്; കിറ്റക്സ് മുതലാളിയെ ജയിലിൽ അടയ്ക്കാൻ ശ്രീനിജൻ എംഎൽഎ
കൊച്ചി: പി.വി ശ്രീനിജൻ എം എൽ എ യുടെ പരാതിയിൽ സാബു ജേക്കബ്ബിനെതിരെ കേസ് .പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് ട്വന്റി ട്വന്റി ചീഫ് കോ ഓർഡിനേറ്റർ സാബു ജേക്കബ്ബിനെതിരെ കേസെടുത്തത്. പൊതുവേദിയിൽ ജാതീയ അധിക്ഷേപം നടത്തിയെന്നായിരുന്നു എംഎൽഎ യുടെ പരാതി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ജേക്കബിനെതിരെയും പുത്തൻകുരിശ് പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. അതുകൊണ്ട് തന്നെ തുടർ നടപടികൾ നിർണ്ണായകമാകും.
ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിൽ ഉദ്ഘാടകനായി എത്തിയ എം എൽ എയെ വേദിയിൽ വച്ച് പരസ്യമായി അപമാനിച്ചെന്നാണ് പരാതി. പല തവണയായി ട്വന്റി 20 നേതൃത്വം വിവേചനപരമായി പെരുമാറുന്നതായി ആരോപിച്ച് എം എൽ എ രംഗത്ത് വന്നിരുന്നു. എം എൽ എയും ട്വന്റി 20 യും തമ്മിലുള്ള തുറന്ന പോരിൽ ആദ്യമായി രജിസ്റ്റർ ചെയ്ത കേസാണിത്. രാഷ്ട്രീയ വിമർശനമാണ് പൊലീസ് കേസിന് ആധാരമെന്നതാണ് ശ്രദ്ധേയം. വലിയ നിയമ യുദ്ധങ്ങൾക്ക് ഈ കേസ് കാരണമാകും.
ട്വന്റി 20 പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി പി വി ശ്രീനിജൻ എം എൽ എ കഴിഞ്ഞ ആഴ്ച രംഗത്ത് വന്നിരുന്നു. കിഴക്കമ്പലത്തെ പോഞ്ഞാശ്ശേരി ചിത്രപ്പുഴ റോഡിന്റെ പണി എംഎൽഎ തടസ്സപ്പെടുത്തുന്നു എന്ന് ട്വന്റി 20 ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് എം എൽ എ രംഗത്തെത്തിയത്. കിഴക്കമ്പലത്തെ പ്രദേശിക പാർട്ടി കഴിഞ്ഞ ദിവസം കിഴക്കമ്പലത്ത് എനിക്കെതിരെ പോസ്റ്ററുകൾ പതിപ്പിച്ചിക്കുന്നെന്ന് ശ്രീനിജൻ എം എൽ എ പറയുന്നു.
റോഡിന്റെ പണി ഞാൻ തടസ്സപ്പെടുത്തുന്നു എന്നാണ് ആരോപണം . റോഡുപണി ഏറ്റെടുത്ത കരാറുകാരൻ പണി പൂർത്തിയാക്കാത്തതിനാൽ രണ്ടു പ്രാവശ്യമാണ് ഈ പ്രവർത്തിക്ക് കാലാവധി നീട്ടി നൽകിയത് . ഇനിയും കരാർ നീട്ടി നൽകേണ്ടതില്ലായെന്ന് മണ്ഡലതല മീറ്റിംഗിൽ നിർദ്ദേശം നൽകി. സാധാര ജനങ്ങളെ ബാധിക്കുന്ന പ്രശ്നമായതുകൊണ്ട് ഒന്ന് ഇടപെട്ടുപോയി അതിനാണ് എനിക്കെതിരെ പ്രാദേശിക പാർട്ടി പോസ്റ്റർ യുദ്ധം ആരംഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
മണ്ഡലം നിറയെ എനിക്കെതിരെ പോസ്റ്ററുകൾ കൊണ്ട് നിറച്ചാലും സാധാരണക്കാരനെ ബാധിക്കുന്ന വിഷയങ്ങളിൽ ജനങ്ങളുടെ കൂടെ നട്ടെല്ല് നിവർത്തി തന്നെ നിൽക്കുമെന്നും പോസ്റ്റർ ഒട്ടിച്ച് പേടിപ്പിക്കല്ലേയെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് നൽകിയതും. അതിവേഗം പൊലീസ് കേസെടുക്കുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ